Sunday September 24, 2017
Latest Updates

യാക്കൂബിനെ തൂക്കിലേറ്റി,മൃതദേഹം കുടുംബത്തിനു വിട്ടു നല്‍കി,പുലര്‍ച്ചെ 2 മണിയ്ക്ക് തുറന്ന് വെച്ച സുപ്രീം കോടതി തീരുമാനം മാറ്റിയില്ല 

യാക്കൂബിനെ തൂക്കിലേറ്റി,മൃതദേഹം കുടുംബത്തിനു വിട്ടു നല്‍കി,പുലര്‍ച്ചെ 2 മണിയ്ക്ക് തുറന്ന് വെച്ച സുപ്രീം കോടതി തീരുമാനം മാറ്റിയില്ല 

ഫോട്ടോ:യാക്കൂബ് മേമന്റെ മൃതദേഹം ഏറ്റു വാങ്ങാനെത്തിയ സഹോദരന്‍ സുലൈമാന്‍

നാഗ്പൂര്‍: ഒരു രാവും പകലും നീണ്ട നാടകീയ നിയമ നടപടികള്‍ക്കൊടുവില്‍ മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമനെ ഇന്ന് രാവിലെ 6.43 നു നാഗ്പൂര്‍ ജയിലില്‍ തൂക്കിലേറ്റി. ഉപാധികളോടെ മേമന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. മൃതദേഹം ജയില്‍ വളപ്പില്‍ മറവുചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ ഉപാധികള്‍ അംഗീകരിച്ചതോടെ മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു.തുടര്‍ന്ന് യാക്കൂബ് മേമന്റെ മൃതദേഹം സഹോദരന്‍ സുലൈമാനും ബന്ധു ഉസ്മാനും ഏറ്റുവാങ്ങി.

യാക്കൂബ് മേമന്റെ 53ാം ജന്മദിനത്തിലാണ് തൂക്കിലേറ്റിയത്. മേമന്റെ ഭാര്യ രാഹിന, മകള്‍ സുബൈദ എന്നിവര്‍ ജയില്‍ വളപ്പിലുണ്ടായിരുന്നു. 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുത്തു എന്നതായിരുന്നു മേമനെതിരായ കുറ്റം. ടാഡ കോടതി വധ ശിക്ഷക്ക് വിധിച്ച 11 പേരില്‍ 10 പേരുടെ വധശിക്ഷ അപ്പീലില്‍ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കിയിരുന്നു.SUP REEMവധശിക്ഷയില്‍ നിന്ന് ഇളവു നേടാന്‍ മേമനും കുടുംബവും പൊതുപ്രവര്‍ത്തകരും അഭിഭാഷകരും നടത്തിയ നിയമയുദ്ധങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു യാക്കൂബ് മേമനെ തൂക്കിലേറ്റാനുള്ള തീരുമാനം സുപ്രീം കോടതി ശരിവെച്ചു.പാതി രാത്രിയ്ക്ക് ഇന്ത്യന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ വസതിയുടെ വാതില്‍ മുട്ടി തുറന്ന് ഇന്ത്യയിലെ പ്രമുഖരായ അഭിഭാഷകര്‍,യാക്കൂബ് മേമന് നീതിലഭിച്ചോ എന്ന് പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ ഇന്ത്യന്‍ നീതി പീഠം അതിനുള്ള അവസരം ഒരുക്കാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് രാത്രി 2 മണിയ്ക്ക് സുപ്രീം കോടതി യോഗം ചേരുകയായിരുന്നു.

