Saturday February 25, 2017
Latest Updates

ഡബ്ലിനില്‍ എക്യുമിനിക്കല്‍ ക്രിസ്മസ് കരോള്‍ ‘സമര്‍ ‘നവംബര്‍ 21 ന് 

ഡബ്ലിനില്‍ എക്യുമിനിക്കല്‍ ക്രിസ്മസ് കരോള്‍ ‘സമര്‍ ‘നവംബര്‍ 21 ന് 

zamarഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളികള്‍ അവതരിപ്പിക്കുന്ന ആദ്യത്തെ എക്യൂമിനിക്കല്‍ ക്രിസ്മസ് കരോള്‍ ‘സമര്‍’ നവംബര്‍ 21 ന് (ശനിയാഴ്ച്ച)ഡബ്ലിനില്‍ നടത്തപ്പെടും.

വിവിധ ക്രൈസ്തവസഭാ വിഭാഗങ്ങളില്‍ നിന്നുള്ള യുവ പ്രതിഭകള്‍ അണിനിരക്കുന്ന സമര്‍, നൃത്തവും സംഗീതവും സമന്വയിപ്പിച്ചൊരുക്കുന്ന അപൂര്‍വ്വമായ സംഗീത ശില്പ്പമാണ്.മാത്യു സാമുവലാണ് ക്വയര്‍ മാസ്റ്റര്‍.

ബ്ലാഞ്ചസ് ടൌണിലെ റോസ് മൗണ്ട് ബിസിനസ് പാര്‍ക്കിലെ’ഹോപ്പ് ആന്‍ഡ് ഗ്ലോറി ക്രിസ്റ്റ്യന്‍ മിനിസ്ട്രീസിലെ മെയിന്‍ ഹാളില്‍ നവംബര്‍ 21 ന് വൈകിട്ട് 5.30 ന് ക്രിസ്മസ് കരോള്‍ ആരംഭിക്കും.പ്രവേശനം സൗജന്യമാണ്.

ഒട്ടേറെ സവിശേഷതകളോടെ ഒരുക്കുന്ന താളമേള ലയങ്ങളുടെ ഭക്തിസാന്ദ്രമായ സായാഹ്നത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു 

Scroll To Top