Thursday December 08, 2016
Latest Updates

ഗ്രീസിന്റെ മുന്‍ ധനമന്ത്രി യാനീസ് വാറുഫാക്കിസിനെ രാജ്യദ്രോഹകുറ്റം ചുമത്തി പ്രോസിക്യൂട്ട് ചെയ്യാന്‍ സുപ്രീം കോടതി 

ഗ്രീസിന്റെ മുന്‍ ധനമന്ത്രി യാനീസ് വാറുഫാക്കിസിനെ രാജ്യദ്രോഹകുറ്റം ചുമത്തി പ്രോസിക്യൂട്ട് ചെയ്യാന്‍ സുപ്രീം കോടതി 

ഏതന്‌സ്: ഗ്രീസിന്റെ മുന് ധനകാര്യ മന്ത്രി യാനിസ് വാറുഫാക്കിസിനെ ക്രിമിനല്‍ ചാര്‍ജ് ചുമത്തി പ്രോസിക്യൂട്ട് ചെയ്യാന്‍ സുപ്രീം കോടതി പ്രോസിക്യൂട്ടര്‍ പാര്‍ലമെന്റിനോട് അനുമതി തേടി. കഴിഞ്ഞ മാസം യൂറോ സോണും ഗ്രീസും തമ്മില്‍ രൂക്ഷമായ തര്‍ക്കം നില നിന്നിരുന്ന സമയത്ത് ഗ്രീസിന് സ്വന്തമായ് കറന്‍സി അച്ചടിച്ച് യൂറോയ്ക്ക് പകരം വിതരണം ചെയ്യാന്‍ പദ്ധതിയിട്ടു എന്നതടക്കമുള്ള കുറ്റങ്ങളാണ് വാറുഫാക്കിസിനെതിരെ ചുമത്തിയിരിക്കുന്നത്.

നിലവില്‍ പാര്‍ലമെന്റ് അംഗമായതിനാല്‍ വാറുഫാക്കിസിനെതിരെയുള്ള ആരോപണം പാര്‍ലിമെന്റ് കമ്മിറ്റി പരിശോധിച്ചതിനു ശേഷമേ സുപ്രീം കോടതിയ്ക്ക് പരിഗണിയ്ക്കാന്‍ സാധിക്കുകയുള്ളൂ.

വാറുഫാക്കിസാവട്ടെ അത്തരമൊരു പ്ലാന്‍ ബി’ പദ്ധതി തയാറാക്കാന്‍ പാര്‍ട്ടി തന്നോട് ആവശ്യപ്പെടിരുന്നുവെന്നും,ജയിച്ചാല്‍ നടപ്പാക്കുന്നതിനായി ജനുവരിയില്‍ ഇലക്ഷന് മുമ്പേ തന്നെ ഒരു കമ്മിറ്റി അതിനായി രൂപപ്പെടുത്തിയിരുന്നെന്നും വ്യക്തമാക്കി.

രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങളാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചിരിക്കുന്നത്.യൂറോ സോണ്‍ നേതാക്കള്‍ വാറുഫാക്കിസിനെ ശത്രുതാ മനോഭാവത്തോടെയാണ് ഇപ്പോഴും കണക്കാക്കുന്നത്.സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും മുന്‍ ധനമന്ത്രിയെ പുറത്താക്കാനുള്ള ഗൂഡാലോചനയക്ക് ഇവരില്‍ ചിലരുടെയും പിന്തുണയുണ്ട്.

Scroll To Top