Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ സ്മാര്‍ട്ട് ടി വി ഉടമകള്‍ക്ക് സൗജന്യ മലയാളം ടി വി സ്ട്രീമിംഗും ആനുകൂല്യങ്ങളുമായി യപ്പ് ടി വി:മുങ്ങുന്ന വ്യാജ സ്ട്രീമിംഗ് ഏജന്‍സികള്‍ക്കെതിരെ അന്താരാഷ്ട്ര പ്രമുഖന്‍ 

അയര്‍ലണ്ടിലെ സ്മാര്‍ട്ട് ടി വി ഉടമകള്‍ക്ക് സൗജന്യ മലയാളം ടി വി സ്ട്രീമിംഗും ആനുകൂല്യങ്ങളുമായി യപ്പ് ടി വി:മുങ്ങുന്ന വ്യാജ സ്ട്രീമിംഗ് ഏജന്‍സികള്‍ക്കെതിരെ അന്താരാഷ്ട്ര പ്രമുഖന്‍ 

ഡബ്ലിന്‍:ഐറീഷ് മലയാളികള്‍ക്ക് ആകര്‍ഷകമായ ടെലിവിഷന്‍ സ്ട്രീമിംഗ് പാക്കേജുമായി യപ്പ് ടി വി രംഗത്തെത്തി.ക്രിസ്മസ് പ്രമാണിച്ച് പാക്കേജ് വിലയില്‍ വന്‍ ഇളവും സ്മാര്‍ട്ട് ടി വി ഉള്ളവര്‍ക്ക് ആദ്യത്തെ മാസം സൗജന്യ സ്റ്റ്രീമിംഗുമാണ് യപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ക്രിസ്മസ് പ്രമാണിച്ച് ഇപ്പോള്‍ നിലവിലുള്ള ഓഫര്‍ അനുസരിച്ച് 99.99 യൂറോയ്ക്ക് യൂറോപ്പില്‍ ലഭ്യമായ ഏറ്റവും മെച്ചപ്പെട്ട ക്ലാരിറ്റിയോടെ ഒരു വര്‍ഷത്തേയ്ക്കുള്ള പാക്കേജാണ് യപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.ആദ്യം കണക്ഷന്‍ എടുക്കുമ്പോള്‍ അക്കൗണ്ട് ആക്ട്ടിവേഷന്‍ ചാര്‍ജും ,ഡിവൈസ് ആക്ടിവേഷന്‍ ചാര്‍ജും അടക്കം 119.99 യൂറോ അടയ്‌ക്കേണ്ടി വരും.

സ്മാര്‍ട്ട് ടി വി ഉള്ളവര്‍ക്ക് ആദ്യ ഒരു മാസത്തെ സൗജന്യ സ്ട്രീമിംഗ് നല്‍കും.സ്മാര്‍ട്ട് ടി വി ഇല്ലാത്തവര്‍ക്ക് നിലവില്‍ ഉപയോഗിക്കുന്ന ഏത് ആന്റ്രോയിഡ് ബോക്‌സും (അയര്‍ലണ്ടില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ചിത്രം ടി വിയുടെ ഒഴികെ യുള്ളവ)ഉപയോഗിച്ച് യപ്പ് ടി വി ആക്ടിവേറ്റ് ചെയ്യാനുള്ള സാങ്കേതിക സഹായം കമ്പനി ലഭ്യമാക്കും.താഴെ പറയുന്ന ആന്റ്രോയിഡ് ബോക്‌സുകളില്‍ നിന്നും യപ്പ് ടീ വി സ്ട്രീം ചെയ്യാവുന്നതാണ്.
XBox 369 
PlayStation 3 or 4
Roku box
Nexus player
Amazon Fire tv box
Western digital box
Neotv
ntv 300 tsreaming player
All smart TVs
സാങ്കേതിക മികവ് ഇല്ലാത്ത ആന്റ്രോയിഡ് ബോക്‌സ് ക്ലാരിറ്റിയെ ബാധിക്കും എന്നതിനാല്‍ അവര്‍ക്ക് ആവശ്യമെങ്കില്‍ മാര്‍ക്കറ്റ് നിരക്കില്‍ യപ്പ് കണക്ഷന്‍ ബോക്‌സ് നല്കുന്നതാണ്. 

