Friday December 09, 2016
Latest Updates

സിക്ക വൈറസ് വിനയായി,ഇന്ത്യന്‍ കാര്‍ കമ്പനി പേര് മാറ്റുന്നു

സിക്ക വൈറസ് വിനയായി,ഇന്ത്യന്‍ കാര്‍ കമ്പനി പേര് മാറ്റുന്നു

ന്യൂ ഡല്‍ഹി: ലോകത്തെ ഭീതിയിലാഴ്ത്തി സിക്ക(Zika Virus) വൈറസ് പടരുന്ന സാഹചര്യത്തില്‍ ടാറ്റാ മോട്ടേഴ്‌സ് കാറിന്റെ പേരുമാറ്റാനൊരുങ്ങുന്നു. പുതിയതായി പുറത്തിറക്കുന്ന ഹാച്ച്ബാക്കായ സിക്കയുടെ (Zica) പേര് മാറ്റുന്നതിനെ കുറിച്ചുള്ള ആലോചനകളാണ് നടക്കുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന സിക്ക വൈറസിന്റെ പേരുമായുള്ള സാമ്യമാണ് പേരു മാറ്റത്തിന് കമ്പനിയെ പ്രേരിപ്പിക്കുന്നത്
ഈ ആഴ്ച ഡെല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോ 2016ല്‍ ടാറ്റാ മോട്ടോഴ്‌സ് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്ന കാറാണ് ടാറ്റാ സിക. പുതിയ കാര്‍ വിപണിയിലിറക്കുന്നതിന് മുന്നോടിയായി Zica’Zippy Car’ എന്ന പരസ്യവാക്യവുമായി കമ്പനി വന്‍ പ്രചാരണമായിരുന്നു നടത്തിയത്. ടാറ്റയുടെ ബ്രാന്‍ഡ് അംബാസഡറായ ഫുട്‌ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസിയായിരുന്നു പരസ്യ പ്രചാരണത്തിലെ മുഖ്യ ആകര്‍ഷണം. പക്ഷേ വാഹനം പുറത്തിറക്കുന്നതിന് മുമ്പ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സിക്ക വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങി.

പേരുമാറ്റുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും എന്നാല്‍ ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ലെന്നും ടാറ്റാ മോട്ടോഴ്‌സ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മേധാവി മിനാരി ഷാ പറഞ്ഞു

Scroll To Top