Friday June 23, 2017
Latest Updates

യാഹുവില്‍ നുഴഞ്ഞുകയറ്റം,50 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി

യാഹുവില്‍ നുഴഞ്ഞുകയറ്റം,50 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി

കാലിഫോര്‍ണിയ: ലോകത്തെ മുന്‍നിര ഇന്റര്‍നെറ്റ് കമ്പനികളിലൊന്നായ യാഹു നെറ്റ്വര്‍ക്കില്‍ നുഴഞ്ഞുകയറി 50 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി.2014ലാണ് സംഭവം നടന്നത്. യാഹു തന്നെയാണ് ഇപ്പോള്‍ ഇതു വെളിപ്പെടുത്തിയത്.

ഉപഭോക്താക്കളുടെ പേര്, ഇമെയില്‍ വിലാസങ്ങള്‍, ടെലഫോണ്‍ നമ്പരുകള്‍, ജനനത്തീയതികള്‍, പാസ്വേര്‍ഡുകള്‍ എന്നിവയാണ് ചോര്‍ത്തിയത്.

എന്നാല്‍, ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയൊന്നും ചോര്‍ന്നിട്ടില്ലെന്നും യാഹു അറിയിച്ചു.

യാഹൂ മെയില്‍ ഉപഭോക്താക്കള്‍, 2014നു ശേഷം പാസ്വേര്‍ഡ് മാറ്റിയിട്ടില്ലാത്തവര്‍, പാസ് വേര്‍ഡില്‍ മാറ്റം വരുത്തണമെന്ന് യാഹൂ അറിയിച്ചു

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും കമ്പനി വ്യക്തമാക്കി.

ഇന്റര്‍നെറ്റ് അടക്കമുള്ള സേവനങ്ങള്‍ യാഹു വെരിസോണ്‍ കമ്മ്യൂണിക്കേഷനു വില്‍ക്കാന്‍ തീരുമാനം എടുത്തിരുന്നു. ഇക്കാര്യം വെരിസോണ്‍ കമ്മ്യൂണിക്കേഷനും സ്ഥിരീകരിച്ചിട്ടുണ്ട്.

500 കോടി ഡോളറിനാണ് വെരിസോണിനെ യാഹു സ്വന്തമാക്കുന്നത്. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടത് ഇടപാടിനെ ബാധിക്കുമോയെന്നു വ്യക്തമല്ല.

വെരിസോണ്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്തിയിട്ടില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു മാത്രമാണ് വെരിസോണ്‍ വക്താവ് പറഞ്ഞത്.

Scroll To Top