Thursday December 08, 2016
Latest Updates

ലോകത്തെ ഭീതിയിലാഴ്ത്തുന്ന സിക്ക വൈറസ് അയര്‍ലണ്ടിലും എത്തിയെന്ന് സ്ഥിരീകരണം

ലോകത്തെ ഭീതിയിലാഴ്ത്തുന്ന സിക്ക വൈറസ് അയര്‍ലണ്ടിലും എത്തിയെന്ന് സ്ഥിരീകരണം

ഡബ്ലിന്‍ : ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച സിക്ക വൈറസ് ബാധിച്ച ഒരാളെ അയര്‍ലണ്ടില്‍ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍.ബ്രസീലില്‍ നിന്നും ഡബ്ലിനില്‍ എത്തിയ ഒരാളെയാണ് ഗുരുതരമായ അവസ്ഥയില്‍ ചികിത്സയ്ക്ക് വിധേയമാക്കിയതെന്ന് ഐറിഷ് ട്രോപ്പിക്കല്‍ വൈറസ് മെഡിസിന്‍ ഡയറക്ടര്‍ വെളിപ്പെടുത്തി.

യൂറോപ്പടക്കം ഇരുപത്തിയഞ്ചു രാജ്യങ്ങളിലേക്ക് രോഗം വ്യാപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ലോകം ഭീതിയുടെ നിഴലിലായി. പ്രതിരോധ മരുന്ന് കണ്ടെത്താത്ത സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ വിവിധ രാജ്യങ്ങള്‍ തീരുമാനിച്ചു.

ബ്രസീലിലാണ് രോഗം ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും ക്യാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും രോഗം പടര്‍ന്നു പിടിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൊതുക് വഴിയാണ് രോഗം പടരുന്നത്. രോഗം ബാധിച്ച ഗര്‍ഭിണികള്‍ക്കു ജനിക്കുന്ന കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ച മുരടിക്കുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. കൂടാതെ തലയോട്ടി ചുരുങ്ങുകയും ചെയ്യും. ലാറ്റിനമേരിക്ക സന്ദര്‍ശിച്ചു തിരിച്ചെത്തിയ രണ്ടു സ്വിസ് പൗരന്‍മാരിലാണ് രോഗം കണ്ടെത്തിയത്. കൊളംബിയ, ഹെയ്തി എന്നിവിടങ്ങളാണ് ഇവര്‍ സന്ദര്‍ശിച്ചത്

Scroll To Top