Tuesday December 06, 2016
Latest Updates

യുവതലമുറയ്ക്ക് ആവേശമായി മലയാളത്തിന്റെ യൂത്ത് എംപവര്‍മെന്റ് സെമിനാര്‍

യുവതലമുറയ്ക്ക് ആവേശമായി മലയാളത്തിന്റെ യൂത്ത് എംപവര്‍മെന്റ് സെമിനാര്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രമുഖ സാംസ്‌കാരികസംഘടനയായ മലയാളം സംഘടിപ്പിച്ച യൂത്ത് എംപവര്‍മെന്റ് സെമിനാര്‍(YES) വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിയ കുട്ടികള്‍ക്ക് ആവേശമായി. ഡബ്ലിനിലെ പ്ലാസ ഹോട്ടലില്‍ (താല) നവംബര്‍ 21 ശനിയാഴ്ച രാവിലെ പത്തുമണി മുതല്‍ രണ്ടു വരെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാറിന്റെ ഉത്ഘാടനകര്‍മം നിര്‍വഹിച്ചത് ഡബ്ലിന്‍ സൗത്ത്‌വെസ്റ്റ് കൌണ്ടി കൗണ്‍സിലര്‍ ആന്‍ മേരി ഡെര്‍മോഡിയാണ്. സ്വന്തം പ്രവര്‍ത്തനമേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച ഡാനിയേല്‍ രാമമൂര്‍ത്തി, സൈക്കോതെറാപ്പിസ്റ്റ് ഇഷിത സാന്‍ഗ്ര, അയര്‍ലണ്ടിലെ പ്രമുഖ ബിസിനസ്‌കാരനായ ജോണ്‍ കോമി എന്നിവരാണ് വ്യത്യസ്തമായ വിഷയങ്ങളില്‍ പുതുതലമുറയ്ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.പന്ത്രണ്ട് വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികളാണ് സെമിനാറില്‍ പങ്കെടുത്തത്.yes 2
ജീവിതത്തില്‍ ഓരോ വ്യക്തികള്‍ക്കും അവരവരുടെ അഭിരുചിക്കനുസരിച്ച് ഓരോ ലക്ഷ്യമുണ്ടാവണമെന്നും പ്രസ്തുത ലക്ഷ്യത്തിലേക്ക് എങ്ങനെ എത്തിച്ചേരാം എന്നുള്ളതിനെകുറിച്ചും വിശദമായി പ്രതിപാദിച്ചുകൊണ്ടാന്ന് ഡാനിയേല്‍ രാമമൂര്‍ത്തി ക്ലാസ്സ് നയിച്ചത്. അയര്‍ലണ്ടിലെ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന തരത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡാനിയേല്‍ രാമമൂര്‍ത്തി അയര്‍ലണ്ട് ഗവണ്‍മെന്റിന്റെ ഉപദേഷ്ടാവ് കൂടിയാണ്. വിജയത്തിലേക്കുള്ള സ്വന്തം ജീവിതവഴികള്‍ സവിസ്തരം പ്രതിപാദിച്ച അദേഹത്തിന്റെ ക്ലാസ്സ് പങ്കെടുത്തവര്‍ക്ക് പ്രോചോദനമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല ‘വ്യക്തിപരവും തൊഴില്‍പരവുമായ ലക്ഷ്യങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാം’ എന്ന വിഷയമാണ് ഡാനിയേല്‍ രാമമൂര്‍ത്തി സെമിനാറില്‍ അവതരിപ്പിച്ചത്.

‘പുതുതലമുറയുടെ മാനസികാരോഗ്യം’ എന്ന വിഷത്തില്‍ പ്രമുഖ സൈക്കോതെറാപ്പിസ്റ്റ് ഇഷിത സാന്‍ഗ്ര നയിച്ച ക്ലാസ്സ് കുട്ടികളില്‍ ശാരീരിക ആരോഗ്യത്തിനോടൊപ്പം മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു. മാനസികാരോഗ്യം എങ്ങനെ കൈവരിക്കാം എന്നും, ജീവിതവിജയത്തിന് മാനസികാരോഗ്യത്തിന്റെ പ്രാധാന്യം എന്തെന്നും കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തി നല്‍കാന്‍ ഇഷിതയുടെ ക്ലാസ്സിനു പൂര്‍ണ്ണമായി കഴിഞ്ഞു.

അയര്‍ലണ്ടിലെ പ്രമുഖ ബിസിനസ്‌കാരില്‍ ഒരാളായ ജോണ്‍ കോമി അവതരിപ്പിച്ചത് ‘വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള ബാലപാഠങ്ങളും, അവ എങ്ങനെ പ്രാവര്‍ത്തികമാക്കാം’ എന്നതിനെക്കുറിച്ചുമാണ്. സ്വന്തം ബിസിനസ് സ്ഥാപനം വളര്‍ത്തിയെടുക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍, നേരിട്ട ബുദ്ധിമുട്ടുകള്‍, തരണം ചെയ്ത വഴികള്‍ എന്നിവയെ മുന്‍നിര്‍ത്തി ജോണ്‍ കോമി നയിച്ച ക്ലാസ്സില്‍ നിന്നും ഒരുപിടി പുത്തന്‍ ആശയങ്ങളുമായിട്ടാണ് അയര്‍ലണ്ടിലെ പുതുതലമുറ യൂത്ത് എംപവര്‍മെന്റ് സെമിനാര്‍ പൂര്‍ത്തിയാക്കിയത്.

സെമിനാറിന്റെ കോഓര്‍ഡിനേറ്റര്‍ രാജേഷ് ഉണ്ണിത്താന്‍ സ്വാഗതവും പ്രസിഡന്റ് ജോബി സ്‌കറിയ നന്ദിയും അറിയിച്ചു.







Scroll To Top