Saturday December 10, 2016
Latest Updates

നോ വോട്ടിനെതിരെ പ്രചരണം :യൂത്ത് ഡിഫന്‍സ് വെബ് സൈറ്റ് ഹാക്ക് ചെയ്തു 

നോ വോട്ടിനെതിരെ പ്രചരണം :യൂത്ത് ഡിഫന്‍സ് വെബ് സൈറ്റ് ഹാക്ക് ചെയ്തു 

ഡബ്ലിന്‍ :സ്വവര്‍ഗ വിവാഹത്തിനെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ ലെസ്ബിയന്‍ ആന്‍ഡ് ഗേ നെറ്റ് വര്‍ക്കിന്റെ സംഘടിത പ്രചരണം തുടരുന്നതിനിടെ പ്രമുഖ പ്രൊ ലൈഫ് പ്രസ്ഥാനമായ യൂത്ത് ഡിഫന്‍സിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ഇന്നു രാവിലെ മുതലാണ് വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്തവര്‍ക്ക് വെബ്‌സൈറ്റ് ഉള്ളടക്കത്തിനു പകരം സ്വവര്‍ഗ്ഗരതിയെ പിന്തുണക്കുന്ന തരത്തിലുളള ഒരു ചിത്രം മാത്രം കാണാനായത്.

ഡബ്ലിനിലെ ജോര്‍ജ്ജ് തെരുവില്‍ കുറച്ചു ദിവസം മുന്നേ പ്രത്യക്ഷപ്പെട്ടതായിരുന്നു ചിത്രം. രണ്ടു യുവാക്കള്‍ തമ്മില്‍ ആലിംഗനം ചെയ്യുന്ന തരത്തിലുളള ചുമര്‍ ചിത്രം വരച്ചത് വിഖ്യാത ചിത്രകാരനായ ജോ കാഷ്‌ലിനാണ്. ഹിതപരിശോധനയെ പിന്തുണക്കാനായി വരക്കപ്പെട്ട ചിത്രം ഓണ്‍ലൈനില്‍ വൈറലായതോടെ ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.

രാജ്യത്ത് അബോര്‍ഷന്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യൂത്ത് ഡിഫന്‍സ്. തീവ്രമായ ആശയ പ്രചരണങ്ങളുടെ പേരില്‍ വെബ്‌സൈറ്റ് നേരത്തേ വിവാദത്തില്‍ പെട്ടിട്ടുണ്ട്.അടുത്തിടെ സ്വവര്‍ഗ വിവാഹത്തിനെതിരായും സംഘടനാ ഭാരവാഹികള്‍ ശബ്ദമുയര്‍ത്തിയിരുന്നു

Scroll To Top