Friday August 18, 2017
Latest Updates

സ്വവര്‍ഗ വിവാഹ റഫറണ്ടം :യെസ് പക്ഷത്തിന് പരാജയഭീതി,ഗ്രാമീണ മേഖല ഒന്നടങ്കം നോ വോട്ട് ചെയ്യുമെന്ന് ഭരണകക്ഷി നേതാക്കളുടെ വെളിപ്പെടുത്തല്‍ !

സ്വവര്‍ഗ വിവാഹ റഫറണ്ടം :യെസ് പക്ഷത്തിന് പരാജയഭീതി,ഗ്രാമീണ മേഖല ഒന്നടങ്കം നോ വോട്ട് ചെയ്യുമെന്ന് ഭരണകക്ഷി നേതാക്കളുടെ വെളിപ്പെടുത്തല്‍ !

കില്‍ക്കനി :ഡബ്ലിന്‍ നഗരത്തില്‍ നിന്നും വിഭിന്നമായി നോ പക്ഷത്തിന് ഗ്രാമീണ മേഖലയില്‍ വമ്പിച്ച മുന്നേറ്റമെന്ന് റിപ്പോര്‍ട്ടുകള്‍.ഉള്‍ കൗണ്ടികളില്‍ നോ വോട്ടിന് അനുകൂലമായി ലഭിക്കുന്ന പിന്തുണയില്‍ അമ്പരന്നു നില്‍ക്കുകയാണ് ഭരണപക്ഷത്തെ നേതാക്കള്‍.പാര്‍ട്ടി വിപ്പിനെതിരെ റ്റി ഡി മാരും,സെനറ്റര്‍മാരും,കൌണ്‍സിലര്‍മാരും രംഗത്തെത്തിയത്തോടെ പരാജയഭീതിയിലാണ് ഭരണ കക്ഷി നേതൃത്വം.

ജനം ഒറ്റക്കെട്ടായി നോ വോട്ടിനായി പൊരുതുന്നത് തന്നെ അമ്പരപ്പിക്കുന്നതായി ക്ലെയറിലെ ഭരണകക്ഷി റ്റി ഡി പാറ്റ് ബ്രീന്‍ പറയുന്നു.

