Saturday February 17, 2018
Latest Updates

രണ്ടു പേര്‍ക്ക് കൂടി സിക്ക വൈറസ് കണ്ടെത്തിയെന്ന് എച്ച് എസ് ഇ :ഡങ്കി പനിയുടെ സമാനലക്ഷണങ്ങള്‍

രണ്ടു പേര്‍ക്ക് കൂടി സിക്ക വൈറസ് കണ്ടെത്തിയെന്ന് എച്ച് എസ് ഇ :ഡങ്കി പനിയുടെ സമാനലക്ഷണങ്ങള്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ പുതിയതായി രണ്ട് സിക്ക വൈറസ് ബാധിതരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എച്ച് എസ് ഇ സ്ഥിരീകരിച്ചു.സിക്ക ബാധിത രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം തിരികെ വന്ന രണ്ടു പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.ഇവര്‍ സുഖം പ്രാപിച്ചു വരുന്നതായി അധികൃതര്‍ അറിയിച്ചു.

ഡങ്കി പനിയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് സിക്ക വൈറസിനും ഉള്ളത്.കൊതുകില്‍ നിന്നുമാണ് സിക്ക വൈറസും പടരുന്നതെന്ന് ഡോക്റ്റര്‍മാര്‍ വ്യക്തമാക്കി.
നേരത്തെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച സിക്ക വൈറസ് ബാധിച്ച ഒരാളെ അയര്‍ലണ്ടില്‍ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ബ്രസീലില്‍ നിന്നും ഡബ്ലിനില്‍ എത്തിയ ഒരാളെയാണ് ഗുരുതരമായ അവസ്ഥയില്‍ ചികിത്സയ്ക്ക് വിധേയമാക്കിയതെന്ന് ഐറിഷ് ട്രോപ്പിക്കല്‍ വൈറസ് മെഡിസിന്‍ ഡയറക്ടര്‍ വെളിപ്പെടുത്തി.

യൂറോപ്പടക്കം ഇരുപത്തിയഞ്ചു രാജ്യങ്ങളിലേക്ക് രോഗം വ്യാപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ലോകം ഭീതിയുടെ നിഴലിലായി. പ്രതിരോധ മരുന്ന് കണ്ടെത്താത്ത സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ വിവിധ രാജ്യങ്ങള്‍ തീരുമാനിച്ചു.

Scroll To Top