Monday December 05, 2016
Latest Updates

മന്ത്രി ലിയോ വരേദ്കറുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് ജനങ്ങള്‍ …സ്വവര്‍ഗവിവാഹ ഭേദഗതി പാസായാല്‍ അയര്‍ലണ്ടിലേയ്ക്ക് കൂടുതല്‍ സ്വവര്‍ഗാനുരാഗികള്‍ എത്തിച്ചേരുമെന്ന് ആരോഗ്യ മന്ത്രി !

മന്ത്രി ലിയോ വരേദ്കറുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് ജനങ്ങള്‍ …സ്വവര്‍ഗവിവാഹ ഭേദഗതി പാസായാല്‍ അയര്‍ലണ്ടിലേയ്ക്ക് കൂടുതല്‍ സ്വവര്‍ഗാനുരാഗികള്‍ എത്തിച്ചേരുമെന്ന് ആരോഗ്യ മന്ത്രി !

ഡബ്ലിന്‍:ഇന്ത്യന്‍ വംശജനായ സ്വവര്‍ഗാനുരാഗി മന്ത്രിയ്ക്ക് ‘നിത്യശാന്തി’ നേര്‍ന്നു കൊണ്ട് ജനങ്ങളുടെ പരിഹാസം.ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് സ്വവര്‍ഗാനുരാഗത്തിന് പെട്ടന്ന് തന്നെ വ്യാപകമായ പിന്തുണയുമായി ഒരു വിഭാഗം രംഗത്തെത്തിയത്.ഇതേ തുടര്‍ന്നാണ് മന്ത്രിയ്ക്ക് ‘സ്വര്‍ഗം നഷ്ടമാവാതെയിരിക്കട്ടെ എന്ന ആശംസാ സന്ദേശം മറ്റു ചിലര്‍ അയച്ചതത്രേ !

തനിക്ക് പ്രതിഷേധ സൂചകമായ പലകത്തുകളും ലഭിക്കുന്നുണ്ടെന്നും എന്നാല്‍ അവയിലധികവും ഹിതപരിശോധനയുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ പറഞ്ഞു.. വാട്ടര്‍ ബില്ലിനെപറ്റിയും മറ്റനുബന്ധപ്രശ്‌നങ്ങളെപറ്റിയുമുള്ളവയാണ് അധികവും. പല കത്തുകളുടേയും ഉള്ളടക്കം തന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നു കൊണ്ടുള്ളതാണെന്നു പറഞ്ഞ മന്ത്രി എന്നാല്‍ ശുഭാപ്തി വിശ്വാസക്കാരനായ താന്‍ അതൊന്നും അത്ര കാര്യമായെടുക്കുന്നില്ല എന്നും കൂട്ടിച്ചേര്‍ത്തു.
തനിക്ക് ചില വിവാഹ ക്ഷണക്കത്തുകള്‍ ലഭിച്ചതല്ലാതെ ഇതുവരെ വിവാഹ വാഗ്ദാനങ്ങളൊന്നും ലഭിച്ചില്ലെന്നും വരേദ്കര്‍ കളിയായി പറഞ്ഞു!നേരത്തെതാനൊരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചിരുന്നു. ആരോഗ്യ രംഗത്തുള്ളവരെ ‘യെസ്’ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ‘യെസ് ഫൊര്‍ ഹെല്‍ത്ത്’ ക്യാമ്പയിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവരും തുല്യരായി പരിഗണിക്കപ്പെടണമെന്നതു കൊണ്ടാണ് ആരോഗ്യ രംഗത്തുള്ളവര്‍ ‘യെസ്’ വോട്ടിനായി പ്രചരണം നടത്തുന്നതെന്നു പറഞ്ഞ അദ്ദേഹം യുഎസ്, യുകെ എന്നിവിടങ്ങളില്‍ നിന്നും രാജ്യത്തെത്തുന്ന സ്വവര്‍ഗ്ഗാനുരാഗികള്‍ മെച്ചപ്പെട്ട പരിഗണന ലഭിക്കുന്നതു മൂലം ഭരണഘടനാ ഭേദഗതി പാസായാല്‍ ഇവിടെ നിന്നും തിരികെ പോകില്ലെന്നും അത് രാജ്യത്തിന് നേട്ടമാവുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു!.കൂടുതല്‍ വിദേശികള്‍ രാജ്യത്ത് വരാനും ഇത് ഇടയാക്കും.
നോ വിഭാഗം കുട്ടികളെ പ്രചരണായുധമായി ഉപയോഗിക്കുന്നുവെന്ന ജസ്റ്റിസ് മിനിസ്റ്റര്‍ അലന്‍ ഷാട്ടറുടേയും ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്റെയും അഭിപ്രായത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താന്‍ വിദ്വേഷജനകമായ ഭാഷ ഉപയോഗിക്കില്ലെന്നായിരുന്നു മറുപടി. തങ്ങളുടെ ആശയങ്ങളുമായി ഒത്തുപോകുന്നില്ലെങ്കില്‍ പോലും എതിര്‍ വിഭാഗത്തിന്റെ അഭിപ്രായങ്ങളെ മാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Scroll To Top