Monday August 21, 2017
Latest Updates

ഡബ്ലിനില്‍ മലയാളികള്‍ക്കായി യോഗാ ക്‌ളാസ് ആരംഭിക്കുന്നു 

ഡബ്ലിനില്‍ മലയാളികള്‍ക്കായി യോഗാ ക്‌ളാസ് ആരംഭിക്കുന്നു 

ഡബ്ലിന്‍:ഡബ്ലിനില്‍ ഇതാദ്യമായി മലയാളികളുടെ നേതൃത്വത്തില്‍ യോഗപരിശീലനം ആരംഭിക്കുന്നു.

യോഗയില്‍ താത്പര്യമുള്ളവര്‍ക്കായി ഡബ്ലിന്‍ നഗരത്തിന്റെ ഏതാനം ഭാഗങ്ങളില്‍ ആഴ്ച്ച തോറും പ്രഗത്ഭരായ ഇന്‍സ്ട്രക്റ്റര്‍മാരുടെ ശിക്ഷണത്തില്‍ യോഗക്‌ളാസുകള്‍ സംഘടിപ്പിക്കും.യോഗയെ കുറിച്ചു കൂടുതല്‍ മനസിലാക്കാനും,യോഗാ പഠന പരിപാടിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്കും താഴെ പറയുന്നവരുമായി ബന്ധപ്പെടുക.

ബൈജു പ്ലാത്തോട്ടം:0872318203 
സുരേഷ് സെബാസ്റ്റ്യന്‍:0873159707 
യോഗ എന്തിനു വേണ്ടി ?
രോഗ്യം സര്‍വ്വധനാല്‍ പ്രധാനം എന്നാണല്ലോ ചൊല്ല്. കോടികള്‍ സമ്പാദിച്ചാലും ആരോഗ്യമില്ലെങ്കില്‍ അത് അനുഭവിക്കാനാവില്ലല്ലോ. നമ്മുടെ ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കുവാന്‍ യോഗ വഴി അത്ഭുതകരമായി സാധിക്കും. നമ്മുടെ ശരീരത്തെ രോഗമില്ലാതെ പരിരക്ഷിക്കുവാനും, മനസ്സിനെ ടെന്‍ഷന്‍ ഒഴിവാക്കി ഉണര്‍വ്വോടെ ദിവസം മുഴുവന്‍ സംരക്ഷിക്കുവാനും യോഗ വഴി സാധിക്കും.yoga sk

