Saturday December 10, 2016
Latest Updates

യുവപ്രതീക്ഷകള്‍ക്ക് കരുത്ത് പകരാന്‍ ഡബ്ലിനില്‍ ‘യൂത്ത് എംപവര്‍മെന്റ് സെമിനാര്‍’ ഇന്ന്

യുവപ്രതീക്ഷകള്‍ക്ക് കരുത്ത് പകരാന്‍ ഡബ്ലിനില്‍ ‘യൂത്ത് എംപവര്‍മെന്റ് സെമിനാര്‍’ ഇന്ന്

 ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യൂത്ത് എംപവര്‍മെന്റ് സെമിനാര്‍(YES) ഡബ്ലിനിലെ പ്ലാസ ഹോട്ടലില്‍ (താല)ഇന്ന്  ശനിയാഴ്ച (നവംബര്‍21) രാവിലെ പത്തുമണി മുതല്‍ രണ്ടു വരെ. സെമിനാറിന്റെ ഉത്ഘാടനകര്‍മം നിര്‍വഹിക്കുന്നത് ഡബ്ലിന്‍ സൗത്ത്‌വെസ്റ്റ് കൌണ്ടി കൗണ്‍സിലര്‍ ആന്‍ മേരി ഡെര്‍മോഡിയാണ്. തികച്ചും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ സെമിനാറിന്റെ സവിശേഷമായ പ്രത്യേകതകള്‍ ഇതില്‍ തിരഞ്ഞെടുത്ത വിഷയങ്ങളും അവതരിപ്പിക്കുന്ന വ്യക്തികളുമാണ്.സ്വന്തം പ്രവര്‍ത്തനമേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച മൂന്ന് വിശിഷ്ട വ്യക്തികളാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. 

അയര്‍ലണ്ടിലെ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന തരത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡാനിയേല്‍ രാമമൂര്‍ത്തി അയര്‍ലണ്ട് ഗവണ്‍മെന്റിന്റെ ഉപദേഷ്ടാക്കളില്‍ ഒരാളാണ്.’വ്യക്തിപരവും തൊഴില്‍പരവുമായ ലക്ഷ്യങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാം’ എന്ന വിഷയമാണ് ഡാനിയേല്‍ രാമമൂര്‍ത്തി സെമിനാറില്‍ അവതരിപ്പിക്കുന്നത്. ‘പുതുതലമുറയുടെ മാനസികാരോഗ്യം’ എന്ന വിഷത്തില്‍ പ്രമുഖ സൈക്കോതെറാപ്പിസ്റ്റ് ഇഷിത സാന്‍ഗ്ര ക്ലാസ്സ് നയിക്കുന്നതാണ്.അയര്‍ലണ്ടിലെ പ്രമുഖ ബിസിനസ്‌കാരില്‍ ഒരാളായ ജോണ്‍ കോമി അവതരിപ്പിക്കുന്നത് ‘വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള ബാലപാഠങ്ങളും, അവ എങ്ങനെ പ്രാവര്‍ത്തികമാക്കാം’ എന്നതിനെക്കുറിച്ചുമാണ്

.

പന്ത്രണ്ട് വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. സെമിനാറില്‍ പങ്കെടുക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. അവശേഷിച്ച സീറ്റുകളിലേക്ക് താല്പര്യമുള്ളവര്‍ക്ക് സെമിനാര്‍ ദിവസം പ്ലാസാ ഹോട്ടലില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. താഴെ കാണുന്ന ലിങ്കിലൂടെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
www.meetindia.net
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
രാജേഷ് ഉണ്ണിത്താന്‍ 086 0866988
ഡാനിയേല്‍ വര്‍ഗീസ് 087 2176441
ജോബി സ്‌കറിയ 085 7184293
ബിപിന്‍ ചന്ദ് 089 4492321

Scroll To Top