Tuesday September 19, 2017
Latest Updates

അടുത്ത സമ്മര്‍ വെക്കേഷന് മുന്‍പേ കേരളത്തില്‍ സ്വന്തമായി ഒരു വീട് ;അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഒരു സുവര്‍ണ്ണാവസരം

അടുത്ത സമ്മര്‍ വെക്കേഷന് മുന്‍പേ കേരളത്തില്‍ സ്വന്തമായി ഒരു വീട് ;അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഒരു സുവര്‍ണ്ണാവസരം

കേരളത്തില്‍ ഒരു വീട് ,ഏതൊരു വിദേശമലയാളിയുടെയും സ്വപ്നമാണത്.അധ്വാനത്തിന്റെ സംവത്സരങ്ങള്‍ക്ക് ശേഷം,പിറന്ന നാടിന്റെ സ്വച്ഛതയില്‍ ബന്ധുക്കളുടെയും കളികൂട്ടുകാരുടെയും സ്‌നേഹാശ്ലേഷണങ്ങള്‍ അനുഭവിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്?അമ്പതുകളുടെയോ അറുപതുകളുടെയോ അവസാനത്തില്‍ അങ്ങനെ കേരളത്തിലേയ്ക്ക് മടങ്ങാന്‍ പദ്ധതിയിടുന്നവരാണ് മലയാളികളില്‍ ഏറെയും.

എവിടെപ്പോയാലും തിരിച്ചുവരാന്‍ വെമ്പല്‍കൊള്ളുന്നതും സ്വന്തം വീട്ടിലേക്കാണ്. ഭവനത്തിനുള്ളിലാണ് സ്‌നേഹവും കരുണയും സുരക്ഷാബോധവും ഉടലെടുക്കേണ്ടതും. മധുരോദാരമായ ഒരു ഗൃഹാതുരത്വം സ്വപ്നം കാണാനും സ്വന്തം ഭവനം വേണം. എന്നാല്‍ പ്രകൃതിയെ വീട്ടില്‍നിന്നും അടിച്ചിറക്കിയുള്ള വീട് വീടല്ല. വീട് ജീവിക്കാന്‍ മാത്രമുള്ളതല്ല, ജീവിതം ആസ്വദിക്കാന്‍കൂടിയുള്ളതാണ് 

അതേസമയം, എല്ലാവരെക്കൊണ്ടും ഒരു വീടു നിര്‍മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. കൂടാതെ, ഭവനനിര്‍മാണരംഗത്തെ ഭീമമായ ചെലവും ബുദ്ധിമുട്ടും കാരണം പലര്‍ക്കും ഇന്ന് അതൊരു പേടിസ്വപ്നമായി മാറിയിരിക്കയാണ്

rc2ജോലിസ്ഥലത്തെ ക്ലേശത്തിലും മക്കളെ പരിപാലിക്കുന്നതിന്റെ തിരക്കിലും പെട്ട് ദിവസങ്ങള്‍ പാഞ്ഞു പോകുമ്പോള്‍ നാട്ടില്‍ സ്വന്തമായി ഒരു വീട് വെയ്ക്കണം എന്ന ആഗ്രഹങ്ങള്‍ മിക്കപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ് പതിവ്.

ഇത്തരം സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ അയര്‍ലണ്ടിലെ മലയാളികളെ സഹായിക്കാന്‍ ഒരു പുതിയ പദ്ധതിയുമായി വരികയാണ് കോട്ടയത്തെ റോയല്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ്.മധ്യകേരളത്തില്‍ അഭിമാന പൂര്‍വ്വം മനോഹര ഭവനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള റോയല്‍ ഗ്രൂപ്പിന്റെ പിന്‍ബലം പരിചയ സമ്പന്നരായ ജീവനക്കാരും വിട്ടു വീഴ്ച്ചയില്ലാത്ത ഗുണനിലവാരവുമാണ്.

നിങ്ങളുടെ മനസിന്റെ ഭാവനകള്‍ക്കനുസരിച്ച് ഡിസൈന്‍ തയാറാക്കുന്നതു മുതല്‍ തുടങ്ങുന്നു റോയല്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍.

നിങ്ങളുടെ അഭിരുചിയ്ക്കും ബജറ്റിനും അനുസരിച്ചുമുള്ള ഡിസൈന്‍ തയാറാക്കി കഴിഞ്ഞാല്‍ കേരളത്തില്‍ പ്ലാനിംഗ് പെര്‍മിഷനുള്ള അപേക്ഷ സമര്‍പ്പിക്കല്‍,ഫിനാന്‍സ് ആവശ്യമുണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞ ചിലവിലുള്ള ബാങ്ക് ലോണ്‍ കണ്ടെത്തല്‍,എന്നിങ്ങനെയുള്ള ഉത്തരവാദിത്വങ്ങളൊക്കെ റോയല്‍ ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് വിഭാഗം ഏറ്റെടുക്കും.കൃത്യമായ എസ്റ്റിമേറ്റും വര്‍ക്ക് പ്രോഗ്രാം ചാര്‍ട്ടും ഇതിനും മുന്‍പേ തന്നെ റോയല്‍ ഗ്രൂപ്പ് നിങ്ങള്‍ക്ക് കൈമാറിയിരിക്കും .

നിര്‍മ്മാണത്തിന്റെ പുരോഗതി എല്ലാ ആഴ്ച്ചയും വിലയിരുത്തി ഫോട്ടോഗ്രാഫ്‌സും ആവശ്യമെങ്കില്‍ വീഡിയോ ലിങ്കും സഹിതം വീടുടമസ്ഥന് റിപ്പോര്‍ട്ട് നല്‍കും.ഇത് കൊണ്ട് തന്നെ ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങളോ ,കൂട്ടിചേര്‍ക്കലുകളോ ആവശ്യമുണ്ടെങ്കില്‍ അവ താമസം വിനാ വരുത്താനുള്ള സൗകര്യം ലഭിക്കും.

