Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ക്രിസ്മസ് ദിന സമ്മാനം പ്രഖ്യാപിച്ച് യപ്പ് ടീ വി, ഇത് സൂപ്പര്‍ ഓഫര്‍ !

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ക്രിസ്മസ് ദിന സമ്മാനം പ്രഖ്യാപിച്ച് യപ്പ് ടീ വി, ഇത് സൂപ്പര്‍ ഓഫര്‍ !

ഡബ്ലിന്‍:ഐറീഷ് മലയാളി വായനക്കാര്‍ക്കായി ഡിസംബര്‍ 25 ന് (ഇന്ന്)  ക്രിസ്മസ് സമ്മാനമൊരുക്കി ലോകത്തിലെ ഏറ്റവും പ്രമുഖ അംഗീകൃത സ്ട്രീമിംഗ് കമ്പനിയായ യപ്പ് ടീ വി.ക്രിസ്മസ് കാലത്തേയ്ക്ക് യപ്പ് ടി വി പ്രഖ്യാപിച്ചിട്ടുള്ള 99.99 യൂറോ സ്‌പെഷ്യല്‍ നിരക്കില്‍ നിന്നും വീണ്ടും 20 യൂറോ കുറച്ച് 79.99 യൂറോയ്ക്കാണ് ഐറിഷ് മലയാളി വായനക്കാര്‍ അടക്കമുള്ള അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഇന്ന് ഒരു ദിവസത്തേയ്ക്ക് യപ്പ് ടീ വി സ്‌പെഷ്യല്‍ പാക്കേജ് ലഭ്യമാകുന്നത്.

ഇപ്പോള്‍ പാക്കേജ് എടുക്കുന്നവര്‍ക്ക് 14 മാസത്തെ സപ്‌സ്‌ക്രിപ്ഷനാണ് ലഭിക്കുക.വാര്‍ഷിക നിരക്കില്‍ വീണ്ടും രണ്ടു മാസത്തെ സൌജന്യവും എന്നര്‍ഥം.

ഇന്നത്തെ 79.99 നിരക്കിലുള്ള സ്‌പെഷ്യല്‍ പാക്കേജ് ലഭ്യമാകാന്‍ 0894895416,0872989892 എന്നിവയില്‍ ഏതെങ്കിലും നമ്പരില്‍ വിളിയ്ക്കുക .യപ്പ് ടീ വി യുടെ പ്രാദേശിക പ്രതിനിധി നിങ്ങള്‍ക്ക് കണക്ഷന്‍ ലഭ്യമാകേണ്ട മാര്‍ഗനിര്‍ദേശങ്ങളും കൂപ്പണ്‍ കോഡും നല്കുന്നതാണ്. കൂപ്പണ്‍ കോഡ് ഉപയോഗിച്ചാല്‍ മാത്രമേ ഇന്നത്തെ സ്‌പെഷ്യല്‍ നിരക്ക് ലഭ്യമാകുകയുള്ളൂ.

സ്മാര്‍ട്ട് ടി വി ഇല്ലാത്തവര്‍ക്ക് നിലവില്‍ ഉപയോഗിക്കുന്ന ഏത് ആന്റ്രോയിഡ് ബോക്‌സും (അയര്‍ലണ്ടില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ചിത്രം ടി വിയുടെ ഒഴികെ യുള്ളവ)ഉപയോഗിച്ച് യപ്പ് ടി വി ആക്ടിവേറ്റ് ചെയ്യാനുള്ള സാങ്കേതിക സഹായം കമ്പനി ലഭ്യമാക്കും.താഴെ പറയുന്ന ആന്റ്രോയിഡ് ബോക്‌സുകളില്‍ നിന്നും യപ്പ് ടീ വി സ്ട്രീം ചെയ്യാവുന്നതാണ്.
XBox 369 
PlayStation 3 or 4
Roku box
Nexus player
Amazon Fire tv box
Western digital box
Neotv
ntv 300 streaming player
All smart TVs
സാങ്കേതിക മികവ് ഇല്ലാത്ത ആന്റ്രോയിഡ് ബോക്‌സ് ക്ലാരിറ്റിയെ ബാധിക്കും എന്നതിനാല്‍ അവര്‍ക്ക് ആവശ്യമെങ്കില്‍ മാര്‍ക്കറ്റ് നിരക്കില്‍ യപ്പ് കണക്ഷന്‍ ബോക്‌സ് നല്കുന്നതാണ്. 

