Friday January 20, 2017
Latest Updates

പ്രതീക്ഷകളുടെ 2017,പൊതു മേഖല ജീവനക്കാരുടെ വരുമാനം ഉയരും

പ്രതീക്ഷകളുടെ 2017,പൊതു മേഖല ജീവനക്കാരുടെ വരുമാനം ഉയരും

ഡബ്ലിന്‍:പൊതുമേഖലിലെ ജീവനക്കാരുടെ ശമ്പളം ഉയര്‍ത്തുന്നതടക്കം ഒരുപിടി പ്രതീക്ഷകളുമായാണ് 2017 എത്തുന്നത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച മിക്ക ജനക്ഷേമ പരിപാടികള്‍ക്കും ജനുവരി മുതല്‍ തുടക്കമായി.

ജനുവരി ഒന്നുമുതല്‍ മിനിമം ശമ്പള നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.രാജ്യത്തെ ജോലിക്കാരുടെ മിനിമം ശമ്പളം മണിക്കൂറില്‍ 9.15 യൂറോയില്‍ നിന്നും 9.25 യൂറോയായിയാണ് ഉയര്‍ത്തിയിട്ടുള്ളത്.ലോ പേ കമ്മിഷന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നത്.

യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ്ജ് (USC) കുറയക്കുമെന്ന വാഗ്ദാനവും ഭാഗീകമായെങ്കിലും നടപ്പിലാക്കി തുടങ്ങി.യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ്ജില്‍ കാര്യമായ കുറവ് വരുത്തും. 13,000 യൂരോയില്‍ താഴെ സമ്പാദിക്കുന്ന ആളുകളെ ചാര്‍ജ്ജ് അടയ്ക്കുന്നതില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കി.12,012 യൂറോ വരെ സമ്പാദിക്കുന്നവരുടെ 1% USC 0.5% ആക്കി കുറച്ചിട്ടുണ്ട്. രണ്ടാമത്തെ സ്റ്റേജായ 18,772 യൂറോയുടെ 3% എന്ന ചാര്‍ജ്ജ് 2.5 ആക്കിയും കുറച്ചിട്ടുണ്ട്. 18,772 യൂറോയ്ക്കും 70,000 യൂറോയ്ക്കും ഇടയില്‍ വരുമാനം ലഭിക്കുന്നവര്‍ അടയ്ക്കേണ്ട USC 5.5%ല്‍ നിന്നും 5% ആക്കിയും കുറച്ചു.ശരാശരി ജീവനക്കാരന് 355 യൂറോയുടെ വരുമാനനേട്ടം ഇതുവഴിയുണ്ടാകും.

സെല്‍ഫ് എംപ്ലോയ്ഡ് ടാക്സ് ക്രെഡിറ്റിന് അപേക്ഷിക്കുന്നവര്‍ക്ക് അതുവഴി വര്‍ഷം 400 യൂറോ ലാഭിക്കാം. DIRT ടാക്സും 41%ല്‍ നിന്നും 39% ആക്കി കുറച്ചിട്ടുണ്ട്.
സോഷ്യല്‍ വെല്‍ഫെയര്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നത് മാര്‍ച്ച് മാസം മുതലാണ്. എല്ലാ സോഷ്യല്‍ വെല്‍ഫെയര്‍ ചാര്‍ജ്ജും ആഴ്ചയില്‍ 5 യൂറോ വീതം വര്‍ദ്ധിക്കും. അത് ശരാശരി 193 യൂറോ സോഷ്യല്‍ വെല്‍ഫെയറായി ലഭിക്കാനിടയാക്കും.

ക്രിസ്മസ് വീക്കിലി സോഷ്യല്‍ വെല്‍ഫെയര്‍ 75ല്‍ നിന്നും 85% ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍ മാസം മുതല്‍ പുതിയ ചൈല്‍ഡ് സ്‌കീമും നിലവില്‍ വരും. ടുസ്ലയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ചൈല്‍ഡ് കെയറിനുള്ള പണം സര്‍ക്കാര്‍ നേരിട്ട് കെയറില്‍ നല്‍കും.

പെന്‍ഷന്‍കാര്‍ക്ക് 5 യൂറോ വര്‍ദ്ധിപ്പിച്ചിട്ടുള്ളതും ജനുവരി മുതല്‍ ലഭിക്കും.

ആദ്യമായി വീടു വാങ്ങുന്നവരെ സഹായിക്കാനായി ഹെല്‍പ്പ് ടു ബൈ സ്‌കീം നടപ്പിലാക്കിയിട്ടുണ്ട്. ഇവര്‍ക്ക് 20,000 യൂറോ വരെ ടാക്സ് റീഫണ്ട് ലഭിക്കും. പുതിയ വീടുകളാണ് വാങ്ങുന്നതെങ്കില്‍ 5% റിബേറ്റും നല്‍കും. ആദ്യമായി വീടു വാങ്ങുന്നവരെ സഹായിക്കാനാ.ി സെന്‍ട്രല്‍ ബാങ്ക് മോര്‍ട്ട്ഗേജ് റൂള്‍ ഇലവ് വരുത്തിയിട്ടുണ്ട്. ഇനി ഡെപ്പോസിറ്റായി വീടിന്റെ വിലയുടെ 10% മാത്രം നല്‍കിയാല്‍ മതി. നേരത്തെ ഇത് 20% ആയിരുന്നു.ഈ പദ്ധതിയും ജനുവരിയില്‍ ആരംഭിച്ചു.

പുതിയ ടീച്ചര്‍മാര്‍, ഗാര്‍ഡകള്‍, നഴ്സുമാര്‍ എന്നിവരെ നിയമിക്കാനുള്ള പുതിയ പദ്ധതിയ്ക്കും ഇന്നലെ തുടക്കമായിട്ടുണ്ട്.പുതിയ റിക്രൂട്ട്‌മെന്റ്‌റ്കളുടെ ഭാഗമായി രാജ്യത്ത് 2017ല്‍ പുതുതായി 2,500 ടീച്ചര്‍മാരെ നിയമിക്കും. 9.5 ബില്ല്യണ്‍ യൂറോയാണ് ഈ മേഖലയില്‍ ചെലവാക്കാന്‍ ഉദ്ദേശിക്കുന്നത്. ഗാര്‍ഡയില്‍ 800 പേരെ കൂടി നിയമിക്കും. 1,000 നഴ്സുമാരെക്കൂടി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Scroll To Top