 വെറും എട്ട് അടി സ്ഥലത്ത് ഇതിന് സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ശരീരത്തിന് യാതൊരു ആയാസവുമില്ലാതെ, ശരീരം അധികം വിയര്‍ക്കാതെ തല മുതല്‍ പാദം വരെ ഓരോ അവയവത്തിനും, കൂടാതെ മനസ്സിനും, ആന്തരിക അവയവങ്ങള്‍ക്കും ഒരേ പോലെ പ്രയോജനം ലഭിക്കുന്ന വ്യായാമത്തിന് യോഗയോളം പറ്റിയ മറ്റൊരു മാര്‍ഗ്ഗമില്ല. കൂടാതെ കൊളസ്‌ട്രോള്‍, പ്രമേഹം, പ്രഷര്‍, ഹൃദ്രോഗം, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ക്കും യോഗ അത്ഭുതകരമായ ആശ്വാസം നല്‍കുന്നു.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരന്തരമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ഭാരതത്തിലെ ഋഷിവര്യന്മാര്‍ കണ്ടെത്തിയതാണ് യോഗ. അതിനായി അവര്‍ ശലഭം, പൂച്ച,പാമ്പ്, നായ, മത്സ്യം, ആന തുടങ്ങിയ അനേകം ജീവികളുടെ വ്യായാമങ്ങള്‍ പരിഷ്‌കരിച്ച് മനുഷ്യര്‍ക്ക് ചെയ്യാവുന്ന തരത്തില്‍ ക്രമീകരിച്ചു. ഈ മുനികള്‍ രൂപകല്പന ചെയ്ത വിവിധ യോഗാസനങ്ങള്‍ സമാഹരിച്ച് ക്രിസ്തുവിന് രണ്ട് നൂറ്റാണ്ട് മുമ്പ് പതഞ്ജലി മഹര്‍ഷി തയ്യാറാക്കിയ ഗ്രന്ഥം യോഗസൂത്രങ്ങള്‍ തലമുറകളായി നമുക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു.
നിത്യയൗവനവും ഏകാഗ്രതയും 
ഭൂരിപക്ഷം പേര്‍ക്കും യോഗയുടെ ഇത്തരത്തിലുള്ള പ്രയോജനങ്ങള്‍ അറിയില്ലെന്നതാണ് വസ്തുത. പ്രഗത്ഭരായ യോഗാചാര്യന്മാരില്‍ നിന്നും പരിശീലനം നേടിയാല്‍ ആയുഷ്‌ക്കാലം മുഴുവന്‍ യോഗ തനിയെ തുടര്‍ന്ന് ചെയ്യാന്‍ സാധിക്കും. യോഗയുടെ അത്ഭുത സാധ്യതകളായ ആരോഗ്യം, ഏകാഗ്രത, ഓര്‍മ്മശക്തി, കാര്യക്ഷമത, ബുദ്ധി, ആയുസ്, യൗവനം എന്നിവ നേടിയെടുക്കുന്നതിന് ഓരോരുത്തരുടേയും സമയമനുസരിച്ച് ദിവസവും 15 മിനിറ്റെങ്കിലും യോഗ ചെയ്യുന്നത് ഉചിതമായിരിക്കും. യോഗപരിശീലനം നടത്തുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഓര്‍മ്മശക്തി, ബുദ്ധി, ഏകാഗ്രത, കാര്യക്ഷമത, ആരോഗ്യം എന്നിവയെല്ലാം വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. യോഗ ശരീരത്തിന്റെ ഓജസ്സും തേജസും വര്‍ദ്ധിപ്പിച്ച് നിത്യയൗവനത്തെ പ്രദാനം ചെയ്ത് സൗന്ദര്യം നിലനിര്‍ത്തുന്നു. യോഗയുടെ അത്ഭുത സാദ്ധ്യതകള്‍ ആര്‍ക്കും ഉപയോഗപ്പെടുത്താവുന്നതേയുള്ളു .

ആവശ്യത്തിനുള്ള വ്യായാമം ഇല്ലാത്തതുകൊണ്ട് ഇന്ന് വളരെയേറെ പ്രശ്‌നങ്ങള്‍ ഓരോരുത്തരും അനുഭവിക്കുന്നുണ്ട്. നാം കഴിക്കുന്ന ആഹാരം ശരിയല്ലാത്തതുകൊണ്ടും പലപ്പോഴും ആവശ്യത്തിലേറെ കഴിക്കുന്നതുകൊണ്ടും ധാരാളം വിഷാംശങ്ങളും കൊഴുപ്പും ഷുഗറും എല്ലാം അടിഞ്ഞുകൂടും. ഇത് കത്തിച്ചുകളയാന്‍ വ്യായാമം കൂടിയേ തീരു. ഏതെങ്കിലും വ്യായാമം ഇതുപോലുള്ള കൊളസ്‌ട്രോളും ഷുഗറും കത്തിച്ചുകളയാന്‍ പര്യാപ്തമല്ല. ശരിയായ യോഗാസനപരിശീലനം കൊണ്ട് അപ്പപ്പോള്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പും ഷുഗറും ചുരുങ്ങിയ സമയം കൊണ്ട് ശരീരത്തില്‍ നിന്നും ഒഴിവാക്കാന്‍ പറ്റും. വറുത്ത ഭക്ഷണ സാധനങ്ങളും മത്സ്യമാംസാദികളും കഴിക്കുമ്പോള്‍ തീര്‍ച്ചയായും കൊഴുപ്പ് അഥവാ കൊളസ്‌ട്രോള്‍ ശരീരത്തില്‍ അടിഞ്ഞുകൂടും. 