ക്രിസ്മസ് പ്രമാണിച്ച് ഇപ്പോള്‍ നിലവിലുള്ള ഓഫര്‍ അനുസരിച്ച് 99.99 യൂറോയ്ക്ക് യൂറോപ്പില്‍ ലഭ്യമായ ഏറ്റവും മെച്ചപ്പെട്ട ക്ലാരിറ്റിയോടെ ഒരു വര്‍ഷത്തേയ്ക്കുള്ള പാക്കേജാണ് യപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.എന്നാല്‍ ഇന്ന് (ശനി)കണക്ഷന്‍ എടുക്കുന്ന അയര്‍ലണ്ടിലെ പുതിയ വരിക്കാര്‍ക്കാണ് വീണ്ടും സൌജന്യ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് 

അയര്‍ലണ്ടില്‍ കൂണു പോലെ പൊട്ടി മുളച്ച അനധികൃത ടെലിവിഷന്‍ സ്റ്റ്രീമിങ്ങ് കമ്പനികള്‍ ഉപഭോക്താകള്‍ക്ക് നഷ്ടം മാത്രം മാത്രം സമ്മാനിച്ച് ഒന്നിന് പുറകെ ഒന്നായി അപ്രത്യക്ഷമാവുമ്പോഴാണ് ലോകവ്യാപകമായി ഏറ്റവും പ്രചാരമുള്ള യപ്പ് അയര്‍ലണ്ടിലും പ്രവര്‍ത്തനം ആരംഭിക്കുന്നത്.ഇപ്പോള്‍ ഭാഗീകമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒട്ടു മിക്ക കമ്പനികളും യപ്പ് ടീ വിയുടെ സ്റ്റ്രീമിംഗാണ് വ്യാജമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ എല്ലാ പ്രധാന ടെലിവിഷന്‍ കമ്പനികളുടെയും സംപ്രേക്ഷണാവകാശം യപ്പിന് ഉള്ളതിനാല്‍ നിലവിലുള്ള ഇന്ത്യന്‍ ഭാഷാ ചാനലുകള്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് ഏതിരെ നടപടി ഉണ്ടാവുന്നതോടെ അത്തരം ബോക്‌സുകളിലൂടെയുള്ള ടി വി സംപ്രേക്ഷണം ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ലാതെ വരും.അയര്‍ലണ്ടില്‍ കാര്യമായ വരിക്കാരെ നേടിയ ചിത്രം എന്ന പേരിലുള്ള സ്ട്രീമിംഗ് കമ്പനി പ്രവര്‍ത്തനം നിലച്ചു കഴിഞ്ഞു.

150 യൂറോയ്ക്കും ,50 യൂറോയ്ക്കും മുതല്‍ 1000 ഇന്ത്യന്‍ രൂപയ്ക്കും വരെ വിപണിയില്‍ ലഭ്യമായ ആന്റ്രോയിഡ് ബോക്‌സില്‍ കൂടി അയര്‍ലണ്ടില്‍ അനധികൃത സംപ്രേക്ഷണം നടത്തുന്നവര്‍ക്കെതിരെ വിവിധ ടെലിവിഷന്‍ ചാനലുകള്‍ നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.വ്യക്തികളും കൃത്യമായ മേല്‍വിലാസം ഇല്ലാതെ ഓണ്‍ ലൈന്‍ മുഖേനെയുമാണ് ഇത്തരം വ്യാജ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഉപഭോക്താക്കള്‍ ചതിയില്‍ വീഴരുതെന്നും യപ്പ് ടീ വി മാനെജ്‌മെന്റ് അഭ്യര്‍ഥിച്ചു.
ഇനിയും സിനിമയും വീഡിയോകളും
മലയാളം ഉള്‍പ്പെടയുള്ള സിനിമകളും ഉന്നത നിലവാരമുള്ള വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന യപ് ടിവി ബസാര്‍ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തതോടെ കൂടുതല്‍ മികച്ച സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് യപ്പ് ടി വി.മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ആണു യപ് ടിവി ബസാര്‍ ലോഞ്ച് ചെയ്തത്. ബോളിവുഡ് താരം അഭിഷേക് ബച്ചന്‍, യപ് ടിവി സ്ഥാപകനും സിഇഒയുമായ ഉദയ് റെഡ്ഡി എന്നിവര്‍ ജൂഹുവിലെ ജെഡബ്ല്യു മാരിയറ്റില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചു. 

ലോകത്തെ ഏറ്റവും വലിയ ഓവര്‍ ദി ടോപ്പ് സേവനദാതാക്കാളായ യുപ് ടിവി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത് ഒക്ടോബറിലാണ്. 12 ഭാഷകളിലായി ഇരുന്നൂറിലധികം ചാനലുകളുമായാണ് യുപ് ടിവി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തെമ്പാടുമുള്ള 400 മില്യന്‍ ഉപഭോക്താക്കള്‍ക്ക് സംതൃപ്തവും വിശ്വസ്തവുമായ സേവനമാണ് യപ്പ് ടി വി ലക്ഷ്യമിടുന്നതെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :0894895416,0872989892
yuppireland@gmail.com

Scroll To Top