Tuesday December 06, 2016
Latest Updates

പ്രശസ്ത ഫാമിലി കൗണ്‍സിലര്‍ ശ്രീമതി ഗ്രേസ് ലാല്‍ നയിക്കുന്ന സെമിനാര്‍ ‘BLAZE 2016’ ഡബ്ലിനില്‍

പ്രശസ്ത ഫാമിലി കൗണ്‍സിലര്‍ ശ്രീമതി ഗ്രേസ് ലാല്‍ നയിക്കുന്ന സെമിനാര്‍ ‘BLAZE 2016’ ഡബ്ലിനില്‍

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ ”യൂത്ത് ഇഗ്ഗ്നൈറ്റിന്റെ” ആഭിമുഖ്യത്തില്‍ കേരളത്തിലെ പ്രശസ്തയായ ഫാമിലി/യൂത്ത് കൗണ്‍സിലര്‍ ശ്രീമതി ഗ്രേസ് ലാലിന്റെ നേതൃത്വത്തില്‍ യുവജന മനഃശാസ്ത്രത്തെയും ആധുനിക അണുകുടുംബ ബന്ധങ്ങളിലെ ഇന്ന് സംഭവിക്കുന്ന മൂല്യച്യുതിയെ പറ്റിയും പാളിച്ചകളെ പറ്റിയും പരിഹാരങ്ങളെപ്പറ്റിയുമുള്ള സെമിനാര്‍- BLAZE-2016- സംഘടിപ്പിക്കുന്നു.

ഡിസംബര്‍ മാസം 27 , 28 , 29 തീയതികളില്‍ 9.30 മുതല്‍ 4 വരെ ഡബ്ലിനില്‍ വിവിധ സ്ഥലങ്ങളില്‍ വെച്ചാണ് സെമിനാര്‍ ഒരുക്കിയിരിക്കുന്നത്.

ശ്രീമതി ഗ്രേസ് ലാല്‍ (സൈക്കോളജിസ്റ് )’ഗ്രേസ് കൗണ്‍സിലിംഗ് സെന്റര്‍’,കോട്ടയത്തിന്റെ ഡയറക്ടറായും ഫാമിലി അപ്പോസ്തലേറ്റ് ചങ്ങനാശേരി അതിരൂപതയിലെ തുടക്കം മുതലുള്ള ഫാമിലി കൗണ്‍സിലറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്,അസംപ്ഷന്‍ കോളേജിലും , മറ്റു വിവിധ സ്‌കൂളുകളിലും കോളേജുകളിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ട്രെയിനിംഗ് നടത്തുകയും ചെയ്യുന്ന ഇവര്‍ , വിവിധ TV ഫാമിലി പരിപാടികളിലെ നിറ സാന്നിധ്യവുമാണ്.ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുത്തുകാരി കൂടിയായ ഗ്രേസ് ലാല്‍ 2001 ല്‍ ഇന്‍ഡ്യന്‍ പ്രസിഡണ്ടി ല്‍ നിന്നും ഏറ്റവും നല്ല സോഷ്യല്‍ വര്‍ക്കര്‍ക്കുള്ള അവാര്‍ഡും നേടിയിരുന്നു.

ഈ സെമിനാറില്‍ 13 വയസിനു മുകളില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.സെമിനാറില്‍ പങ്കെടുക്കുന്ന മാതാപിതാക്കളുടെ സൗകര്യാര്‍ത്ഥം അവരുടെ 13 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി സെമിനാര്‍ ഹാളിന്റെ അടുത്ത് തന്നെ സണ്‍ഡേ സ്‌കൂള്‍ ടീച്ചേര്‍സ് ഒരുക്കുന്ന പ്രത്യേക പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ഈ സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്കു ആവശ്യമെങ്കില്‍ യുവജന, കുടുംബ, വൈവാഹിക കൗണ്‍സിലിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സെമിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ http://www.syromalabar.ieഎന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സെമിനാറില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു പേര്‍ക്ക് മാത്രമായി (ഓരോ സെന്ററിലും) പരിമിതപ്പെടുത്തിയിരിക്കുന്നു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ 9 മാസ്സ് സെന്ററുകളെ മൂന്നായി തിരിച് മൂന്നു ദിവസങ്ങളിലായാണു സെമിനാര്‍ സംഘടിപ്പിക്കുന്നത്.അവ യഥാക്രമം താഴെ കൊടുക്കുന്നു.

1. 27/12/2016 (ചൊവ്വ) VENUE :-CHURCH OF THE INCARNATION OF FETTERCAIRN,TALLAGHT,.
(താല,സെന്റ്:ജോസ്സഫ് മെറിയോണ്‍,ബ്രേ)

2. 28/12/2016 (ബുധന്‍)VENUE :- St.JOHN THE EVANGELIST NATIONAL SCHOOL,ADAMSTOWN ,LUCAN
(ബ്ലാന്‍ച്ചാര്‍ഡസ് ടൗണ്‍ ,ലൂക്കന്‍,ഇഞ്ചിക്കോര്‍)
3. 29/12/2016 (വ്യാഴം)VENUE :- St.FIACHRA’s NATIONAL SCHOOL,MONTROSE PARK,BEAUMONT
(ബ്യൂമൗണ്ട്,ഫിസ്ബറോ,സ്വോര്‍ഡ്‌സ്)

യൂത്ത് ആന്‍ഡ് ഫാമിലി സെമിനാറില്‍ പങ്കെടുക്കാന്‍ ജാതിമതഭേദമെന്യേ,ആഗ്രഹിക്കുന്ന എല്ലാ കുടുബാംഗങ്ങള്‍ക്കും താല സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
നിശ്ചിത കേന്ദ്രങ്ങളില്‍ എത്തുവാന്‍ സാധിക്കാത്തവര്‍ക്കു സൗകര്യാര്‍ത്ഥം മറ്റു കേന്ദ്രങ്ങളില്‍ ബുക്ക് ചെയ്യാം.മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള ഭക്ഷണം ഉള്‍പ്പെടെ ഒരോ ഫാമിലിക്കും 50 യൂറോ ആയിരിക്കും രജിസ്ട്രേഷന്‍ ഫീസ്.

6 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ സെമിനാറില്‍ പങ്കെടുക്കുന്ന മാതാപിതാക്കള്‍ കൂടെയിരുത്തേണ്ട താണ് .

എല്ലാവരും രജിസ്ട്രേഷന്‍ എത്രയും വേഗം നടത്തേണ്ടതാന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക്
ഫാ.ജോസ് ഭരണിക്കുളങ്ങര.(089) 974 1568
ഫാ.ആന്റ്ണി ചീരംവേലില്‍(089) 453 8926
ബിനു ആന്റണി(യൂത്ത് കോഓര്‍ഡിനേറ്റര്‍ -0876929846
മാര്‍ട്ടിന്‍ സ്‌കറിയ -സെക്രട്ടറി – 0863151380
വാര്‍ത്ത : കിസ്സാന്‍തോമസ് P R

Scroll To Top