Tuesday December 06, 2016
Latest Updates

മോഷ്ടിച്ച കാറുകള്‍ സൂക്ഷിക്കാന്‍ ഡബ്ലിനില്‍ പ്രത്യേക ഗോഡൗണ്‍, നിസഹായരായി ഗാര്‍ഡയും

മോഷ്ടിച്ച കാറുകള്‍ സൂക്ഷിക്കാന്‍ ഡബ്ലിനില്‍ പ്രത്യേക ഗോഡൗണ്‍, നിസഹായരായി ഗാര്‍ഡയും

ഡബ്ലിന്‍:ഡബ്ലിനിലെ ബാലിമോണ്ടിലുള്ള ചെറി ഓര്‍ച്ചാര്‍ഡ് എസ്റ്റേറ്റില്‍ നിന്നും ഓരോ ആഴ്ചയും ഗാര്‍ഡയുടെ പിടിയിലാകുന്നത് മോഷ്ടിച്ചതോ, ഇന്‍ഷ്വര്‍ ചെയ്യപ്പെടാത്തതോ ആയ 25 കാറുകള്‍ വീതമെന്ന് വെളിപ്പെടുത്തല്‍.മോഷ്ടിച്ച കാറുകള്‍ തട്ടിപ്പു സംഘങ്ങള്‍ എത്തിക്കുന്നത് ഇവിടേയ്ക്കാണ്.രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നുമുള്ള കാറുകള്‍ക്കും ഇവിടെ വന്‍ ഡിമാന്‍ഡാണ്.ഇവിടെ എത്തുന്നവയില്‍ കൂടുതലും മുന്തിയ ഇനം കാറുകളാണ്.

ഗാര്‍ഡയുടെ പട്രോള്‍ കാറുകള്‍ ഇവിടെ ആക്രമിക്കപ്പെടുന്നതും പതിവാണെന്ന് ഓഫിസര്‍മാര്‍ പറയുന്നു.യുവാക്കളും, കൗമാരക്കാരുമാണ് ആക്രമണത്തിനു പിന്നില്‍.മയക്കു മരുന്ന് മാഫിയ പോലെ ഗാര്‍ഡ പേടിയ്ക്കുന്ന ഒരു വിഭാഗമാണ് ചെറി ഓര്‍ച്ചാര്‍ഡ് എസ്റ്റേറ്റിലെ വാഹനമോഷ്ടാക്കള്‍.

പ്രദേശത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന ശ്രദ്ധയില്‍പ്പെട്ട ഗാര്‍ഡ ഒരു വര്‍ഷം മുമ്പ് ഇവിടെ പ്രവര്‍ത്തനം ശക്തമാക്കിയരുന്നു. ഗാര്‍ഡയ്ക്കു നേരെ പതിവായി ആക്രമണം നടക്കുന്നതിനാല്‍ മുമ്പ് ഇവിടെ പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. എന്നാല്‍ ഇന്ന് കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും പൂര്‍ണ്ണമായും നിന്നു എന്നു പറയാനാകില്ല എന്ന് ഗാര്‍ഡ സൂപ്രണ്ട് ബ്രെന്‍ഡന്‍ കോന്നളി വ്യക്തമാക്കി.

Scroll To Top