അയര്‍ലണ്ടില്‍ കൂണു പോലെ പൊട്ടി മുളച്ച അനധികൃത ടെലിവിഷന്‍ സ്റ്റ്രീമിങ്ങ് കമ്പനികള്‍ ഉപഭോക്താകള്‍ക്ക് നഷ്ടം മാത്രം മാത്രം സമ്മാനിച്ച് ഒന്നിന് പുറകെ ഒന്നായി അപ്രത്യക്ഷമാവുമ്പോഴാണ് ലോകവ്യാപകമായി ഏറ്റവും പ്രചാരമുള്ള യപ്പ് അയര്‍ലണ്ടിലും പ്രവര്‍ത്തനം ആരംഭിക്കുന്നത്.ഇപ്പോള്‍ ഭാഗീകമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒട്ടു മിക്ക കമ്പനികളും യപ്പ് ടീ വിയുടെ സ്റ്റ്രീമിംഗാണ് വ്യാജമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ എല്ലാ പ്രധാന ടെലിവിഷന്‍ കമ്പനികളുടെയും സംപ്രേക്ഷണാവകാശം യപ്പിന് ഉള്ളതിനാല്‍ നിലവിലുള്ള ഇന്ത്യന്‍ ഭാഷാ ചാനലുകള്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് ഏതിരെ നടപടി ഉണ്ടാവുന്നതോടെ അത്തരം ബോക്‌സുകളിലൂടെയുള്ള ടി വി സംപ്രേക്ഷണം ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ലാതെ വരും.അയര്‍ലണ്ടില്‍ കാര്യമായ വരിക്കാരെ നേടിയ ചിത്രം എന്ന പേരിലുള്ള സ്ട്രീമിംഗ് കമ്പനി പ്രവര്‍ത്തനം നിലച്ചു കഴിഞ്ഞു.

150 യൂറോയ്ക്കും ,50 യൂറോയ്ക്കും മുതല്‍ 1000 ഇന്ത്യന്‍ രൂപയ്ക്കും വരെ വിപണിയില്‍ ലഭ്യമായ ആന്റ്രോയിഡ് ബോക്‌സില്‍ കൂടി അയര്‍ലണ്ടില്‍ അനധികൃത സംപ്രേക്ഷണം നടത്തുന്നവര്‍ക്കെതിരെ വിവിധ ടെലിവിഷന്‍ ചാനലുകള്‍ നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.വ്യക്തികളും കൃത്യമായ മേല്‍വിലാസം ഇല്ലാതെ ഓണ്‍ ലൈന്‍ മുഖേനെയുമാണ് ഇത്തരം വ്യാജ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഉപഭോക്താക്കള്‍ ചതിയില്‍ വീഴരുതെന്നും യപ്പ് ടീ വി മാനെജ്‌മെന്റ് അഭ്യര്‍ഥിച്ചു.

ഒരു മാസത്തെ സൗജന്യ സ്ട്രീമിംഗ് അടക്കമുള്ള കണക്ഷനും സൗജന്യ ഓഫറുകളും ആവശ്യമുള്ളവരും താഴെപറയുന്ന മെയില്‍ ഐ ഡി യില്‍ ഫോണ്‍ നമ്പറും ഇ മെയില്‍ ഐ ഡി യും അയയ്ക്കുക.yuppireland@gmail.com,അഥവാ 0894895416,0872989892  എന്നിവയില്‍ ഏതെങ്കിലും നമ്പരില്‍ ഈ മെയില്‍ ഐ ഡി യും ഫോണ്‍ നമ്പരും ടെക്സ്റ്റ് ചെയ്താലും മതി
യപ്പ് ടീ വി യുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെട്ട് കണക്ഷന്‍ ലഭ്യമാകേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :0894895416,0872989892

yuppireland@gmail.com

Scroll To Top