പ്രധാന നിര്‍മ്മാണ വസ്തുക്കളുടെ തിരഞ്ഞെടുപ്പ് വീട് ഉടമസ്ഥന്റെ കൂടി താത്പര്യത്തിന് അനുസരിച്ചായിരിക്കും.ഉപഭോക്താവിന്റെ താത്പര്യത്തിന് നൂറുശതമാനം അംഗീകാരം കൊടുത്ത് കൊണ്ടായിരിക്കും ഓരോ ഘട്ടവും മുന്‍പോട്ടു നീങ്ങുക.മണല്‍ .സിമിന്റ്,ഇഷ്ടിക എന്നിവയുടെ സ്റ്റോക്ക് റോയല്‍ ഗ്രൂപ്പിന് എപ്പോഴും ഉള്ളതിനാല്‍ ഇവയുടെ ദൌര്‍ലഭ്യം കൊണ്ട് പണി മുടങ്ങാന്‍ ഒരിക്കലും സാധ്യതയേയില്ല. 

ഏറ്റവും മെച്ചപ്പെട്ട വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അത്യന്താധുനീക സൗകര്യങ്ങളോടെ വീടിന് സ്‌ക്വയര്‍ ഫീറ്റിന് 1600 രൂപ മുതല്‍ ചെലവിലാണ് റോയല്‍ കണ്‍സ്ട്രക്ഷന്‍ ഇപ്പോള്‍ നിര്‍മ്മിച്ചു നല്‍കികൊണ്ടിരിക്കുന്നത്.ഇന്റീരിയര്‍ ഡെക്കറേഷനും പ്രത്യേക വിഭാഗം റോയലിനുണ്ട്.

നിര്‍മ്മാണം തുടങ്ങി ആറു മാസം മുതല്‍ ഒരു വര്‍ഷത്തിനുള്ളിലായി വീട് പണി പൂര്‍ത്തിയാക്കും എന്ന ഒരു വാഗ്ദാനം റോയല്‍ കണ്‍സ്ട്രക്ഷന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കും.ഒരു വര്‍ഷത്തില്‍ കൂടുതല്‍ താമസമെടുത്താല്‍ വൈകുന്ന ഓരോ ദിവസത്തിനും 1,000 രൂപ   വീതം തിരിച്ചു നല്കുമെന്ന വാഗ്ദാനം ധൈര്യപൂര്‍വ്വം ഈ കണ്‍സ്ട്രക്ഷന്‍ കമ്പനി നല്‍കുന്നത് നിശ്ചയമായും സമയ നിയന്ത്രണം പാലിക്കുമെന്നത് കൊണ്ട് തന്നെയാണ്.

കഴിഞ്ഞ മാസം ഒരൊറ്റ ദിവസം കൊണ്ട് സിമിന്റ് വില ചാക്കൊന്നിന് കൂടിയത് 40 രൂപയോളമാണ്.നിര്‍മ്മാണ വസ്തുക്കളെയും ,പണിക്കൂലിയേയും സംബന്ധിച്ചിടത്തോളം വില കുറയുക എന്നൊരു പ്രതിഭാസം ഒരിക്കലും കേരളത്തില്‍ ഉണ്ടാകുവാന്‍ പോവുന്നില്ല.നിശ്ചയമായും ഓരോ ദിവസവും ചിലവ് വര്‍ദ്ധിക്കുകയാണ്.അത് കൊണ്ട് തന്നെ സ്വന്തമായി വീട് പണിയാന്‍ ഉള്ളവര്‍ അതിനുള്ള സമയം നീട്ടിവെയ്‌ക്കേണ്ടതെയില്ല.

റോയല്‍ നിങ്ങളെ സഹായിക്കാന്‍ സന്നദ്ധരായുണ്ട്.നിങ്ങള്‍ തീരുമാനം എടുക്കുന്ന നിമിഷം മുതല്‍ വിദഗ്ദരായ സ്റ്റാഫിന്റെ സഹായം നിങ്ങള്‍ക്ക് ലഭിക്കും.അവരുടെ പിന്തുണയോടെ ഏതു തരം നിര്‍മ്മാണ പ്രവര്‍ത്തങ്ങളും അവയുടെ അനുബന്ധ ജോലികളും പൂര്‍ണ്ണമായോ ഭാഗികമായോ വിദേശത്ത് ഇരുന്നു കൊണ്ട് തന്നെ നിര്‍വഹിക്കാനുള്ള സൗകര്യം നിങ്ങള്‍ക്ക് ലഭ്യമാക്കി തരും എന്ന് റോയല്‍ കണ്‍സ്ട്രക്ഷന്‍ ഉറപ്പ് നല്‍കുന്നുണ്ട്.

അടുത്ത വര്‍ഷത്തെ സമ്മര്‍ വെക്കേഷന് മുന്‍പേ ഒരു വീട് സ്വന്തമായി പണി തീര്‍ക്കാന്‍ ഇപ്പോഴേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം.ഒപ്പം കെട്ടിടങ്ങളുടെ റിപ്പയറിംഗ്,മെയിന്റനന്‍സ് അടക്കമുള്ള എല്ലാ ജോലികള്‍ക്കും റോയല്‍ കണ്‍സ്ട്രക്ഷന്‍സിന്റെ സേവനങ്ങള്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം 

087 065 0511 (മധു മാത്യു )

Scroll To Top