Sunday December 11, 2016
Latest Updates

യൂസഫലി കേച്ചേരി അന്തരിച്ചു 

യൂസഫലി കേച്ചേരി അന്തരിച്ചു 

കൊച്ചി: കവിയും ഗാന രചയിതാവുമായിരുന്ന യൂസഫലി കേച്ചേരി അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

കേരള സാഹിത്യ അക്കാദമിയുടെ മുന്‍ അധ്യക്ഷനായിരുന്ന യുസഫലി കേച്ചേരി മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.

1934 മെയ് 16 ന് തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയിലാണ് യൂസഫലി ജനിച്ചത്. 1954 ല്‍ മാതൃഭൂമി ആഴ്ച്ചപതിപ്പിന്റെ ബാലപംക്തിയിലാണ് യൂസഫലിയുടെ ആദ്യ കവിത പ്രസിദ്ധീകരിക്കപ്പെടുന്നത്. മൂടുപടം എന്ന ചിത്രത്തിന് ഗാനരചന നടത്തിയാണ് ചലച്ചിത്ര ഗാനശാഖയില്‍ ചുവടുറപ്പിക്കുന്നത്. 2000 ത്തില്‍ മഴ എന്ന ചിത്രത്തിലെ ഗാന രചനക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. ഇന്ത്യയില്‍ തന്നെ സംസ്‌കൃതത്തില്‍ മുഴുനീള ഗാനങ്ങള്‍ എഴുതിയ ഒരേ ഒരു കവിയാണ് യൂസഫലി കേച്ചേരി. മൂന്ന് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

Scroll To Top