Sunday December 04, 2016
Latest Updates

യമഹയുടെ രണ്ടു പുതിയ മോഡല്‍ ബൈക്കുകള്‍ പുറത്തിറങ്ങി, വില 22 ലക്ഷം മുതല്‍ 29 ലക്ഷം വരെ.

യമഹയുടെ രണ്ടു പുതിയ മോഡല്‍ ബൈക്കുകള്‍ പുറത്തിറങ്ങി, വില 22 ലക്ഷം മുതല്‍ 29 ലക്ഷം വരെ.

യമഹയുടെ അത്യാഡംഭര മോഡല്‍ ബൈക്കുകളായ വൈസെഡ്എഫ് ആര്‍1, ആര്‍1 എം എന്നീ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായി തുടങ്ങി. യഥാക്രമം 22.3 ലക്ഷം, 29.43 ലക്ഷം എന്നിങ്ങനെയാണ് വില.

വൈസെഡ്എഫ് ആര്‍1 രണ്ടു നിറങ്ങളില്‍ വിപണിയില്‍ ലഭിക്കും. റേസിംഗ് ബ്ലൂ, റേസിംഗ് റെഡ് എന്നിവയാണിവ. എന്നാല്‍ ആര്‍1 എം സില്‍വര്‍ ബ്ലൂ കളറില്‍ മാത്രമേ ലഭ്യമാവൂ എന്ന് കമ്പനി അറിയിച്ചു. രണ്ടു മോഡലും യമഹയുടെ നാലു സിലിണ്ടര്‍, ലിക്വിഡ് കൂളോട് കൂടിയ 998 സിസി എഞ്ചിനില്‍ ആയിരിക്കും ലഭിക്കുക.

സ്ലിപ്പെര്‍ ക്ലച്ച്, പുതിയ ക്രാങ്ക് ഷാഫ്റ്റ്, റ്റൈറ്റാനിയത്തിന്റെ കോണ്‍ റോഡുകള്‍, വലിയ എയര്‍ ബോക്‌സുകള്‍ എന്നിവ പുതിയ മോഡലില്‍ ലഭ്യമാവും. ഇത്രയും സവിശേഷതകള്‍ ഒരുക്കിയിട്ടും ഭാരം 199 കിലോഗ്രാമില്‍ നില നിര്‍ത്താനായി എന്നത് എടുത്തു പറയേണ്ടതാണ്. 130 മിമി ഗ്രൌണ്ട് ക്ലിയറന്‍സ് നല്‍കുന്ന വാഹനത്തിന്റെ ഇന്ധന ശേഷി 17 ലിറ്റര്‍ ആണ്.

 

 

 

Scroll To Top