Wednesday December 07, 2016
Latest Updates

സമാര്‍ (Zamar) വീണ്ടും വരവായി,ഇത്തവണ സ്റ്റിലോര്‍ഗനില്‍

സമാര്‍ (Zamar) വീണ്ടും വരവായി,ഇത്തവണ സ്റ്റിലോര്‍ഗനില്‍

ഡബ്ലിന്‍;അയര്‍ലണ്ടിലെ പ്രശസ്ത ക്രിസ്ത്യന്‍ സംഗീത കൂട്ടായ്മയായ ‘സമാര്‍’ (Zamar) വലിയൊരു സംഗീത വിരുന്നുമായി വീണ്ടും വരുന്നു.കഴിഞ്ഞ വര്ഷത്തെപ്പോലെ തന്നെ മനോഹരവും അതിലേറെ പ്രേത്യേകതകളും ആയാണ് നവംബര്‍ 27 ന് സ്റ്റില്ലോര്‍ഗനിലുള്ള ടാല്‍ബോള്‍ട് ഹോട്ടലില്‍ വെച്ച് ഈ സംഗീത വിരുന്നു നടത്തപ്പെടുന്നത്.

അയര്‍ലണ്ടിലെ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളിലും ഉള്‍പ്പെട്ട പ്രശസ്തരരായ 50 ഓളം മ്യൂസിഷ്യന്‍സ് ഒരുമിച്ചുകൂടി അവതരിപ്പിക്കുന്ന ഈ സംഗീത വിരുന്ന് പ്രേക്ഷകര്‍ക്ക് അസുലഭമായ അവസരങ്ങളില്‍ ഒന്നായിരിക്കും.

കുട്ടികളുടെ ഫ്യുഷന്‍ ഡാന്‍സ് , വിവിധങ്ങളായ സംഗീത വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഗ്രൂപ് മ്യുസിക് പെര്‍ഫോമന്‍സ് എന്നിവ ഈ സംഗീത സായാഹ്നത്തിന് മാറ്റുകൂട്ടും.

മുന്‍ വര്‍ഷത്തെപ്പോലെ പ്രവേശനം സൗജന്യം ആയിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വര്‍ഗീസ് കെ.കെ (0858776100)അലക്‌സ് ജേക്കബ്(0871237342)മഞ്ജു ബിനോയ് (0877710577) തോമസ് കാങ്കല്ലില്‍(087126 3059)

Scroll To Top