Sunday December 04, 2016
Latest Updates

10 കൌണ്ടികളില്‍ എല്ലോ അലേര്‍ട്ട്,അയര്‍ലണ്ടില്‍ വിന്റ്ററിനു സമാനമായ അന്തരീക്ഷമെന്ന് റിപ്പോര്‍ട്ട്

10 കൌണ്ടികളില്‍ എല്ലോ അലേര്‍ട്ട്,അയര്‍ലണ്ടില്‍ വിന്റ്ററിനു സമാനമായ അന്തരീക്ഷമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍:പ്രവചനങ്ങളില്‍ നിന്നും വ്യത്യസ്തമായി അയര്‍ലണ്ടില്‍ വിന്റ്ററിനു സമാനമായ കാലാവസ്ഥയെന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.കാര്‍മേഘാവൃതമായ അന്തരീക്ഷമാണ് മിക്ക സ്ഥലങ്ങളിലും.ആഗസ്റ്റ് മാസത്തില്‍ ഇത്തരമൊരു കാലാവസ്ഥ ഏറെക്കാലത്തിനുള്ളില്‍ ഇതാദ്യമാണെന്ന് പറയപ്പെടുന്നു.

ബാങ്ക് ഹോളി ഡേ വീക്കെന്‍ണ്ടില്‍ പടിഞ്ഞാറന്‍ മേഖലയില്‍ പരക്കെ കാറ്റും മഴയും ഉണ്ടാവുമെന്ന് മുമ്പ് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും സ്ഥിതി ഇത്ര മോശമാവുമെന്നു ആരും കരുതിയിരുന്നില്ല.ഇന്ന് വൈകിട്ടുംനാളെയും തീരപ്രദേശങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കാമെന്ന് മെറ്റ് എറാന്‍ മുന്നറിയിപ്പ് നല്കി.

80 കിലോ മീറ്റര്‍മുതല്‍ 100 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.വെക്‌സ് ഫോര്‍ഡ് ,വാട്ടര്‍ ഫോര്‍ഡ്,കെറി ,സ്ലൈഗോ,കെറി,കോര്‍ക്ക്,ഡോണഗല്‍,ലിട്രിം ,ഗോള്‍വേ,ലിംറിക്ക് എന്നി കൌണ്ടികളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗാള്‍വേയിലെ സാള്‍ട്ട് ഹില്‍ സീ പോയിന്റ് ,ഓറന്‍മോര്‍ എന്നിവിടങ്ങളിലെ റോഡുകളില്‍ വെള്ളം കയറിയിരുന്നു.കെറിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ കടല്‍ പതിവിലധികം പ്രക്ഷുബ്ദമാണെന്നും സൂചനയുണ്ട്.

മഴയുടെ തോത് കുറവാണെങ്കിലും കാറ്റ് ജനജീവിതത്തെ ശക്തമായി ബാധിച്ചേക്കും.വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എ എ റോഡ് വാച്ച് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

Scroll To Top