അതുപോലെ അന്നജം അടങ്ങിയ അരിയാഹാരം പോലുള്ള ഭക്ഷണം അമിതമായി നാം കഴിക്കുന്നതുകൊണ്ട് ഷുഗറും അടിഞ്ഞുകൂടും. അതിനാല്‍ നാം ഇത്തരം ആഹാരങ്ങള്‍ കഴിക്കുന്നതിനുമുമ്പും അതിനുശേഷവും നന്നായി വ്യായാമം ചെയ്യേണ്ടതുണ്ട്.

വിരുദ്ധമായ ആഹാരക്രമം നിമിത്തം മനസ്സും അസ്വസ്ഥമാകും. മനസ്സിന്റെ പ്രക്ഷുബ്ദതയും ക്ഷീണവും തീര്‍ക്കാന്‍ യോഗാസനങ്ങള്‍ക്കല്ലാതെ മറ്റൊരു കായികാഭ്യാസത്തിനും സാധിക്കുകയില്ല. നമ്മുടെ ശരീരം ഒരു വാഹനം പോലെയാണ്. ഏതൊരു വാഹനത്തിനും ഒരു ലൂബ്രിക്കേഷന്‍ സംവിധാനം വേണം. വാഹനങ്ങള്‍ക്കെല്ലാം ബാറ്ററിയും ഡൈനാമോയും ആവശ്യമാണ്. അതുപോലെതന്നെ വാഹനത്തിന്റെ എന്‍ജിന് ഒരു കൂളിംഗ് സിസ്റ്റം ഉണ്ടാകും. ശരിയായ ഇന്ധനം ഉണ്ടെങ്കിലേ വാഹനം ഓടിക്കാന്‍ കഴിയൂ. കൂടാതെ ഏതൊരു വാഹനത്തിനും ലക്ഷ്യബോധമുള്ള ഒരു ഡ്രൈവറും വേണം. ശരീരം ഒരു വാഹനമായതുകൊണ്ട് വ്യായാമം അതും യോഗാസനങ്ങള്‍ പോലുള്ള വ്യായാമങ്ങള്‍ എല്ലാ സന്ധികള്‍ക്കും ഗ്രന്ഥികള്‍ക്കും ഉത്തേജനം നല്‍കി ലൂബ്രിക്കേഷനായി പ്രവര്‍ത്തിക്കുന്നു. ശ്വാസോഛാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വ്യായാമം യോഗയുടെ ഒരു സവിശേഷതയാണ്. ഇത് ശരീരത്തിനും മനസ്സിനും ഊര്‍ജത്തിന്റെ ഒരു പുനര്‍പൂരണം നല്‍കി റീചാര്‍ജ്ജ് ചെയ്യുന്നു. 
ഹൃദയാരോഗ്യം 
ഓരോ വ്യായാമത്തിനും ഇടയില്‍ വിശ്രമം നല്‍കി സാവധാനം ചെയ്യുന്ന ആസനങ്ങള്‍ നമ്മുടെ ഹൃദയത്തിനും മറ്റു അവയവങ്ങള്‍ക്കും ക്ഷീണം ഉണ്ടാക്കാതെ ഊര്‍ജ്ജവും ഉന്‍മേഷവും നല്‍കുന്നു. യോഗ എപ്പോഴും ഊന്നന്‍ നല്‍കുന്നത് നമ്മുടെ ശരിയയായ ഇന്ധനമായ സസ്യാഹാരം കഴിക്കണമെന്നാണ്. മറ്റുള്ള ഒരാഹാരവും നമ്മുടെ ശരീരത്തിന് ദഹിപ്പിക്കാന്‍ കഴിവില്ലാത്തതുകൊണ്ട് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഹൃദയാഘാതം സൃഷ്ടിക്കും. 

