Saturday December 03, 2016
Latest Updates

അനധികൃത പെയിന്റിംഗ് നീക്കംചെയ്യണമെന്ന് സിറ്റി കൗണ്‍സില്‍,നോ പക്ഷത്തിന്റെ അപേക്ഷ പരിഗണിക്കരുതെന്ന് ആവശ്യവുമായി ഇരുപതിനായിരം പേരുടെ ഒപ്പിട്ട ഭീമഹര്‍ജി

അനധികൃത പെയിന്റിംഗ് നീക്കംചെയ്യണമെന്ന് സിറ്റി കൗണ്‍സില്‍,നോ പക്ഷത്തിന്റെ അപേക്ഷ പരിഗണിക്കരുതെന്ന് ആവശ്യവുമായി ഇരുപതിനായിരം പേരുടെ ഒപ്പിട്ട ഭീമഹര്‍ജി

ഡബ്ലിന്‍:സ്വവര്‍ഗ വിവാഹത്തെ പിന്തുണക്കുന്ന ഭീമന്‍ പെയിന്റിംഗ് നീക്കം ചെയ്യരുതെന്നാവശ്യപ്പെട്ട് ഇരുപതിനായിരത്തോളം ആളുകള്‍ ഒപ്പുവച്ച അപേക്ഷ സമര്‍പ്പിക്കപ്പെട്ടു. ഡബ്ലിന്‍ സിറ്റി സെന്ററിലായിരുന്നു ചിത്രം സ്ഥാപിക്കപ്പെട്ടത്

സൗത്ത് ജോര്‍ജ് സ്ട്രീറ്റിലെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ സൃഷ്ടാവ് ജോ കാസ്ലിന്, സിറ്റി കൗണ്‍സില്‍ നോട്ടീസയച്ചതായി ഇന്നലെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. നഗരത്തിലെ പ്ലാനിംഗ് സംരംഭങ്ങളുമായി ബന്ധപ്പെട്ടാണ് നോട്ടീസ് എന്ന് അധികൃതര്‍ ഇന്നലെ വ്യക്തമാക്കുകയും ചെയ്തിരുന്നു.നോട്ടീസ് ലഭിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു.

എന്നാല്‍ നടപടി തീര്‍ത്തും നിയമപരമാണെന്നും, ചിത്രത്തിന്റെ ഉളളടക്കത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ലെന്നും കൗണ്‍സിലര്‍ മാന്നിക്‌സ് ഫ്‌ളിന്‍ വ്യക്തമാക്കി. താനും ഹിതപരിശോധനയെ അനുകൂലിക്കുന്ന ആളാണ്. പക്ഷേ, ചിത്രം സ്ഥാപിക്കപ്പെട്ട കെട്ടിടം നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അടയാളപ്പെടുത്തിയവയില്‍ പെടുന്നതാണ്. ഇത്രയും ഭീമമായ ഒരു നിര്‍മ്മിതി അനുമതിയില്ലാതെ ഇവിടെ സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണ് അദ്ധേഹം പറഞ്ഞു. കൂടാതെ, ‘നോ’ വിഭാഗം ഇതൊരു പ്രചരണ ആയുധമായി ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യത തള്ളികളയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രം സ്ഥാപിക്കപ്പെട്ടതു മുതല്‍ വലിയ സംവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ട ചിത്രം നീക്കണമെന്ന ആവശ്യവുമായി ‘നോ’ വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു.

സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതെ ചിത്രം അഭിമാനത്തോടെ സൗത്ത് ജോര്‍ജ് സ്ട്രീറ്റില്‍ തന്നെ നിലനിര്‍ത്താന്‍ അനുവദിക്കണമെന്ന് സിറ്റി കൗണ്‍സിലിനോട് ആവശ്യപ്പെടുന്ന പരാതിയില്‍ ഇതിനോടകം തന്നെ പത്തൊന്‍പതിനായിരത്തില്‍ പരം ആളുകള്‍ ഒപ്പുവച്ചിട്ടുണ്ട്.

Scroll To Top