Saturday December 03, 2016
Latest Updates

ഡബ്ലിനിലെ അന്താരാഷ്ട്ര യോഗാ ദിനാഘോഷം വര്‍ണ്ണോത്സവമായി 

ഡബ്ലിനിലെ അന്താരാഷ്ട്ര യോഗാ ദിനാഘോഷം വര്‍ണ്ണോത്സവമായി 

ഡബ്ലിന്‍:അന്താരാഷ്ട്ര യോഗാ ദിനാഘോഷം അയര്‍ലണ്ടിലും വര്‍ണ്ണാഭമായി കൊണ്ടാടി. ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ക്ലോണ്‍ ടാഫിലെ സെന്റ് ആന്‍സ് പാര്‍ക്കില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ ഘട്ടങ്ങളിലായി ആയിരത്തോളം പേര്‍ പങ്കെടുത്തു.

ഉച്ചകഴിഞ്ഞ് 2 മണിയ്ക്കാണ് അന്തര്‍ദേശീയ യോഗാദിനാചരണം ഡബ്ലിനില്‍ ആരംഭിച്ചത്.തെളിഞ്ഞു നിന്ന അന്തരീക്ഷത്തില്‍ വിശാലമായ പുല്‍ തകിടിയില്‍ നിശ്ചിത സമയത്ത് തന്നെ പരിപാടികള്‍ ആരംഭിച്ചപ്പോള്‍ 400 പേരോളം യോഗാഭ്യാസത്തില്‍ പങ്കെടുത്തു.മൂന്ന് മണിക്ക് ശേഷവും പങ്കെടുക്കാന്‍ ജനങ്ങള്‍ എത്തി കൊണ്ടിരുന്നതിനാല്‍ പിന്നിടും യോഗാഭ്യാസം തുടര്‍ന്നു.ചെറിയ സംഘങ്ങളായി നാല് മണിയ്ക്ക് ശേഷം എത്തിയവരും ദിനാചരണ ചടങ്ങില്‍ പങ്കെടുത്തു.ഗ്രൗണ്ടില്‍ സജ്ജീകരിച്ചിരുന്ന പ്രത്യേക വീഡിയോ സ്‌ക്രീനിലൂടെ യോഗ എങ്ങനെ ചെയ്യണം എന്നത് വിവരിക്കുന്നുണ്ടായിരുന്നു. അതനുസരിച്ചാണ് ജനങ്ങള്‍ യോഗ പ്രാക്റ്റീസ് ചെയ്തിരുന്നത്.കൂടാതെ അയര്‍ലണ്ടിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള യോഗ ഇന്‌സ്ട്രക്റ്റര്‍മാരും നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു. 

യോഗതെറാപ്പി അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ അസോസിയേഷനുകള്‍,സദ് ഗമയ സദ്‌സംഘം , ആര്‍ട്ട് ഓഫ് ലിവിംഗ്, ബ്രഹ്മകുമാരീസ്, അമ്മ അയര്‍ലണ്ട് ,യൂറോപ്യന്‍ യൂണിയന്‍ ഓഫ് യോഗ,ഗായത്രി പരിവാര്‍ ,അയര്‍ലണ്ടിലെ മറ്റു യോഗ സ്ഥാപനങ്ങള്‍ എന്നിവയടക്കം നിരവധി സംഘടനകളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗാ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.മലയാളികളുടെ സംഘം പ്രധാനമായും സദ്ഗമയ സദ്‌സംഘത്തെ പ്രതിനിധീകരിച്ചാണ് എത്തിയത്.
സംഘാടകര്‍ ലഘു പാനിയങ്ങളും,പഴങ്ങളും വിതരണം ചെയ്യുന്നുണ്ടായിരുന്നു.

ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാലാല്‍ ലോകേഷ് ഡബ്ലിനിലെ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.yogg 5yogg pmyogg 2yogg

Scroll To Top