Saturday December 03, 2016
Latest Updates

യാക്കൂബ് മേമെന്റ വധശിക്ഷ : തീരുമാനം സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടു

യാക്കൂബ് മേമെന്റ വധശിക്ഷ : തീരുമാനം സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടു

ഡല്‍ഹി : 1993 മുംബൈ ബോംബ് സ്‌ഫോടനക്കേസ് പ്രതിയായ യാക്കൂബ് മേമെന്റ വധശിക്ഷ സുപ്രീം കോടതി തത്കാലത്തേയ്ക്ക് നീട്ടിവെച്ചു.. വധശിക്ഷക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു പരമോന്നത കോടതി. മേമന്റെ ഹര്‍ജി പരിഗണിച്ച ബഞ്ചിന് ഐകകണ്‌ഠ്യേന ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്തത് കൊണ്ട് വധശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു.ജസ്‌റീസ് കുര്യന്‍ ജോസഫ് വധശിക്ഷയെ എതിര്‍ത്തപ്പോള്‍ ജസ്‌റീസ് അനില്‍ ദേവ് മേമനെ തൂക്കിക്കൊല്ലണമെന്നു തന്നെ വാദിച്ചു 
എപിജെ അബ്ദുള്‍ കലാമിന്റെ മരണത്തോടെ രാജ്യത്ത് ഏഴ് ദിവസം ദു:ഖാചരണം പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. അത് തീരുവരെ എന്തായാലും യാക്കൂബ് മേമനെ തൂക്കിക്കൊല്ലില്ലയെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

2007ല്‍ ടാഡ കോടതിയാണ് യാക്കൂബ് മേമന് വധശിക്ഷ വിധിച്ചത്. മേമന്റെ പുന:പരിശോധനാ ഹരജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ജൂലൈ 30 ന് മേമനെ വധശിക്ഷയ്ക്ക് വിധേയനാക്കും എന്നാണ് കരുതിയിരുന്നത്. ടാഡ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത് ശരിയല്ല എന്ന് കാണിച്ചാണ് മേമന്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് ജൂലൈ 30 ന് വധശിക്ഷ നടപ്പിലാക്കാന്‍ ടാഡ കോടതി തീരുമാനമെടുത്തത് എന്നാണ് യാക്കൂബ് മേമന്‍ ഹര്‍ജിയില്‍ പറയുന്നത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കോടതി വധശിക്ഷയ്ക്ക് അനുമതി നല്‍കിയത്. യാക്കൂബ് മേമന്റെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരിക്കുകയാണ്. 1993ല്‍ മുംബൈയിലെ 12 നഗരങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയാണ് യാക്കൂബ് മേമന്‍. മുംബൈയിലെ സ്‌ഫോടനങ്ങളില്‍ ആകെ 257 പേരാണ് കൊല്ലപ്പെട്ടത്.

Scroll To Top