Wednesday November 22, 2017
Latest Updates

അയര്‍ലണ്ടിലെ യുവാക്കള്‍ സര്‍ക്കാരിനെതിരെ ചിന്തിക്കുന്നു?വേണ്ടി വന്നാല്‍ ബഹുജന പ്രക്ഷോഭത്തിന് തയാറെന്ന് മൂന്നിലൊന്ന് പേരും!

അയര്‍ലണ്ടിലെ യുവാക്കള്‍ സര്‍ക്കാരിനെതിരെ ചിന്തിക്കുന്നു?വേണ്ടി വന്നാല്‍ ബഹുജന പ്രക്ഷോഭത്തിന് തയാറെന്ന് മൂന്നിലൊന്ന് പേരും!

ഡബ്ലിന്‍ :ഐറീഷ് സര്‍ക്കാരിനെതിരെ യുവജനരോഷം ഉയരുകയാണ്!.അടുത്തിടെ നടന്ന സര്‍വെ ബോധ്യപ്പെടുത്തുന്നതാണ് ഇത്.രാജ്യത്തെ യുവതയുടെ പകുതിയും സര്‍ക്കാരിനെതിരാണെന്നാണ് യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിങ് യൂനിയന്‍ ജനറേഷന്റെ ഭാഗമായി നടത്തിയ ഗവേഷണത്തില്‍ തെളിഞ്ഞത്.

18നും 34നും ഇടയില്‍ പ്രായമുള്ള 54 ശതമാനം പേരും സര്‍ക്കാരിനെതിരായി ഇനിയൊരു ബഹുജന പ്രക്ഷോഭമുണ്ടായാല്‍ അണിചേരുമെന്നാണ് സര്‍വെ വെളിപ്പെടുത്തുന്നത്.20,000 യുവാക്കളില്‍ നടത്തിയ സര്‍വെയാണിത്.

രാഷ്ട്രീയക്കാരെല്ലാം അഴിമതിക്കാരാണെന്നു അവരില്‍ 36ശതമാനം പറയുന്നു. എന്നാല്‍ ഭാഗികമായേ അഴിമതിക്കാരുള്ളുവെന്നാണ് 40 ശതമാനത്തിന്റെ അഭിപ്രായം.45 ശതമാനം പേര്‍ക്കും രാഷ്ട്രീയത്തില്‍ വിശ്വാസമില്ല.വളരെ കുറച്ച് രാഷ്ട്രീയക്കാരെ കള്ളന്മാരായുള്ളുവെന്ന് 25 ശതമാനം വിശ്വസിക്കുന്നു.

യുവജനങ്ങളില്‍ സഭകള്‍ക്കുള്ള സ്വാധീനം കുറയുന്നുവെന്നും സര്‍വെ പറയുന്നു.കേവലം രണ്ട് ശതമാനം മാത്രമാണ് വിശ്വാസികള്‍.56 ശതമാനം തീരെവിശ്വാസമില്ലാത്തവരാണ്.ആണുങ്ങളില്‍ 80 ശതമാനവും സ്ത്രീകളില്‍ 78 ശതമാനവും മതവിശ്വാസമില്ലാത്തവരാണ്. മഹാഭൂരിപക്ഷത്തിനും ഗാര്‍ഡയെയും കാര്യമായി വിശ്വാസമില്ല എന്നാണ് അഭിപ്രായം.

Scroll To Top