Friday December 09, 2016
Latest Updates

വിലക്കിനെതിരെ ആഞ്ഞടിച്ച് ഇബ്രാഹിമോവിച്

വിലക്കിനെതിരെ ആഞ്ഞടിച്ച് ഇബ്രാഹിമോവിച്

രാജ്യത്തിനും റഫറിക്കും എതിരെ അപകീര്‍ത്തികരമായ പ്രസ്ഥാവന നടത്തിയതിന്റെ പേരില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ വിധിച്ച നാല് കളികളില്‍ നിന്നുള്ള വിലക്കിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് രംഗത്ത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ നശിച്ച രാജ്യത്ത് ഒരൊറ്റ നല്ല റഫറിയെ പോലും താന്‍ കണ്ടിട്ടില്ല എന്നായിരുന്നു സ്ലാട്ടന്റെ പരാമര്‍ശം.

ഫ്രാന്‍സ് എന്തു കൊണ്ടാണ് നശിച്ച രാജ്യമാവുന്നത് എന്ന് ഇപ്പോള്‍ താന്‍ പറയാതെതന്നെ ആളുകള്‍ക്ക് മനസ്സിലായി കാണുമെന്നായിരുന്നു വിധിയെ കുറിച്ച് സ്ലാട്ടന്റെ പ്രതികരണം. സംഭവ വികാസങ്ങള്‍ ഫുട്‌ബോളിനാകെ നാണക്കേടാണ് എന്നും ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന് അയച്ച കത്തില്‍ സ്ലാട്ടന്‍ പറയുന്നുണ്ട്. ഈ സീസണില്‍ മുഴുവനായി വിലക്കിയിരുന്നെങ്കില്‍ താന്‍ കൂടുതല്‍ സന്തോഷവാനായേനെ എന്നും അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് ലീഗില്‍ മാത്രമാണ് വിലക്ക് നിലനില്‍ക്കുക. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയുമായ നടന്ന മത്സരത്തില്‍ ലഭിച്ച ചുവപ്പ് കാര്‍ഡ് മൂലം ക്വാര്‍ട്ടറില്‍ ബാര്‍സിലോണയുമായുള്ള മത്സരം സ്ലാട്ടന് നഷ്ടപ്പെടും. എന്നാല്‍, ബഴ്‌സയുമായി നൂ കാമ്പില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ താരത്തിന് കളിക്കാനാവും. ഇന്ന് ബാസ്റ്റിയയുമായി നടക്കുന്ന ഫ്രഞ്ച് കപ്പ് ഫൈനലിലും സ്ലാട്ടന്‍ കളിക്കും.

 

 

Scroll To Top