Saturday December 03, 2016
Latest Updates

ഐറിഷ് രാഷ്ട്രപതി ഭവനില്‍ ഇന്ത്യയുടെ ആഘോഷമായി യോഗാദിനാഘോഷം,നൃത്ത ചുവടൊരുക്കി മലയാളികളും

ഐറിഷ് രാഷ്ട്രപതി ഭവനില്‍ ഇന്ത്യയുടെ ആഘോഷമായി യോഗാദിനാഘോഷം,നൃത്ത ചുവടൊരുക്കി മലയാളികളും

ഡബ്ലിന്‍ :ഇന്ത്യയുടെ ദിനമായിരുന്നു അയര്‍ലണ്ടിലും ഇന്നലെ. അന്താരാഷ്ട്ര യോഗാദിനത്തില്‍ ലോകത്തെമ്പാടുമുള്ള 191 രാജ്യങ്ങളിലെ 251 നഗരങ്ങളില്‍ യോഗാ പരിശീലനത്തിന്റെ ഭാഗമായി ഡബ്ലിനിലെ രാഷ്ട്രപതി ഭവനിലായിരുന്നു ആഘോഷം.ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും,തനിമയുടെയും ആദരണീയപൂര്‍വ്വമായ ആഘോഷമായി പ്രസിഡണ്ട് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് നേരിട്ട് നേതൃത്വം നല്‍കിയ യോഗാദിനാളാഘോഷം.

യോഗാഭ്യാസത്തോടൊപ്പം ഭാരതീയ നൃത്തനൃത്തങ്ങളും,സമ്മിശ്രിത ഗാനാഞ്ജലിയും ആഘോഷത്തിന് മിഴിവേകി.

കേരളത്തിന്റെ അഭിമാനതാരങ്ങളായ സപ്ത രാമന്‍ നമ്പൂതിരിയും,ദിയ ലിങ്ക്വിന്‍സ്റ്റാറും ചേര്‍ന്നവതരിപ്പിച്ച നൃത്താഞ്ജലി അതിഥികളുടെ മുക്തകണ്ഠമായ പ്രശംസ നേടിയെടുത്തു.വന്ദേമാതരഗാനവും ഐറിഷ് സ്വാതന്ത്ര്യമുന്നേറ്റ ഗീതവും ചേര്‍ത്തിണക്കി ബിന്ദു രാമന്‍ ചിട്ടപ്പെടുത്തിയ കൊറിയോഗ്രാഫി രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യവും സൗഹാര്‍ദവും ധ്വനിപ്പിക്കുന്നതായിരുന്നു.

മലയാളികളെ പ്രതിനിധികരിച്ച് ബ്രോണ പെരേപ്പാടനും, ധര്‍മേന്ദ്ര ബോളിവുഡ് ഗ്രൂപ് ഒരുക്കിയ നയനമനോഹരമായ നടനമേളയില്‍ പങ്കാളികളായി പ്രസിഡണ്ടിന്റെ പ്രശംസ നേടിdhar4 to ma2 to ma to ma3dhar dhar2dhar7

Scroll To Top