Sunday December 04, 2016
Latest Updates

രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഡബ്ലിനിലെ 14 കാറുകളില്‍ കൊള്ളനടത്തിയ കൗമാരക്കാരനെ കോടതി നല്ല നടപ്പിന് ശിക്ഷിച്ചു 

രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഡബ്ലിനിലെ 14 കാറുകളില്‍ കൊള്ളനടത്തിയ കൗമാരക്കാരനെ കോടതി നല്ല നടപ്പിന് ശിക്ഷിച്ചു 

ഡബ്ലിന്‍:ഡബ്ലിനില്‍ രണ്ടു ദിവസത്തിനുള്ളില്‍ 14 കാറുകളില്‍ അതിക്രമിച്ചു കയറി കൊള്ള നടത്തുകയും, മറ്റനവധി കേസുകളില്‍ പ്രതിയവുകയും ചെയ്ത കൗമാരക്കാരനെ 12 മാസം നല്ലനടപ്പിനു വിധിച്ചു. നേരത്തേ തന്നെ മറ്റു കേസുകളില്‍ പ്രതിയായി വിചാരണ
നേരിടുന്ന പ്രതിക്ക് ഇത് രണ്ടാം അവസരമാണ്. അമിതമായ മയക്കുമരുന്നുപയോഗം മൂലം ഗുണ്ടാസംഘത്തിന് നല്‍കാനുണ്ടായിരുന്ന കടം വീട്ടാനാണ് യുവാവ് കൊള്ള നടത്തിയത്.

നിരവധി കേസുകളില്‍ ഇതിനോടകം തന്നെ പ്രതിയാണ് യുവാവ്,. ഇതില്‍ 15 ക്രിമിനല്‍ കേസുകളും ഉള്‍പ്പെടും. ഡബ്ലിന്‍ 7 ഏരിയയില്‍ 2013 ഡിസംബര്‍ നാലു മുതല്‍ 2014 ജനുവരി 24 വരെയുള്ള കാലയളവില്‍ നടന്ന മോഷണങ്ങളാണ് അധികവും. ഈ കുറ്റകൃത്യങ്ങളില്‍
ജാമ്യത്തിലിറങ്ങി വിചാരണ നേരിട്ടു കൊണ്ടിരിക്കെ തന്നെയാണ് യുവാവ് വീണ്ടും കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത്.

കഴിഞ്ഞ ജനുവരി 22ന് ഡബ്ലിന്‍ 4ലെ ഒരു അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിലെ കാര്‍ പര്‍ക്കിങ്ങ് ഏരിയയില്‍ വരുത്തിവച്ച 250 യൂറോയുടെ നഷ്ടവും, കഴിഞ്ഞ ഫെബ്രുവരി 8ന് 2,500 യൂറോ വിലവരുന്ന ബൈക്ക് മോഷ്ടിച്ചതുമടക്കം ഒരു നിര കുറ്റകൃത്യങ്ങളും ഇതില്‍ പെടും. തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുവെങ്കിലും യുവാവിന് രണ്ടാമതും അവസരം നല്‍കിയ ജഡ്ജി ജോണ്‍ ഓ കൊണര്‍
ഈ വര്‍ഷം 18 തികഞ്ഞ ശേഷം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ സ്ഥിതി വ്യത്യസ്ഥ മാവുമെന്ന മുന്നറിയിപ്പും നല്‍കി.

സ്‌കൂള്‍ കാലഘട്ടത്തില്‍ പഠനത്തിലും, കായിക മത്സരങ്ങളിലും മികവു തെളിയിച്ച യുവാവ് മയക്കു മരുന്നിന് അടിമയായതോടെ ഗുണ്ടാസംഘത്തിന് വലിയ തുകയ്ക്ക് കടപ്പെടുകയായിരുന്നു. പണം ചോദിച്ച് ഗുണ്ടാസംഘം വീട്ടിലടക്കം വന്ന് ശല്യം ചെയ്തു തുടങ്ങിയതോടെ ഏതു വിധേനയും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവാവ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങിയത്.

Scroll To Top