Tuesday October 16, 2018
Latest Updates

എട്ടു കൗണ്ടികളില്‍ യെല്ലോ അലേര്‍ട്ട്,മഴയോടൊപ്പം,കാറ്റും 

എട്ടു കൗണ്ടികളില്‍ യെല്ലോ അലേര്‍ട്ട്,മഴയോടൊപ്പം,കാറ്റും 

ഡബ്ലിന്‍: കനത്ത മഴ പ്രതീക്ഷിക്കുന്ന അയര്‍ലണ്ടിലെ എട്ടു കൗണ്ടികളില്‍ മെറ്റ് എറാന്‍ യെല്ലോ അലേര്‍ട്ട്പ്രഖ്യാപിച്ചു.ഗോള്‍വേ,മേയോ,ക്ലെയര്‍,സ്ലൈഗോ,കോര്‍ക്ക്,കെറി,ടിപ്പററി,വാട്ടര്‍ഫോര്‍ഡ്,എന്നി കൗണ്ടികളിലാണ് ഇന്ന് രാവിലെ 9 മാണി മുതല്‍ നാളെ വരെ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

തെക്കുപടിഞ്ഞാറ് നിന്നും എത്തുന്ന കാറ്റും,ജനജീവിതത്തെ ബാധിച്ചേക്കും.മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റെത്തുക.ഈ ആഴ്ച അവസാനത്തോടെ കാലാവസ്ഥയില്‍ പ്രകടമായ മാറ്റം രാജ്യത്തിന്റെ എല്ലാ ഭാഗത്തും അനുഭവപ്പെടും.താപനില 27 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്നാണ് പ്രവചനം

ഡബ്ലിനിലെ ഇന്നത്തെ കൂടിയ താപനില13 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നാണ് മെറ്റ് എറാന്‍ പ്രവചിച്ചിരിക്കുന്നത്.

Scroll To Top