Sunday December 04, 2016
Latest Updates

ഉമിനീരിലൂടെയും,ലൈംഗീകബന്ധത്തിലൂടെയും സിക്ക വൈറസ് പകരുന്നു:ലോകം ജാഗ്രതയില്‍

ഉമിനീരിലൂടെയും,ലൈംഗീകബന്ധത്തിലൂടെയും സിക്ക വൈറസ് പകരുന്നു:ലോകം ജാഗ്രതയില്‍

റിയോ ഡി ജനീറോ : ശരീര ദ്രവങ്ങളായ ഉമിനീരിലും മൂത്രത്തിലും സിക്ക വൈറസിന്റെ സജീവ സാന്നിധ്യം കണ്ടെത്തിയതായി ബ്രസീലിയന്‍ ഗവേഷകര്‍. ഇവയിലൂടെ വൈറസ് പകരുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഇല്ല. എന്നാല്‍ ഇതിനുള്ള സാധ്യത തള്ളിക്കളയാനും ഗവേഷകര്‍ക്ക് കഴിയുന്നില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ടെന്നാണ് വിവരം.
കൊതുകു വഴിയും ലൈംഗിക ബന്ധത്തിലൂടെയും രക്തം കൈമാറുന്നതിലൂടെയുമാണ് വൈറസ് പകരുന്നതെന്നാണ് ഇതുവരെ കണ്ടെത്തിയിരുന്നത്. എന്നാല്‍ പുതിയ കണ്ടെത്തലിന്റെ സാഹചര്യത്തില്‍ രോഗത്തിനെതിരെ കൂടുതല്‍ ജാഗ്രത വേണമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഗര്‍ഭിണികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും ഗവേഷകര്‍ പറയുന്നു.
ടൂത്ത്ബ്രഷ്, ഗ്ലാസ് തുടങ്ങിയ വ്യക്തിഗത വസ്തുക്കള്‍ പരസ്പരം കൈമാറരുതെന്നും കൈകള്‍ എപ്പോഴും കഴുകി വൃത്തിയാക്കണമെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു.
സിക്ക വൈറസ് നാഡികളുടെ പ്രവര്‍ത്തനത്തെയാണ് ബാധിക്കുന്നത്.

തലയോട്ടി ചുരുങ്ങുന്ന അവസ്ഥ:സിക്ക വൈറസ് ബാധിച്ച കുഞ്ഞുങ്ങളില്‍ തലയോട്ടി ചുരുങ്ങുന്ന അവസ്ഥ കണ്ടെത്തിയിട്ടുണ്ട്.

അയര്‍ലണ്ടില്‍ ബ്രസീലില്‍ നിന്നെത്തിയ ഒരു യാത്രികനിലും,ഒരു വൃദ്ധയിലുമാണ് സിക്ക വൈറസ് കണ്ടെത്തിയത്.ഇവര്‍ രോഗ വിമുക്തമായെന്ന് എച്ച് എസ് ഇ വ്യക്തമാക്കിയിട്ടുണ്ട്.കൂടുതല്‍ പേര്‍ക്ക് അസുഖ ബാധയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അയര്‍ലണ്ടിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Scroll To Top