Friday December 09, 2016
Latest Updates

ഒരാളുടെ സംഭാവന 475,000 ഡോളര്‍!..കാശിറക്കി കളിക്കാന്‍ യെസ് പക്ഷം

ഒരാളുടെ സംഭാവന 475,000 ഡോളര്‍!..കാശിറക്കി കളിക്കാന്‍ യെസ് പക്ഷം

ഡബ്ലിന്‍:മെയ് 22 ന് നടക്കുന്ന റഫറണ്ടത്തില്‍ കാശിറക്കി കളിക്കുന്നത് യെസ് പക്ഷക്കാരാണ്.ലക്ഷക്കണക്കിന് യൂറോയാണ് യെസ് പക്ഷം കളത്തില്‍ ഇറക്കുന്നത്.മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ‘കൈമണിയും ചിലവും’ കൊടുക്കുന്നുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.ഇവര്‍ക്ക് സംഭാവന നല്കാന്‍ നൂറുകണക്കിന് പേരാണ് രംഗത്തുള്ളത്.

ചെന്ക് ഫ്രീനി

ചെന്ക് ഫ്രീനി

മാത്രമല്ല വ്യക്തിഗത സംഭാവനകളും ഇവര്‍ പ്രചാരണത്തിനായി സമാഹരിക്കുന്നുണ്ട്.അമേരിക്കക്കാരനായ ഐറിഷ് വംശജന്‍ ചെന്ക് ഫ്രീനി എന്ന ഒരൊറ്റയാള്‍ മാത്രം 475,000 ഡോളര്‍ യെസ് കാമ്പയിന് സംഭാവന പ്രഖ്യാപിച്ചിട്ടുണ്ട്.

അതെ സമയം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് നോ പക്ഷം.ആകെ 3 പോസ്റ്ററുകള്‍ മാത്രമാണ് ഇവര്‍ ഇതേ വരെ പ്രധാനമായും പ്രചാരണ രംഗത്ത് ഇറക്കിയിരിക്കുന്നത്.
സ്വര്‍ഗ്ഗവിവാഹവും കുട്ടികളും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്
മദേഴ്‌സ് ആന്‍ഡ് ഫാദേഴ്‌സ് മാറ്റര്‍ സമ്മേളനം. നിലവിലെ വിവാഹത്തിന്റെ വ്യാഖ്യാനത്തില്‍ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ടുള്ള യോഗത്തില്‍ 180 പേരായിരുന്നു പങ്കെടുത്തിരുന്നത്.

ഡബ്ലിനിലെ മാരിനോ ഇന്‍സ്റ്റിട്യൂട്ട് ഓഫ് എജ്യുക്കേഷനിലായിരുന്നു യോഗം. സംഘടന ഇറക്കിയ മൂന്നു പോസ്റ്ററുകളില്‍ ഏറ്റവും വിവാദമായത് വാടക ഗര്‍ഭധാരണത്തെ കുറിച്ചുള്ള പോസ്റ്ററാണെന്ന് സംഘടനയുടെ നിയമോപദേഷ്ടാവ് ടോം ഫിന്നേഗന്‍ പറഞ്ഞു. വാടക ഗര്‍ഭധാരണവും കൃത്രിമ ഗര്‍ഭധാരണങ്ങളും വിഷയത്തിന്റെ പശ്ചാത്തലത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാവേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ ദമ്പതികള്‍ക്കുള്ളപോലെ സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമായാല്‍ പ്രത്യുല്‍പാദനത്തിനുള്ള അവകാശം സ്വവര്‍ഗ്ഗദമ്പതികള്‍ക്കും കൈവരും.സ്വാഭാവികമായും ഇവര്‍ വാടക ഗര്‍ഭധാരണമോ മറ്റു കൃത്യമ ഗര്‍ഭധാരണ മാര്‍ഗങ്ങളെയോ ആയിരിക്കും ആശ്രയിക്കുക. ഫിന്നേഗന്‍ പറഞ്ഞു.
സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കപ്പെട്ടിട്ടുളള രാജ്യങ്ങളിലെല്ലാം വാടകഗര്‍ഭധാരണം സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ ഇന്‍സ്റ്റിട്യൂട്ടില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ ലൂയിസ് ഡോറിസ് ചൂണ്ടിക്കാട്ടി.

Scroll To Top