Friday December 09, 2016
Latest Updates

നൂറ് മിനുട്ട് മാത്രം ഭൂമിയിലേയ്ക്ക് വന്ന കുഞ്ഞുമാലാഖാ ജീവന്‍ നല്‍കിയത് രണ്ട് പേര്‍ക്ക് 

നൂറ് മിനുട്ട് മാത്രം ഭൂമിയിലേയ്ക്ക് വന്ന കുഞ്ഞുമാലാഖാ ജീവന്‍ നല്‍കിയത് രണ്ട് പേര്‍ക്ക് 

ലണ്ടന്‍ :നൂറു മിനിറ്റേ ജീവിച്ചുളളൂ റ്റെഡി ഹൂസ്റ്റണ്‍.എന്നാല്‍ ആ കുറഞ്ഞ സമയം കൊണ്ട് രണ്ടു മുതിര്‍ന്നവര്‍ക്ക് തന്റെ ജീവന്‍ ബലിനല്‍കിയാണ് ആ കുഞ്ഞു മാലാഖ തിരികെ പോയത്. രണ്ടു പേര്‍ ഇനി ടെഡിയുടെ ഹൃദയവാല്‍വും വൃക്കയുമായി ജീവിക്കും.

2014 ഏപ്രില്‍ 22നാണ് ജെസ്സ് ഈവന്‍സിനും, മൈക്ക് ഹൂസ്റ്റണും വെയില്‍സിലെ ആശുപത്രിയില്‍ വച്ച് ഇരട്ടകുട്ടികളായ ടെഡിയും, നോഹയും ജനിച്ചത്.

തലച്ചോറിന്റെയും തലയോട്ടിയുടെയും ഒരു ഭാഗമില്ലാതെയാണ് ടെഡി ജനിച്ചു വീണത്. കുഞ്ഞിന്റെ രോഗാവസ്ഥ ഗര്‍ഭകാലത്തു തന്നെ മാതാപിതാക്കള്‍ മനസിലാക്കിയിരുന്നു. എന്നാല്‍ കുഞ്ഞിനു ജന്‍മം നല്‍കാനും അവയവങ്ങള്‍ ദാനം ചെയ്യാനും തീരുമാനിക്കുകയായിരുന്നുവെന്ന് 26കാരിയായ മാതാവ് ജെസ്സ് പറയുന്നു.

100 മിനിറ്റിനുള്ളില്‍ അവയവം ദാനം ചെയ്ത റ്റെഡി ഇതോടെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറി. തങ്ങളുടെ കുഞ്ഞ് മറ്റൊരാളിലൂടെ ജീവിക്കുന്നുവെന്നറിയുന്നത് ഏറെ സന്തോഷം തരുന്നുവെന്ന് റ്റെഡിയുടെ മാതാവ് ലിസ്സ് പ്രതികരിച്ചു. റ്റെഡി ജനിച്ചതും മരിച്ചതും യഥാര്‍ത്ഥ ഹീറോ ആയാണെന്ന് പിതാവ് മൈക്കും പറഞ്ഞു.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ രണ്ടു വയസ്സിനുള്ളില്‍ പ്രായമുള്ള 39 കുട്ടികള്‍ ബ്രിട്ടനില്‍ അവയവദാനം ചെയ്തുവെന്നാണ് കണക്കുകള്‍. വിവിധ രോഗങ്ങളില്‍ അവയവദാതാക്കള്‍ക്കായി കാത്തിരിക്കുന്ന 7000 രോഗികള്‍ ബ്രിട്ടണില്‍ മാത്രമുണ്ട്.

Scroll To Top