Sunday December 04, 2016
Latest Updates

ഇബ്രാഹിമോവിച്ചിന് നാലു കളികളില്‍ നിന്നു വിലക്ക്

ഇബ്രാഹിമോവിച്ചിന് നാലു കളികളില്‍ നിന്നു വിലക്ക്

സ്വീഡന്റെയും പാരീസ് സെന്റ് ജര്‍മന്റെയും സ്റ്റാര്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന് നാലു കളികളില്‍ വിലക്ക്. ലീഗ് വണ്ണില്‍ ബോര്‍ഡെക്‌സിനെതിരെ നടന്ന മത്സരത്തിലെ പരാജയത്തിനു ശേഷം, മോശം റഫറിയിങ്ങാണ് പരാജയത്തിനു കാരണം എന്ന് ആരോപിച്ചു നടത്തിയ പ്രസ്താവനയുടെ പേരിലാണ് നടപടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ നശിച്ച രാജ്യത്ത് ഒരൊറ്റ നല്ല റഫറിയേയും താന്‍ കണ്ടിട്ടില്ല എന്നായിരുന്നു സ്ലാട്ടന്റെ പരാമര്‍ശം.

താരത്തോട് എല്‍എഫ്പി വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ താരം നല്‍കിയ വിശദീകരണത്തില്‍ തങ്ങള്‍ പൂര്‍ണ്ണ സംതൃപ്തരല്ല എന്ന് എല്‍എഫ്പി അച്ചടക്ക സമിതി പ്രസിഡന്റ് സെബാസ്റ്റ്യന്‍ ഡിനെക്‌സ് വ്യക്തമാക്കി. താരത്തിന്റെ അധിക്ഷേപം റഫറിയോട് നേരിട്ട് അല്ലാത്തതിനാല്‍ അച്ചടക്ക നടപടി ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പാരീസ് സെന്റ് ജര്‍മനും, സ്ലാട്ടന്റെ വക്താവും രംഗത്തെത്തിയിരുന്നു.

പിഎസ്ജി യുടെ ലില്ലീ, നാന്റെസ്, മെറ്റ്‌സ്, നീസ് എന്നിവയോടുള്ള മത്സരങ്ങളാണ് സ്ലാട്ടന് നഷ്ടമാവുക. എന്നാല്‍ അടുത്ത ശനിയാഴ്ച നടക്കുന്ന ഫ്രഞ്ച് കപ്പ് ഫൈനല്‍ മത്സരം താരത്തിന് കളിക്കാനാവുമെന്നത് ടീമിന് ആശ്വാസം നല്‍കുന്നു. ബാസ്റ്റിയയുമായാണ് മത്സരം.

 

Scroll To Top