Friday May 26, 2017
Latest Updates

സിക്ക വൈറസിന് വാക്‌സിന്‍ കണ്ടെത്തിയെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

സിക്ക വൈറസിന് വാക്‌സിന്‍ കണ്ടെത്തിയെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ഹൈദരാബാദ്: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന സിക വൈറസിനെതിരെ വാക്‌സിന്‍ കണ്ടെത്തിയെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ അവകാശവാദം.
ഹൈദരാബാദിലെ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ആണ് സിക്ക വൈറസിനെതിരെ രണ്ടു വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്തെന്ന് അവകാശപ്പെടുന്നത്.

വാക്‌സിനുകള്‍ കമ്പനി പേറ്റന്റിനായി സമര്‍പ്പിച്ചിരിക്കുകയാണ്. വാക്‌സിനുകള്‍ ഫലപ്രദമാണെന്നു തെളിഞ്ഞാല്‍ വലിയ വൈദ്യശാസ്ത്ര നേട്ടമാകുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

സിക്ക വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുന്നതിനാല്‍ ലോകാരോഗ്യസംഘടന ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.അയര്‍ലണ്ടിലും സിക്ക വൈറസ് കൂടുതല്‍ പേരിലേയ്ക്ക് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്

Scroll To Top