Tuesday December 06, 2016
Latest Updates

സമാര്‍ സംഗീതമേള ഇന്ന്  സ്റ്റില്ലോര്‍ഗനില്‍,നാല്പതോളം ഗായകര്‍,കുട്ടികളുടെ ഫ്യൂഷന്‍ ഡാന്‍സ്…നഷ്ടപ്പെടുത്തരുത് ഈ സായാഹ്നം!

സമാര്‍ സംഗീതമേള ഇന്ന്  സ്റ്റില്ലോര്‍ഗനില്‍,നാല്പതോളം ഗായകര്‍,കുട്ടികളുടെ ഫ്യൂഷന്‍ ഡാന്‍സ്…നഷ്ടപ്പെടുത്തരുത് ഈ സായാഹ്നം!

ഡബ്ലിന്‍:ക്രിസ്മസിനെ വരവേറ്റു കൊണ്ട് അയര്‍ലണ്ടിലെ പ്രമുഖ സംഗീത കൂട്ടായ്മയായ സമാര്‍(Zamar)ഒരുക്കുന്ന സംഗീത സായാഹ്നം ഇന്ന് (ഞായറാഴ്ച)സ്റ്റിലോര്‍ഗനില്‍ നടത്തപ്പെടും.

വളരെ വ്യത്യസ്തവും അതിലേറെ മനോഹരവുമായ ഒരു സംഗീത വിരുന്നുമായാണ് ഇത്തവണയും സമാര്‍ അരങ്ങേറുന്നത്.

സമാറിന്റെ കൊയര്‍ മാസ്റ്റര്‍ മാത്യൂസ് സാമുവേലിന്റെ നേതൃത്വത്തില്‍ പരിശീലനങ്ങള്‍ തകൃതിയായി നടക്കുന്നു.ഡബ്ലിനിലെ സ്റ്റില്ലോര്‍ഗനിലുള്ള ടാല്‍ബോട്ട് ഹോട്ടലില്‍ വച്ചാണ്‌  നവംബര്‍ 27 ഞായറാഴ്ച 5:30 മുതല്‍ ഈ സംഗീത വിരുന്നു നടത്തപ്പെടുന്നത്.

അയര്‍ലണ്ടിലെ 40 ഓളം മ്യൂസിഷ്യന്‍സ് ഒരുമിച്ചുകൂടി അവതരിപ്പിക്കുന്ന ഈ സംഗീത വിരുന്ന് പ്രേക്ഷകര്‍ക്ക് അസുലഭമായ ഒരു നിമിഷം ആയിരിക്കും നല്‍കുക.കുട്ടികളുടെ ഫ്യുഷന്‍ ഡാന്‍സ്,വിവിധങ്ങളായ സംഗീത വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഗ്രൂപ് മ്യുസിക് പെര്‍ഫോമന്‍സ് എന്നിവ ഈ സംഗീത സായാഹ്നത്തിന് മാറ്റുകൂട്ടും.

മുന്‍ വര്‍ഷത്തെപ്പോലെ പ്രവേശനം, പാര്‍ക്കിങ് എന്നിവ സൗജന്യം ആയിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വര്‍ഗീസ് കെ.കെ +353(85)8776100
മഞ്ജു ബിനോയ് +353(87)7710577
തോമസ് കാങ്കാലില്‍ +353(87)1263059

Scroll To Top