ഫിനഗേല്‍ പാര്‍ട്ടി മീറ്റിംഗുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും നോ പക്ഷത്തിന് വേണ്ടി പ്രചാരണം തുടങ്ങി കഴിഞ്ഞിരിക്കുന്ന കാഴ്ച്ച ഞെട്ടലുണ്ടാക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറയുന്നു.
നോ പക്ഷക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ പാടുപെടുകയാണ് തങ്ങളെന്നാണ് ഗാള്‍വേ റ്റി ഡിയും മുന്‍ ഫിനഗേല്‍ മന്ത്രിയുമായ കിരാന്‍ കാനോന്‍ വ്യക്തമാക്കിയത്.കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അവകാശങ്ങള്‍,കുട്ടികളെ ദത്തെടുക്കുന്നതും വാടക ഗര്‍ഭപാത്രം സ്വീകരിക്കാനുള്ള സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ നോ പക്ഷക്കാര്‍ ഉയര്ത്തുന്ന ന്യായീകരണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുന്നതായിയാണ് താന്‍ കരുതുന്നതെന്ന് കാനോന്‍ പറഞ്ഞു.
വെസ്റ്റ് മീത്തില്‍ നിന്നുള്ള ഫിനഗേല്‍ റ്റി ഡി യ്ക്കും ഇതേ അഭിപ്രായമാണ് ഉള്ളത്.ജനം യെസ് വോട്ടിനെ ജയിപ്പിക്കും എന്ന് തനിക്ക് യാതൊരു ഉറപ്പുമില്ലെന്നാണ് റേ ബറ്റ്‌ലര്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.ജനങ്ങള്‍ക്ക് ഫിനഗേലിന്റെ നിലപാടിനോട് അത്ര മമതയൊന്നും ഇപ്പോഴില്ല. പ്രായമായ വോട്ടര്‍മാര്‍ക്ക് ഒറ്റ അഭിപ്രായമേ ഉള്ളു.അതെ സമയം ചെറുപ്പക്കാര്‍ക്ക് ഇരു വിഭാഗത്തിലും പിന്തുണയുണ്ട്.ഭരണകക്ഷി നേതാവിന്റെ വാക്കുകളില്‍ ആശങ്ക വ്യക്തമാണ്.
കാവന്‍-മോണഗന്‍ റ്റി ഡി ഷോണ്‍ കോണ്‍ലാന്‍ (ഫിനഗേല്‍)കുറച്ചു കൂടി ആത്മവിശ്വാസം ഉള്ളയാളാണ്.കുറച്ചു പേരൊക്കെ യെസ് പക്ഷത്തിന് വോട്ടു ചെയ്യാന്‍ തയാറാണെങ്കിലും അവര്‍ക്ക് വേണ്ട ബോധവത്കരണം കൊടുത്തില്ലെങ്കില്‍ അവരും വിട്ടു പോകും എന്നാണ് റ്റി ഡി യുടെ അഭിപ്രായം.
ഡോണഗല്‍ റ്റി ഡി ഡിന്നി മാക്‌നെല്ലിയാവട്ടെ പാര്‍ട്ടി വോട്ടുകള്‍ തുല്യമായി വീതിച്ചു പോകുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ക്ക് നല്കിയിരിക്കുന്ന റിപ്പോര്‍ട്ട്.
കെറിയിലെ ഫിനഗേല്‍ റ്റി ഡി ബ്രെന്നന്‍ ഗ്രിഫിന്‍ പറയുന്നത് പാര്‍ട്ടി നിലപാടിനെ ചോദ്യം ചെയ്യുന്നവരുടെ ശക്തിക്ക് മുമ്പില്‍ മറുപടി നല്‍കാന്‍ താന്‍ ഏറെ ബുദ്ധിമുട്ടുന്നു എന്നാണ്.ധനകാര്യ മന്ത്രി മൈക്കില്‍ നൂനന്‍ അടക്കമുള്ള ഒട്ടേറെ നേതാക്കള്‍ റഫറണ്ടത്തില്‍ പാര്‍ട്ടിയുടെ പാര്‍ട്ടിയുടെ നിലപാട് ജയിക്കും എന്ന് ഉറപ്പില്ലാത്തവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചുരുക്കത്തില്‍ ഫിനഗേലിന്റെ പാര്‍ട്ടി വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും നോ പക്ഷത്തിന് വോട്ടു ചെയ്യുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
പ്രതിപക്ഷ പാര്‍ട്ടിയായ ഫിനഫാളാവട്ടെ അവരുടെ കത്തോലിക്കാ ചായ്‌വ് എപ്പോഴും ഉയര്‍ത്തുന്നവരാണ്.രാജ്യത്തെ ഏറ്റവും കൂടുതല്‍ വോട്ട് ഷെയര്‍ ഉള്ള ഇവരും പ്രത്യക്ഷത്തില്‍ യെസ് പക്ഷത്തിനൊപ്പം ആണെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരില്‍ 75 % പേരും നോ’യ്ക്ക് വോട്ടു ചെയ്യാനാണ് സാധ്യത.
ലേബര്‍ പാര്‍ട്ടിയാണ് യെസ് പക്ഷത്തെ പ്രബലമായ ശക്തി.ഇവര്‍ക്കാവട്ടെ നഗരമേഖലകളില്‍ മാത്രമേ സ്വാധീനമുള്ളൂ.
സിന്‍ഫിനും യെസ് വിഭാഗത്തിന് പിന്തുണ നല്‍കുന്നുണ്ടെങ്കിലും ഫിനഗേല്‍ പാര്‍ട്ടിയിലെന്നത് പോലെ ശക്തമായ ചേരി തിരിവ് സിന്‍ഫിന്‍ അണികളിലും ഉണ്ട്.
ചുരുക്കത്തില്‍ യെസ് പക്ഷത്തെ പരസ്യമായി അനുകൂലിക്കുന്നവരില്‍ വലിയൊരു ഭാഗം രഹസ്യബാലറ്റില്‍ അവര്‍ക്കെതിരെ പ്രതീകരിക്കുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. 

Scroll To Top