Saturday December 03, 2016
Latest Updates

യോഗാ കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കുമെന്ന് വിദഗ്ധര്‍

യോഗാ കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കുമെന്ന് വിദഗ്ധര്‍

അന്താരാഷ്ട്ര യോഗാ ദിനം ലോകമെമ്പാടും ആചരിക്കാനിരിക്കെ യോഗയുടെ ഗുണഫലങ്ങള്‍ വ്യക്തമാക്കി വിദഗ്ധര്‍. യോഗ ചെയ്യുന്നത് കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ക്യാന്‍സര്‍ സര്‍വൈവേഴ്‌സ് യോഗ ചെയ്യുന്നത് അവരുടെ ആയുസ് വര്‍ദ്ധിപ്പിക്കുമെന്നും ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി യോഗ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ചികിത്സയ്ക്കും രോഗിക്ക് അസുഖം ഭേദമാകുന്നതിലും സഹായകരമായിട്ടുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞയിടക്ക് നടന്ന ഗവേഷണങ്ങളില്‍ ഏകദേശം 101 ഓളം രോഗങ്ങളില്‍നിന്ന് യോഗയിലൂടെ മുക്തി നേടാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. യോഗയുടെ പ്രാധാന്യം ഇന്ത്യയില്‍ മാത്രമല്ല ലോകമെങ്ങും വ്യാപിക്കുന്നതിനാലാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിച്ചത്. പ്രാചീന ഇന്ത്യയില്‍നിന്നുള്ള ചികിത്സാ വിധികളില്‍ ഒന്നായി ലോകം ഇന്ന് യോഗയെ അംഗീകരിക്കുന്നുണ്ട് എന്നത് വിളിച്ചോതുന്നത് ഇതിന്റെ ഗുണഫലങ്ങളും വ്യാപ്തിയുമാണ്.

Scroll To Top