Saturday December 03, 2016
Latest Updates

ഡബ്ലിനിലെ യോഗ ഡേ ആചരണത്തില്‍ പങ്കെടുക്കാനെത്തിയത് വന്‍ ജനാവലി

ഡബ്ലിനിലെ യോഗ ഡേ ആചരണത്തില്‍ പങ്കെടുക്കാനെത്തിയത് വന്‍ ജനാവലി

ഡബ്ലിന്‍ :ഇന്റര്‍നാഷണല്‍ യോഗ ഡേ  ആചരണത്തിന്റെ ഭാഗമായി ശനിയാഴ്ച ഡബ്ലിനിലെ ഡാര്‍ട്ട്മൗത്ത് പാര്‍ക്കില്‍ നടത്തിയ യോഗ പരിശീലനത്തില്‍ പങ്കെടുത്തത് നൂറുകണക്കിനു പേര്‍. ഇന്ത്യന്‍ എംബസ് അയര്‍ലണ്ട്, യോഗ തെറാപ്പി അയര്‍ലണ്ട്, മറ്റ് ഇന്ത്യന്‍ യോഗ സ്ഥാപനങ്ങള്‍ എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ 400ഓളം പേര്‍ പങ്കെടുത്തു. രാവിലെ 10.30ന് യോഗാ തെറാപ്പി അയര്‍ലാന്‍ഡിലെ മൗറി നൈറ്റിഗേലിന്റെ സ്വാഗതപ്രസംഗത്തോടെ ദിനാചരണത്തിന് തുടക്കമായി. തുടര്‍ന്ന് ഡബ്ലിന്‍ മേയര്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ രാധികാലാല്‍ ലോകേഷ് ആശംസാപ്രസംഗം നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി യുടെ ആശംസാ സന്ദേശം അവര്‍ വേദിയില്‍ വായിച്ചു.
തുടര്‍ന്ന് സനാതന അയര്‍ലാന്‍ഡിന്റെ കുട്ടികള്‍ ഗായത്രി മന്ത്രവും ‘ സഘഛത്ത്വം….’ എന്നു തുടങ്ങുന്ന യോഗാ മന്ത്രവും ആലപിച്ചതോടെ യോഗാഭ്യാസത്തിന് തുടക്കമായി. ഏകദേശം 45 മിനുറ്റ് അവിടെ കൂടിയവര്‍ക്കായി യോഗ പരിശീലനം നടന്നു. യോഗ പരിശീലനത്തിനുശേഷം സംഗീത പരിപാടി ഉണ്ടായിരുന്നു. തുടര്‍ന്ന് സനാതന കുട്ടികളുടെ സ്വസ്തിമന്ത്രാലാപനത്തോടെ പരിപാടികള്‍ക്ക് സമാപനമായി.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്റര്‍നാഷണല്‍ യോഗ ഡേ എന്ന ആശയം 2014ല്‍ യു എന്നില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജൂണ്‍ 21ാം തീയതി യോഗ ഡേ ആയി യു എന്‍ പ്രഖ്യാപിച്ചു. വരുന്ന ചൊവ്വാഴ്ചയാണ് ഈ വര്‍ഷത്തെ യോഗ ഡേ.

40 മുസ്ലിം രാഷ്ട്രങ്ങളടക്കം 190 ലോക രാജ്യങ്ങളും യോഗ ഡേ നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു.

ഡബ്ലിനില്‍ നടന്ന യോഗാഭ്യാസത്തിന് അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ രാധിക ലാല്‍ ലോകേഷാണ് സാരഥ്യം വഹിച്ചത്. ഇന്ത്യയിലാണ് ആരംഭമെങ്കിലും യോഗ ലോകത്തെല്ലായിടത്തും പ്രചരിച്ചു കഴിഞ്ഞതായി അവര്‍ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായല്ല യോഗ പ്രചരിപ്പിക്കുന്നത് എന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമായി അവതരിപ്പിക്കാനുള്ള മോദിയുടെ പദ്ധതിയുടെ ഭാഗമായാണ് യോഗ ഡേ എന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.എന്നാല്‍ ഹിന്ദുത്വത്തില്‍ നിന്നാണ് യോഗയുടെ ആരംഭമെങ്കിലും അതിന്റെ ആശയം സാര്‍വ്വലോകികമാണെന്ന് രാധിക ലാല്‍ ലോകേഷ് അഭിപ്രായപ്പെട്ടു.

സനാതന അയർലണ്ടിന്റെ പ്രവർത്തകരായ  കുട്ടികൾ ഇന്ത്യൻ അംബാസഡറോടൊപ്പം യോഗാ ഡേയിൽ...

സനാതന അയർലണ്ടിന്റെ പ്രവർത്തകരായ കുട്ടികൾ ഇന്ത്യൻ അംബാസഡറോടൊപ്പം യോഗാ ഡേയിൽ…

YD D1

Scroll To Top