Monday December 05, 2016
Latest Updates

ഐറീഷ് കത്തോലിക്കാ വൈദികര്‍ അടുത്ത മാസം മുതല്‍ കുമ്പസാരിപ്പിക്കാന്‍ തെരുവുകളിലേയ്ക്ക് 

ഐറീഷ് കത്തോലിക്കാ വൈദികര്‍ അടുത്ത മാസം മുതല്‍ കുമ്പസാരിപ്പിക്കാന്‍ തെരുവുകളിലേയ്ക്ക് 

എന്നീസ് :നിങ്ങള്‍ ഇറങ്ങി പുറത്തേക്കു പോകൂ, വിശ്വാസികള്‍ എവിടെയാണോ അവിടെ ചെന്ന് അവരെ കാണൂ എന്നാണ് പോപ്പ് ഫ്രാന്‍സിസിന്റെ ആഹ്വാനം ശിരസാ വഹിക്കാന്‍ അയര്‍ലണ്ടിലെ പുരോഹിതന്മാര്‍.

ഡിസംബര്‍ എട്ടിന് കൗണ്ടി ക്ലെയറിലെ സ്‌കൈ കോര്‍ട്ട് ഷോപ്പിംഗ് സെന്ററില്‍ 20 പുരോഹിതര്‍ വിശ്വാസികളെ കുമ്പസാരിപ്പിക്കുന്നതിനായി എത്തും. കാരുണ്യത്തിന്റെ പുതുവര്‍ഷത്തിനു തുടക്കം കുറിക്കുന്നതിനായാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷാനോണ്‍ പാരിഷ് പ്രീസ്റ്റ് ഫാ. ടോം റിയാന്‍ പറഞ്ഞു.രണ്ടാം വത്തിക്കാന്‍ സൂന്നഹദൊസിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സഭ കാരുണ്യ വര്‍ഷം ആചരിക്കുന്നത്.

‘തെരുവുകളിലേക്ക് ഇറങ്ങിച്ചെല്ലുക, ദൈവത്തെ ഉദ്‌ഘോഷിക്കുക’ എന്ന പോപ്പ് ഫ്രാന്‍സിന്റെ വാക്കുകളാണ് തനിക്കിതിന് പ്രചോദനമായതെന്ന് ഫാ. റിയാന്‍ പറഞ്ഞു. ഡിസംബര്‍ എട്ടിന് ഒന്നു മുതല്‍ വെകുന്നേരം ആറുവരെ ഷോപ്പിംഗ് സെന്ററിലെ വിവിധ സ്ഥലങ്ങളില്‍ 20ഓളം പുരോഹിതര്‍ കുംമ്പസാരിപ്പിക്കുന്നതിനും, അനുഗ്രഹിക്കുന്നതിനും പ്രാര്‍ഥനയ്ക്കും ഉണ്ടായിരിക്കുമെന്ന് ഫാ. റിയാന്‍ അറിയിച്ചു.
രാജ്യത്ത് എല്ലായിടത്തും ഇതു നടപ്പിലാക്കുകയാണെങ്കില്‍ ‘തെരുവുകളിലെ കുമ്പസാര പദ്ധതി വന്‍ വിജയം കാണുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രത്യേകിച്ചും ക്രിസ്മസ് കാലത്ത് ഷോപ്പിംഗിന് എത്തുന്നവരെ കുമ്പസാരത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനും ഇത് വഴി സാധിക്കും എന്ന് അദ്ദേഹം കരുതുന്നു.

Scroll To Top