Saturday May 27, 2017
Latest Updates

ഗാള്‍വേ പള്ളിയില്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം നല്‍കി

ഗാള്‍വേ പള്ളിയില്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം നല്‍കി

ഗാല്‍വേ:അയര്‍ലണ്ട് ഭദ്രാസന മെത്രാപ്പോലീത്തയായി ചുമതലയേറ്റ് അയര്‍ലണ്ടില്‍ പ്രഥമ ശ്ലൈഹീക സന്ദര്‍ശനം നടത്തുന്ന അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രപ്പോലീത്തായ്ക്ക് ഗാള്‍വേ സെന്റ് .ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ വച്ച് ഗംഭീര സ്വീകരണം നല്‍കി.

ഒക്ടോബര്‍ 13 ന് വൈകിട്ട് 6 മണിക്ക് ദേവാലയ കവാടത്തിലെത്തിയ അഭിവന്ദ്യ തിരുമേനിയെ സഹവികാരി ഫാ .തോമസ് പുതിയാമടത്തില്‍ കത്തിച്ച മെഴുകുതിരി നല്‍കി സ്വീകരിച്ചു.തുടര്‍ന്ന് ദേവാലയ മണികളുടെ അകമ്പടികളോടെ അഭിവന്ദ്യ തിരുമേനി ദേവാലയത്തിലേക്ക് എഴുന്നെള്ളി.

തുടര്‍ന്ന് സന്ധ്യാനമസ്‌കാരം ആരംഭിച്ചു.സന്ധ്യാ നമസ്‌കാരത്തെ തുടര്‍ന്ന് അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാന നടത്തപ്പെട്ടു.കുര്‍ബാന മദ്ധ്യേ അഭിവന്ദ്യ തിരുമേനി നടത്തിയ പ്രസംഗത്തില്‍ സുറിയാനി സഭാ മക്കള്‍ ജീവിക്കുന്ന സ്ഥലങ്ങളില്‍ ക്രൈസ്തവ സാക്ഷ്യത്തോടെ ജീവിക്കുവാനും പൂര്‍വ്വപിതാക്കന്മാരുടെ വിശ്വാസത്തെ മുറുകെ പിടിക്കുവാനും ഉദ്‌ബോധിപ്പിച്ചു.

ഹ്രസ്വ സന്ദര്‍ശനത്തിനിടയിലും ഇടവകയെ സന്ദര്‍ശിക്കുവാനും വി.കുര്‍ബാന അര്‍പ്പിച്ചു ഇടവകയെ അനുഗ്രഹിക്കുവാനും അഭിവന്ദ്യ തിരുമേനി കാണിച്ച കരുതലിന് സഹവികാരി ഫാ.തോമസ് പുതിയാമടത്തില്‍ പ്രത്യേകം നന്ദി അറിയിച്ചു.തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ അഭിവന്ദ്യ തിരുമേനിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭദ്രാസന വികസന പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സഭയുടെ തെക്കന്‍ ഭദ്രാസനങ്ങള്‍ക്ക് ഉണര്‍വേകുന്നതുപോലെ അയര്‍ലണ്ട് ഭദ്രാസനത്തിലും ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു

വി.കുര്‍ബാനനന്തരം പാരീഷ് ഹാളില്‍വെച്ചു സ്‌നേഹവിരുന്നു നടത്തപ്പെട്ടു.സ്വീകരണപരിപാടികള്‍ക്ക് ട്രസ്റ്റി വിനോദ് ജോര്‍ജ് നേതൃത്വം നല്‍കി.

അയര്‍ലണ്ടിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മെത്രാപ്പോലിത്താ ഇന്നലെ കേരളത്തിലേയ്ക്ക് മടങ്ങിപ്പോയി.

നോബി .സി .മാത്യു 

Scroll To Top