Monday July 24, 2017
Latest Updates

ജയ്ദാന് ഇന്ന് യാത്രാമൊഴി ,സംസ്‌കാരം ഡബ്ലിനിലെ റാത്ത്ഫര്‍നാമില്‍ 

ജയ്ദാന് ഇന്ന് യാത്രാമൊഴി ,സംസ്‌കാരം ഡബ്ലിനിലെ റാത്ത്ഫര്‍നാമില്‍ 

ഡബ്ലിന്‍:അകാലത്തില്‍ കൊഴിഞ്ഞുപോയ കുരുന്നുപ്പൂവിന് ഇന്ന് ഡബ്ലിനിലെ ഇന്ത്യന്‍ സമൂഹം യാത്രാമൊഴിയേകും.കഴിഞ്ഞ ദിവസം നിര്യാതനായ സെന്റ് വിന്‌സന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ബംഗ്ലൂര്‍ സ്വദേശികളായ ജീസന്‍ കനകരാജ് ലിഡിയാ ഷാരോണ്‍ ദമ്പതികളുടെ മകന്‍ ജെയ്ദാന്റെ (എട്ടു മാസം) സംസ്‌കാരം ഇന്ന് രണ്ടുമണിയ്ക്ക് റാത്ഫര്‍ണാമിലെ കിമഷ്‌നൊഗ് (Kimashogue, Edmondstown Rathfarnham)സിമിത്തേരിയില്‍ നടത്തപ്പെടും.

ഉച്ചയ്ക്ക് 12 മണിയ്ക്ക് റാനിലയിലെ സെവന്ത് ഡേ അഡ്വന്റ്‌റിസ്റ്റ് പള്ളിയില്‍( 47 എ റാനില റോഡ് )സംസ്‌കാരകര്‍മ്മങ്ങള്‍ ആരംഭിക്കും. 

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ അമ്മയോടൊപ്പം താലയ്ക്കടുത്ത ഫിര്‍ഹൌസിലെ വീട്ടില്‍ ഉറങ്ങികിടക്കുന്നതിനിടയില്‍ അവിചാരിതമായി മരണം സംഭവിക്കുകയായിരുന്നു.മരണ കാരണത്തെ പറ്റി ആരോഗ്യവകുപ്പ് തലത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Scroll To Top