അതുപോലെ തന്നെ നമ്മുടെ ലക്ഷ്യം ഈശ്വരസാക്ഷാത്ക്കാരത്തില്‍ കുറഞ്ഞുള്ള ഒന്നും ആകരുത്. ഇതിനാണ് യോഗയില്‍ മെഡിറ്റേഷന്‍ പരിശീലിക്കുന്നത്. നിത്യയൗവ്വനമാണ് യോഗയുടെ ലക്ഷ്യം.
യോഗയുടെ പ്രസക്തി ഇന്ന്bai 3
ഭാരതത്തിന്റെ തനതായ ഒരു കലയും ശാസ്ത്രവും ദര്‍ശനവുമാണ് യോഗ. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന അനന്തവും, അത്ഭുതകരവുമായ ശക്തിയും, ചൈതന്യവും ഉണര്‍ത്തി വികസിപ്പിച്ച് അതിനെ പരിപൂര്‍ണ്ണതയിലേക്ക് എത്തിക്കുന്ന പ്രക്രിയയാണ് യോഗ. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. മനസ്സിന്റെ സമാധാനമാണ് സന്തോഷം. ഇവ രണ്ടും യോഗയിലൂടെ നേടാന്‍ കഴിയും. ശരീരത്തിന്റേയും മനസ്സിന്റേയും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ യോഗയ്ക്ക് കഴിയുമെന്നുള്ളതുകൊണ്ട് പ്രാചീനമായ ഈ യോഗവിദ്യ വിദേശികളും ഉദ്യോഗസ്ഥരും സാധാരണക്കാരുമെല്ലാം ഒരുപോലെ അഭ്യസിക്കുന്നു. സ്ത്രീപുരുഷപ്രായഭേദമെന്യേ ഏവര്‍ക്കും എപ്പോഴും എവിടെവച്ചും യോഗ അഭ്യസിക്കാവുന്നതാണ്. മനസ്സിന്റേയും ശരീരത്തിന്റേയും എല്ലാവിധ പ്രക്ഷുബ്ദതകളും ഇല്ലായ്മചെയ്യാനുള്ള ഒരു സൂത്രമാണ് യോഗ.

പേശികളുടേയും ഇന്ദ്രിയങ്ങളുടേയും തലച്ചോറിന്റേയും തുടര്‍ച്ചയായ പ്രവര്‍ത്തനം മൂലം ബിസിനസ്സുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം തലവേദനയും ക്ഷീണവും ടെന്‍ഷനുമൊക്കെ പലപ്പോഴും ഉണ്ടാകാറുണ്ട്. പുകവലി, മദ്യപാനം, ദീര്‍ഘയാത്ര, ഉറക്കക്കുറവ്, പകലുറക്കം, മാംസാഹാരം, റേഡിയേഷന്‍, ഭാവനകളും സങ്കല്പങ്ങളും തുടങ്ങിയ പല ഘടകങ്ങളും മാനസിക പിരിമുറുക്കവും, ക്ഷീണവും, തലവേദനയും സൃഷ്ടിക്കും.

