Tuesday December 06, 2016
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്തായ്ക്ക് സ്വീകരണം നല്‍കി

വാട്ടര്‍ഫോര്‍ഡില്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്തായ്ക്ക് സ്വീകരണം നല്‍കി

വാട്ടര്‍ഫോര്‍ഡ് :മലങ്കര യാക്കോബായ സുറിയാനി സഭയുടെ അയര്‍ലണ്ട് ഭദ്രാസന മെത്രാപോലീത്തയായി ചുമതലയേറ്റ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രപോലീത്തായ്ക്ക് വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഊഷ്മള സ്വീകരണം നല്‍കി.ആദ്യമായി ആണ് അഭിവന്ദ്യ മെത്രാപോലീത്ത വാട്ടര്‍ഫോര്‍ഡ് സന്ദര്‍ശിച്ചത്.

ഞായറാഴ്ച രാവിലെ ദേവാലയത്തിലെത്തിയ തിരുമേനിയെ സഹവികാരി ഫാ. തോമസ് പുതിയാമഠത്തില്‍ കത്തിച്ച മെഴുകുതിരി നല്‍കി സ്വീകരിച്ചു.സ്വീകരണ ചടങ്ങുകള്‍ക്ക് പള്ളി ട്രസ്റ്റി തമ്പി തോമസും മറ്റ്ഇടവക അംഗങ്ങളും നേതൃത്വം നല്‍കി.തുടര്‍ന്ന് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

ഇടവകയില്‍ പുതുതായി ആരംഭിച്ച ലൈബ്രറി തിരുമേനി ഉദ്ഘാടനം നിര്‍വഹിച്ചു.ഇടവക അംഗങ്ങള്‍ ആയ വര്‍ഗീസുകുട്ടി ജോര്‍ജിനും റെജീന നോബിക്കും ആദ്യ കോപ്പികള്‍ നല്‍കികൊണ്ട് പുസ്തക വിതരണത്തിനും അഭിവന്ദ്യ തിരുമേനി തുടക്കം കുറിച്ചു.ഇംഗ്ലീഷിലും മലയാളത്തിലും ആയി ബൈബിളിനെകുറിച്ചും ക്രിസ്തീയ ചരിത്രത്തെ കുറിച്ചും ഉള്ള നൂറു കണക്കിന് പുസ്തകങ്ങള്‍ ആണ് ലൈബ്രറിയില്‍ ഒരുക്കിയിരിക്കുന്നത്.ഇടവക സന്ദര്‍ശിച്ചു ഇടവകയെ അനുഗ്രെഹിച്ച അഭിവന്ദ്യ തിരുമനസ്സിനു ഫാദര്‍ തോമസ് പുതിയാമടത്തില്‍ നന്ദി പറഞ്ഞു.തുടര്‍ന്ന് സ്‌നേഹ വിരുന്നും നടത്തി.

wf m2
wf m3

wf m 4

Scroll To Top