Friday December 09, 2016
Latest Updates

മൈക്രോസോഫ്റ്റും യാഹൂവും സെര്‍ച്ച് കരാറുകളില്‍ നിന്നും പിന്മാറുന്നു

മൈക്രോസോഫ്റ്റും യാഹൂവും സെര്‍ച്ച് കരാറുകളില്‍ നിന്നും പിന്മാറുന്നു

യാഹൂവിന്റെ സെര്‍ച്ച് എഞ്ചിന് എല്ലാ പ്ലാറ്റ്‌ഫോമുകളിലും കൂടുതല്‍ മേധാവിത്വം നല്‍കാനായി രൂപപ്പെടുത്തിയ കരാറില്‍ നിന്നും മൈക്രോസോഫ്റ്റ് പിന്മാറുന്നു.

2009 ല്‍ മൈക്രോസോഫ്റ്റ് മുന്‍ സിഇഓ സ്റ്റീവ് ബാല്‍മെറും യാഹൂ സിഇഓ കാരോള്‍ ബാറ്റ്‌സും 10 വര്‍ഷത്തേക്കായിരുന്നു കരാറില്‍ ഒപ്പ് വച്ചത്. സാങ്കേതികരംഗത്തെ ഭീമന്മാരായ മൈക്രോസോഫ്റ്റും, സെര്‍ച്ച് എഞ്ചിന്‍ ഭീമന്മാരായ യാഹുവും കൈ കോര്‍ത്തത് അന്ന് ഏറെ ചര്‍ച്ചകള്‍ക്കു വഴി വച്ചിരുന്നു.

അടുത്തിടെ പരസ്യങ്ങള്‍ തങ്ങളുടെ സ്വന്തം പ്ലാറ്റ്‌ഫോമായ ബിങ്ങിലൂടെ വില്‍ക്കാനുള്ള അവകാശം മൈക്രോസോഫ്റ്റ് നേടിയിരുന്നു. യാഹൂ തങ്ങളുടെ പരസ്യങ്ങള്‍ സ്വന്തം പ്ലാറ്റ്‌ഫോമായ ജെമിനിയിലൂടെ അവതരിപ്പിക്കുന്നത് തുടരും.

 

Scroll To Top