തലയിലേയും മുഖത്തേയും ഞരമ്പുകളും പേശികളും വലിഞ്ഞുമുറുകി ശരീരവും മനസ്സും ക്ഷീണാവസ്ഥയിലെത്തും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വേദനസംഹാരികള്‍ കഴിക്കുന്നതോ മദ്യപിക്കുന്നതോ ഒട്ടും തന്നെ ആശ്വാസകരമല്ലെന്നു മാത്രമല്ല, ഇവ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. മനസ്സിന്റേയും ശരീരത്തിന്റേയും അസ്വസ്ഥതകള്‍ മാറ്റാനുള്ള ഏക പോംവഴി ഞരമ്പുകള്‍ക്കും പേശികള്‍ക്കും അധികം ക്ലേശമുണ്ടാക്കാത്ത, ക്ഷീണമുണ്ടാക്കാത്ത, ഊര്‍ജ്ജനഷ്ടം ഇല്ലാത്ത, ശ്വാസത്തിന്റെ നിയന്ത്രണമുള്ള യോഗപോലുള്ള വ്യായാമങ്ങള്‍ ശീലിക്കുക എന്നതാണ്. യോഗാഭ്യാസം നിത്യവും ശീലിക്കുന്നവര്‍ക്ക് പ്രായാധിക്യം നിമിത്തമുള്ള അന്ത: സ്രാവഗ്രന്ഥികളുടെ ശക്തിക്ഷയവും, ഓര്‍മ്മക്കുറവും, മാനസിക പിരിമുറുക്കവും പിടിപെടുകയില്ല.

വ്യായാമമില്ലായ്മയുടെ ദൂഷ്യഫലങ്ങള്‍ ഇന്ന് ഒട്ടുമിക്കവരേയും അലട്ടുന്നുണ്ട്. അതുകൊണ്ട് അവരുടെ നട്ടെല്ലും സന്ധികളും പേശികളും വഴക്കമില്ലാതെയും കഠിനമായും ഇരിക്കുന്നു. അതിനാലാണ് പ്രായമേറുമ്പോള്‍ നടുവുവേദന, സന്ധിവേദന, പിടലിവേദന, കൈകാല്‍കഴപ്പ്, മാനസിക പിരിമുറുക്കം എന്നിവയുണ്ടാകുന്നത്. കൂടാതെ, പലതരം രോഗങ്ങളും ഇത്തരക്കാരെ അലട്ടാന്‍ തുടങ്ങും. വളയാന്‍ കഴിയാത്തതാണ് വാര്‍ദ്ധക്യലക്ഷണം. ഇങ്ങനെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ശക്തമായ മറുമരുന്നാണ് യോഗാഭ്യാസം. പ്രായം കൂടുന്തോറും നട്ടെല്ലിന്റെ വഴക്കം കുറയും. നട്ടെല്ല് കൂടുതല്‍ കൂടുതല്‍ ഫ്‌ളെക്‌സിബിള്‍ ആക്കുന്ന വ്യായാമങ്ങളാണ് യോഗാസനങ്ങളില്‍ അധികവും. നട്ടെല്ല് എന്തുമാത്രം വഴക്കമുള്ളതാണോ അത്രയും വാര്‍ദ്ധക്യലക്ഷണങ്ങള്‍ ഇല്ലാതാകും. 

ഓര്‍മ്മശക്തി, ബുദ്ധി, ഏകാഗ്രത, കാര്യക്ഷമത, ആയുസ്, യൗവനം എന്നിവയെല്ലാം തണ്ടെല്ലിന്റെ വഴക്കത്തെ ആശ്രയിച്ചാണിരിക്കുന്നത്. വാര്‍ദ്ധക്യത്തോട് അടുക്കുന്തോറും നമ്മുടെ നട്ടെല്ലും കഴുത്തും മുന്‍പോട്ട് വളയും. അതിനാല്‍ പ്രായം കൂടുന്തോറും പുറകോട്ട് വളയുന്ന വ്യായാമങ്ങളാണ് നാം കൂടുതല്‍ ചെയ്യേണ്ടത്. അങ്ങനെ വാര്‍ദ്ധക്യലക്ഷണങ്ങളെ നമുക്ക് തടയാന്‍ സാധിക്കും. 
ഏതു പ്രായത്തിലുള്ളവര്‍ക്കും ഔഷധസേവയോ ചികിത്സകളോ ഇല്ലാതെയും അധിക പണച്ചെലവില്ലാതെയും എവിടേയും ചെയ്യാവുന്നതാണ് യോഗാസനങ്ങള്‍. ശരീരത്തിന്റെ രണ്ട് പ്രധാന വ്യവസ്ഥകളായ രക്തചംക്രമണശ്വസനപ്രക്രിയകളെ ശുദ്ധിയാക്കി ക്രമപ്പെടുത്തി പേശികളേയും നാഡികളേയും സിരകളേയും ധമനികളേയും നട്ടെല്ലിനേയും ഉത്തേജിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതും ശരീരത്തിനും മനസ്സിനും വളരെയധികം ഗുണം ചെയ്യുന്നതുമാണ് യോഗ. 