വധ ശിക്ഷയെ ജീവിത കാലം മുഴുവന്‍ എതിര്‍ത്ത് ഇന്ത്യയുടെ മഹാനായ മുസ്ലീം പുത്രനെ ദേശീയ ബഹുമതികളോടെ രാമേശ്വരത്ത് ഖബറടക്കുന്ന അതേ ദിവസം തന്നെയാണ് ഇന്ത്യയുടെ നീതിനിര്‍വഹണ സംവിധാനത്തില്‍ മഹാ മാനവികതയുടെയും അഹിംസാത്മക സിദ്ധാന്തത്തിന്റെയും മേല്‍ കരിനിഴല്‍ വീഴ്ത്തി മറ്റൊരു മുസില്‍മാനെ നാഗ്പൂര്‍ ജയിലില്‍ തൂക്കിലേറ്റുന്നത്. മേമനെ വധിക്കാനുള്ള കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ ശിപാര്‍ശ സ്വീകരിച്ച് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി,മേമന്റെ ദയാഹര്‍ജി തള്ളിയെങ്കിലും മേമന് വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഒരിക്കല്‍ കൂടി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഇന്ത്യന്‍ സമയം വെളുപ്പിന് 2മണിയ്ക്ക്  ചേര്‍ന്ന സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച്, ദയാഹര്‍ജി തള്ളികഴിഞ്ഞാല്‍ 14 ദിവസം കഴിഞ്ഞേ വിധി നടപ്പാക്കാന്‍ പാടുള്ളൂ എന്ന ചട്ടം മേമന്റെ വിധിയിലും ബാധകമാക്കണം എന്ന അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചില്ല.ഇതിന് മുമ്പ് യാക്കൂബ് മേമന്‍ നേരിട്ട് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നില്ല.അദ്ധേഹത്തിന്റെ ബന്ധുക്കളായിരുന്നു ദയാഹര്‍ജി സമര്‍പ്പിച്ചത്.ഇത്തരത്തില്‍ അവസാന ദിവസം മേമന്റെ അഭിഭാഷകര്‍ ഉയര്‍ത്തിയ വാദമാണ് ഇന്ന് വെളുപ്പിന് കോടതി തള്ളി കളഞ്ഞത്.

വധശിക്ഷയ്‌ക്കെതിരെ യാക്കൂബ് മേമന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പ്രത്യേക ബഞ്ച് ഇന്നലെ രാവിലെ തള്ളിയിരുന്നു. ശിക്ഷയ്‌ക്കെതിരെ നല്‍കിയ തിരുത്തല്‍ ഹര്‍ജിയില്‍ പാളിച്ചയില്ലെന്നും.നടപടി ക്രമങ്ങളില്‍ വീഴ്ചവന്നിട്ടില്ലെന്നും,പ്രതിയ്ക്ക് സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ലെന്നും ശിക്ഷ നടപ്പാക്കും മുമ്പ് മതിയായ സാവകാശം നല്‍കിയിട്ടുണ്ടെന്നും സുപ്രീംകോടതിയുടെ പ്രത്യേക ബഞ്ച് വ്യക്തമാക്കിയിരുന്നു.ജഡ്ജിമാരായ ദീപക് മിശ്ര, പ്രഫുല്ല ചന്ദ്ര പാന്ത്, അമിതാവ റോയി എന്നിവരടങ്ങിയ ഇതേ ബഞ്ചാണ് ഇന്ന് പുലര്‍ച്ചെ ചേര്‍ന്ന പ്രത്യേക സുപ്രീം കോടതി ബഞ്ചിലും ഉണ്ടായിരുന്നത്.

മഹാരാഷ്ട്രാ ഗവര്‍ണര്‍ക്ക് നല്‍കിയ രണ്ടാമത്തെ ദയാഹര്‍ജിയും തള്ളിയതോടെ ഇന്ന് രാവിലെ ഇന്ത്യന്‍ സമയം ഏഴിന് നാഗ്പൂര്‍ ജയിലില്‍ വധശിക്ഷ നടപ്പിലായത്.

സി പി ഐ(എം)സെക്രട്ടറി സീതാറാം യെച്ചൂരി,രാംജത് മലാനി എന്നിവര്‍ അടക്കമുള്ള പ്രമുഖര്‍ മേമന്റെ വധ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.മേമന് സാമൂഹ്യമായ നീതി നിഷേധിക്കപ്പെട്ടു എന്ന ധാരണയാണ് ഇന്ത്യന്‍ പൊതു സമൂഹത്തില്‍ പൊതുവേയുണ്ടായിരുന്നത്.

വധ ശിക്ഷ ഒഴിവാക്കാനുള്ള ഐക്യരാഷ്ട്ര സമിതി ഉടമ്പടിയില്‍ ഇന്ത്യയും പങ്കാളികളാണ്.അതിനു ശേഷവും ഇത്തരം ഒരു സാഹചര്യം ഉണ്ടാവുന്നത് നിര്‍ഭാഗ്യകരമാണെന്നായിരുന്നു ഇവരുടെ അഭിപ്രായം.

Scroll To Top