Monday October 22, 2018
Latest Updates

യൂറോപ്പിലെ യുവത്വം :ഒന്നാം സ്ഥാനം അയര്‍ലണ്ടിന് 

യൂറോപ്പിലെ യുവത്വം :ഒന്നാം സ്ഥാനം അയര്‍ലണ്ടിന് 

ഡബ്ലിന്‍:യൂറോപ്പിലെ ഏറ്റവും യുവത്വമുള്ള രാജ്യങ്ങളില്‍ അയര്‍ലണ്ട് ഒന്നാമത്.യൂറോസ്റ്റാറ്റ് പുറത്തു വിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് വിവരമുള്ളത്.

പതിനഞ്ചു വയസ്സിനു താഴെ ഏറ്റവും തൂടുതല്‍ ആളുകളുള്ള രാജ്യങ്ങളില്‍ 22 ശതമാനത്തോടെ യൂറോപ്പില്‍ ഒന്നും സ്ഥാനം രാജ്യത്തിനുണ്ട്. 19 ശതമാനത്തോടെ ഫ്രാന്‍സ് തൊട്ടു പിന്നിലാണ്.

ഡബ്ലിനിലെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി റൂത്ത് ഡെയ്‌സി പറയുന്നത് 16വയസ്സിനു താഴെയുള്ളവരുടെ പട്ടികയിലും, 30 വയസ്സില്‍ താഴെയുള്ളവരുടെ പട്ടികയിലും രാജ്യത്തിനു തന്നെയാണ് ഒന്നാം സ്ഥാനം എന്നാണ്. രാജ്യത്തെ പത്തില്‍ നാലുപേരും 30 വയസ്സില്‍ താഴെ മാത്രം പ്രായമുള്ളവരാണ്.

Scroll To Top