ഇത് നിത്യയൗവ്വനത്തെ പ്രദാനം ചെയ്യുകയും രോഗപ്രതിരോധശക്തി വര്‍ധിപ്പിച്ച് നിലവിലുള്ള എല്ലാ അസ്വസ്ഥതകളേയും മാറ്റുകയും ചെയ്യും. രോഗികള്‍ക്കും വൃദ്ധരായവര്‍ക്കും മനസ്സിന് അസ്വസ്ഥത ഉള്ളവര്‍ക്കും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് യോഗകൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത്. പ്രക്ഷുബ്ദമായ മനസ്സിന്റെ ഉടമകളാണ് ഇന്ന് ഏറെ പേരും. ഈ പ്രക്ഷുബ്ദത അകറ്റാന്‍ എളുപ്പത്തില്‍ സാധിക്കുന്നത് യോഗയ്ക്ക് മാത്രമാണ്. ജിവിത വിജയത്തിന് അത്യാവശ്യം വേണ്ട ഏകാഗ്രതയും അച്ചടക്കവും യോഗ നേടിത്തരും.

യോഗാസനങ്ങളും പ്രാണായാമവും മെഡിറ്റേഷനും മനസ്സിന്റേയും ശരീരത്തിന്റേയും എല്ലാവിധ ക്ഷീണവും പ്രക്ഷുബ്ദതകളും അകറ്റി കൂടുതല്‍ കാര്യക്ഷമമാക്കുന്നു. മാനസിക പിരിമുറുക്കം രോഗപ്രതിരോധശേഷിയേയും ലൈംഗികശേഷിയേയും ബാധിച്ച് അത് നാഡികളുടേയും കോശങ്ങളുടേയും പ്രവര്‍ത്തനത്തെ ദുര്‍ബലമാക്കുന്നു. 

Yoga_man_on_Beach18 വയസ്സുവരെ ശരീരത്തിലെ കോശങ്ങളുടെ വളര്‍ച്ച മുന്നിട്ടുനില്‍ക്കും. അതിനുശേഷം 35 വയസ്സുവരെ കോശങ്ങളുടെ വളര്‍ച്ചയും കോശങ്ങളുടെ നാശവും ഏറെക്കുറെ തുല്യമായിരിക്കും. എന്നാല്‍ 35 വയസ്സിനു ശേഷം കോശങ്ങളുടെ നാശം മുന്നിട്ടുനില്‍ക്കും. പോഷകാഹാരത്തിന്റെ ആഗീരണം കുറയുകയും ക്ഷീണവും രോഗങ്ങളും ശരീരത്തെ അലട്ടുകയും ചെയ്യും. ഏതു പ്രായത്തിലും കോശങ്ങളുടെ വളര്‍ച്ച മുന്നിട്ടുനിര്‍ത്തി പോഷകാഹാരങ്ങളുടെ ആഗീരണശേഷി വര്‍ദ്ധിപ്പിക്കുന്ന ഏക വ്യായാമമുറ യോഗ മാത്രമാണ്. 
ഡബ്ലിന്‍ യോഗ സെന്ററിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെടുക 
ബൈജു പ്ലാത്തോട്ടം:0872318203 
സുരേഷ് സെബാസ്റ്റ്യന്‍:0873159707 

Scroll To Top