Sunday December 04, 2016
Latest Updates

മാഗിയില്‍ മാത്രമല്ല, കുടിവെള്ളത്തില്‍ പോലും ലെഡ്; ദിവസവും ഉപയോഗിക്കുന്ന ലെഡ് `കലവറകള്‍` ഏതൊക്കെ

മാഗിയില്‍ മാത്രമല്ല, കുടിവെള്ളത്തില്‍ പോലും ലെഡ്; ദിവസവും ഉപയോഗിക്കുന്ന ലെഡ് `കലവറകള്‍` ഏതൊക്കെ

മാഗി നൂഡില്‍സില്‍ ലെഡിന്റെ അളവ് പരിധിക്കപ്പുറമാണെന്ന് കണ്ടെത്തിയതും നിരോധിച്ചതുമായ ബന്ധപ്പെട്ട വാര്‍ത്തകളാണല്ലോ ഇപ്പോല്‍ ആരോഗ്യ രംഗത്തെ പ്രധാന ചര്‍ച്ചാവിഷയം? എന്നാല്‍ മാഗി കഴിക്കുന്നത് ഒഴിവാക്കുന്നതു കൊണ്ടു മാത്രം ശരീരത്തിലെത്തുന്ന ലെഡിന്റെ അളവ് നിയന്ത്രിക്കാനാവുമെന്നു കരുതരുത്.

ദിവസേന നാം ജീവിതത്തില്‍ ഉപയോഗിക്കുന്ന പല സാധനങ്ങളും ലെഡിന്റെ അളവില്‍ മാഗിയേക്കാള്‍ അപകടകരമാണെന്നതാണ് സത്യം. ഇതില്‍ നാം ദിവസേന ഉപയോഗിക്കുന്ന കുടിവെള്ളം പോലും പെടും. ഇത്തരത്തില്‍ ലെഡ് മാരകമായ രീതിയില്‍ അടങ്ങിയിരിക്കുന്നവയില്‍ പ്രധാനമായവ ഏതൊക്കെയെന്ന് നോക്കാം.

കുടിവെള്ളം: തീര്‍ച്ചയായും ഇത് പലര്‍ക്കും ഞെട്ടിപ്പിക്കുന്ന അറിവായിരിക്കും. എന്നാല്‍ ഗാല്‍വനൈസ് ചെയ്യപ്പെട്ട പൈപ്പുകള്‍ തുരുമ്പിച്ച ശേഷവും ഉപയോഗിക്കുകയാണെങ്കില്‍ ഈ വെള്ളത്തിലൂടെ നമ്മുടെ ശരീരത്തില്‍ വലിയ അളവില്‍ ലെഡ് എത്തും എന്നതാണ് സത്യം.

കണ്‍മഷി: അത്ര സര്‍വ്വസാധാരണമല്ലെങ്കില്‍ പോലും ഇന്നും ധാരാളമാളുകള്‍ ഉപയോഗിക്കുന്ന കണ്‍മഷിയില്‍ ലെഡ് വലിയ തോതില്‍ അടങ്ങിയിരിക്കുന്നു. ഇതിന്റെ വക ഭേദങ്ങളായ എയ് ബ്രോ പെന്‍സില്‍ മുതലായവയിലും വലിയ അളവില്‍ ലെഡ് അടങ്ങിയിട്ടുണ്ട്.

ലിപ്സ്റ്റിക്: ലിപ്സ്റ്റിക്കില്‍ ലെഡ് വലിയ അളവില്‍ ഇല്ലെങ്കിലും ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നത് ഇവയില്‍ അടങ്ങിയ താരതമ്യേന ചെറിയ അളവ് ലെഡിനെ പോലും അപകടകരമാക്കുന്നു.

പെയിന്റ്: വീടുകള്‍ക്ക് ഭംഗി കൂട്ടുന്നതിനായുപയോഗിക്കുന്ന പെയിന്റില്‍ ധാരാളമായി ലെഡ് അടങ്ങിയിട്ടുണ്ട്. പെയിന്റ് പഴകി അടര്‍ന്നു തുടങ്ങുന്നതോടെ ഈ പൊടി അന്തരീക്ഷത്തില്‍ കലരുകയും ശ്വസനത്തിലൂടെ ശരീരത്തിലെത്തുകയും ചെയ്യുന്നു.

സെറാമിക് പത്രങ്ങള്‍: സെറാമിക് കോട്ടിങ്ങ് ഉള്ളതോ, പെയിന്റ് ചെയ്തതോ ആയ പാത്രങ്ങള്‍ക്ക് സെറാമിക് തിളക്കം നല്‍കാന്‍ ഉപയോഗിക്കുന്നത് ലെഡാണ്. ഈ പാത്രങ്ങളില്‍ ആസിഡ് അംശമുള്ള ഭക്ഷണങ്ങള്‍ വിളമ്പുമ്പോള്‍ ഇത് ഇളകുകയും ഭക്ഷണത്തില്‍ കലരുകയും ചെയ്യുന്നു.

പച്ചക്കറികള്‍: ലെഡ് കലര്‍ന്ന ക്രിഷിയിടങ്ങളില്‍ കൃഷി ചെയ്യുന്ന പച്ചക്കറികളില്‍ വലിയ തോതില്‍ ലെഡിന്റെ അംശമുണ്ടാവും. ശരിയായ രീതിയില്‍ കഴുകുകയും, നന്നായി വേവിക്കുകയും ചെയ്യുന്നതോടെ ഒരു പരിധി വരെ ഇത് പ്രതിരോധിക്കാം.

മത്സ്യം: വലിയ തോതില്‍ ലെഡിന്റെ സാന്നിധ്യമുള്ള വ്യാവസായിക മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുന്നത് ജലാശയങ്ങളിലേക്കും, കടലിലേക്കുമാണ്. ഇത് മത്സ്യ സമ്പത്തിനെയാകെ ലെഡിന്റെ കലവറയാക്കി മാറ്റിയിരിക്കുന്നുവെന്നതാണ് സത്യം.

 

Scroll To Top