Saturday December 03, 2016
Latest Updates

ഒരു വോട്ടിംഗില്‍ നോ പക്ഷം ജയിക്കുമെന്നുറപ്പ്!,അടുത്തതിലാര് ?

ഒരു വോട്ടിംഗില്‍ നോ പക്ഷം ജയിക്കുമെന്നുറപ്പ്!,അടുത്തതിലാര് ?

ഡബ്ലിന്‍ :ഹിതപരിശോധന തൊട്ടടുത്തെത്തി കഴിഞ്ഞിരിക്കുന്നു.രണ്ടു ഹിത പരിശോധകളാണ് നാളെ നടക്കുക.ഒന്നാമത്തേത് സ്വവര്‍ഗ വിവാഹം അനുവദിക്കേണ്ടതുണ്ടോ എന്നത് തന്നെ.രണ്ടാമത്തേത് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് പ്രായം കുറയ്‌ക്കേണ്ടതുണ്ടോ എന്നതും.രണ്ടാമത്തേതില്‍ നോ യുടെ വിജയം ഉറപ്പിച്ചിട്ടുണ്ട് എന്നാണ് നിഗമനങ്ങള്‍.സ്വവര്‍ഗ വിവാഹം അനുവദിക്കേണ്ടതുണ്ടോ എന്ന റഫറണ്ടത്തില്‍ ആദ്യമാദ്യമുള്ള സര്‍വ്വേ ഫലങ്ങള്‍ യെസ് വിഭാഗത്തിന് മൃഗീയമായ വിജയം പ്രവചിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. അടുത്തിടെ വന്ന സര്‍വേ ഫലങ്ങള്‍ ഇരുവിഭാഗവും തമ്മിലുള്ള അന്തരം വളരെയധികം നേര്‍ത്തുവന്നതായാണ് കാണിക്കുന്നത്.

അടുത്ത ദിവസം വന്ന സര്‍വേഫലങ്ങളിലും നിഗമനങ്ങളിലും ഇരു വിഭാഗവും തമ്മിലുള്ള അന്തരം 56-44ല്‍ എത്തിയതായി കാണിക്കുന്നു. ഇനി ഹിതപരിശോധനയുടെ ഫലങ്ങള്‍ വന്നു കഴിയുമ്പോള്‍ നോ’ വിഭാഗം ചെറിയ മാര്‍ജിനില്‍ ജയിച്ചാലും അത്ഭുതപ്പെടാനൊന്നുമില്ല. തങ്ങള്‍ക്കു വന്ന വീഴ്ച്ചയില്‍ യെസ് വിഭാഗം ആരെയും പഴിചാരേണ്ട കാര്യമില്ല. അവരുടെ തന്നെ ചെയ്തികളാണ് കാര്യങ്ങള്‍ ഇത്രമാത്രം വഷളാക്കിയത്.
യെസ് വിഭാഗത്തിന്റെ പ്രചരണം പലപ്പോഴും ധാര്‍ഷ്ട്യം നിറഞ്ഞതായി തീര്‍ന്നിരുന്നു. പലപ്പോഴും നോ വിഭാഗത്തിന്റെ പൊസ്റ്ററുകളും മറ്റും പരസ്യമായി കീറിയെറിയുന്ന നിലയില്‍ പോലും കാര്യങ്ങളെത്തി. ഇത് നിക്ഷ്പക്ഷമായി നിന്ന പല വോട്ടര്‍മാരെയും നോ വിഭാഗത്തോടടുപ്പിക്കാന്‍ കാരണമാവുകയും ചെയ്തു.രാജ്യമാസകലം നടന്ന ഡിബേറ്റുകളിലും മറ്റും അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി നോ വിഭാഗത്തെ ശബ്ദിക്കാന്‍ പോലും അനുവദിക്കാതെ കാട്ടിക്കൂട്ടിയ വികൃതികള്‍ കുറെയെങ്കിലും വോട്ടുകള്‍ നഷ്ട്ടപ്പെടാന്‍ അവര്‍ക്ക് ഇടയാക്കി.
അടുത്ത കാരണം കുട്ടികളുമായി ബന്ധപ്പെട്ടുള്ളതാണ്. വിഷയത്തില്‍ കൃത്യമായ പ്രചരണം നടത്താന്‍ നോ വിഭാഗത്തിനു സാധിച്ചപ്പോള്‍ യെസ് വിഭാഗം ഹിതപരിശോധന തുല്യതയെ സംബന്ധിക്കുന്നതു മാത്രമാണ് എന്ന സ്ഥിരം വാദത്തില്‍ പ്രചരണം ഒതുക്കുകയായിരുന്നു.

സ്വവര്‍ഗ്ഗ ദമ്പതികക്ക് കുട്ടികളെ ദത്തെടുക്കുകയോ, കൃത്രിമ മാര്‍ഗ്ഗങ്ങളെ അവലംബിക്കുകയോ ചെയ്യുകയേ വഴിയുള്ളൂ. കുട്ടികള്‍ സ്വവര്‍ഗ്ഗ ദമ്പതിമാരുടെകീഴില്‍ വളരുന്നതില്‍ വലിയ വ്യത്യാസമൊന്നും ഇല്ലെന്ന് സ്ഥാപിക്കാന്‍ വിദഗ്ധ മനശാസ്ത്രജ്ഞരെ പോലും രംഗത്തിറക്കി യെസ് വിഭാഗം ശ്രമിച്ചെങ്കിലും,അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തില്‍ കുട്ടികള്‍ വളരുന്നതാണ് അഭികാമ്യമെന്ന് സ്ഥാപിക്കാന്‍ നോ വിഭാഗത്തിനായി.

നാളെ രാവിലെ 7 മുതല്‍ രാത്രി 10 മണി വരെയാണ് നിര്‍ണ്ണായകമായ റഫറണ്ടം.


Scroll To Top