Thursday December 08, 2016
Latest Updates

യാഹൂ വില്‍ക്കുന്നു …യാാാാ.ഹൂൂ…

യാഹൂ വില്‍ക്കുന്നു …യാാാാ.ഹൂൂ…

യാഹൂവിനു മുന്നില്‍ പ്രതിസന്ധികള്‍ ഏറെ. കമ്പനിയുടെ കാതലായ ഇന്റര്‍നെറ്റ് ബിസിനസ് വില്‍ക്കാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഈ ആഴ്ച്ച ചീഫ് എക്‌സിക്യൂട്ടീവ് മരീസ മേയറിന്റെ നേതൃത്വത്തില്‍ ചേരുന്ന കമ്പനിയുടെ ബോര്‍ഡ് മീറ്റിംഗില്‍ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും. അലിബാബ ഹോള്‍ഡിംഗ് ഗ്രൂപ്പ് ലിമിറ്റഡിന്റ 30 ബില്യന്‍ ഡോളറിന്റെ ഓഹരി സ്വന്തമാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ബുധനാഴ്ച തുടങ്ങിയ ബോര്‍ഡ് മീറ്റിംഗ് നാളെ സമാപിക്കും.
യാഹുവിന്റെ കാതല്‍ ബിസിനസുകളായ യാഹൂ മെയില്‍, ന്യൂസ്, സ്‌പോര്‍ട്‌സ് സൈറ്റുകള്‍ എന്നിവ സ്വകാര്യ കമ്പനികളെയും ടെലികോം കമ്പനികളെയും മറ്റു സ്ഥാപനങ്ങളെയും നേരത്തെ യാഹുവിലേക്ക് ആകര്‍ഷിച്ചിരുന്നു. കമ്പനിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ ആശങ്കയുണ്ടെന്ന് മേയറാണ് അറിയിച്ചത്. വിപണിയിലെ അതികായകന്‍മാരായ ഗൂഗില്‍, ഫെയ്‌സ്ബുക്ക് എന്നിവരോട് പരസ്യ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ യാഹൂ പൊരുതുകയാണെന്നാണ് അവര്‍ പറഞ്ഞു. യാഹൂവിനെ കരകയറ്റാനായി മൊബൈല്‍, നേറ്റീവ്, സോഷ്യല്‍ മീഡിയ ആഡ്‌സ് തുടങ്ങിയ മേഖലയില്‍ പല തന്ത്രങ്ങളും മേയര്‍ 2014ല്‍ നടപ്പിലാക്കിയെങ്കിലും വരുമാനം നേടാന്‍ കഴിഞ്ഞില്ല. സോഷ്യല്‍ ബ്ലോഗിംഗ് സൈറ്റായ ടംബ്ലറിനെ 1.1 ബില്യന്‍ ഡോളറിനു സ്വന്തമാക്കിയപ്പോള്‍ യാഹൂവിന്റെ യൂസര്‍ ബേസ് കൂട്ടിയെങ്കിലും പരസ്യ വരുമാനത്തില്‍ കാര്യമായ ലാഭമുണ്ടാക്കാനായില്ല. 
ഗൂഗിളില്‍ സേവനമനുഷ്ഠിച്ച 13 വര്‍ഷക്കാലയളവില്‍ ഗൂഗില്‍ എര്‍ത്ത്, ജിമെയില്‍, ഗൂഗിള്‍ ന്യൂസ് ടീം എന്നിവയെ നയിച്ചത് മേയറാണ്. 

Scroll To Top