Friday January 20, 2017
Latest Updates

സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചും യാക്കൂബ് മേമന്റെ അന്ത്യചിത്രങ്ങള്‍ പ്രചരിക്കുന്നു 

സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചും യാക്കൂബ് മേമന്റെ അന്ത്യചിത്രങ്ങള്‍ പ്രചരിക്കുന്നു 

മുംബൈ :കഴിഞ്ഞ ദിവസം തൂക്കിലേറ്റിയ യാക്കൂബ് മേമന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തപ്പോള്‍ മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ മുമ്പോട്ട് വെച്ച നിബന്ധനകള്‍ അവഗണിച്ച് യാക്കൂബ് മേമന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഖബറടക്ക ചടങ്ങുകള്‍ക്കായി വൈകീട്ട് അഞ്ചേക്കാലോടെ സൗത്ത് മുംബൈയിലെ മറൈന്‍ ലൈന്‍ ബഡാ കബറിസ്ഥാനില്‍ എത്തിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളെന്ന പേരിലാണ് ഇവ പ്രചരിക്കുന്നത്.

കടുത്ത നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം സംസ്‌കാരത്തിനായി ബന്ധുകള്‍ക്ക് വിട്ടുനല്‍കിയത്. ചടങ്ങുകള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യരുത്, വിലാപയാത്ര നടത്തരുത്, മരണാനന്തര സ്മാരക നിര്‍മ്മിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. 

എന്നാല്‍ പതിനായിരക്കണക്കിന് ആളുകളെ സാക്ഷി നിര്‍ത്തിയാണ് യാക്കൂബ് മേമന്റെ മൃതദേഹം സ്ഥലത്ത് എത്തിച്ചത്. വ്യാഴാഴ്ച്ച രാവിലെ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെ മൃതദേഹം വൈകീട്ട് അഞ്ചേ കാലോടെയാണ് സംസ്‌കരിച്ചത്. അതേസമയം, വിലാപയാത്രയുടെ പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പലതും പഴയചിത്രങ്ങളാണെന്നും ആരോപണമുണ്ട്

Scroll To Top