Friday December 09, 2016
Latest Updates

മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ഷവോമിയും ഇന്ത്യയിലെത്തുന്നു

മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ഷവോമിയും ഇന്ത്യയിലെത്തുന്നു

നരേന്ദ്ര മോഡി സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ ‘മേക്ക് ഇന്‍ ഇന്ത്യയു’ടെ ഭാഗമാകുവാന്‍ ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയും ഇന്ത്യയിലെത്തുന്നു. അഞ്ചു വര്‍ഷത്തിനുളളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാതാക്കളായി വളരുക എന്ന ലക്ഷ്യത്തോടെ ഒരു ഗവേശണ കേന്ദ്രവും കമ്പനി സ്ഥാപിക്കും.

2015 ല്‍ തങ്ങളുടെ ഏറ്റവും പ്രധാന മാര്‍ക്കറ്റ് ഇന്ത്യയാണെന്നും അതിനാല്‍ തന്നെ ഒരു ഇന്ത്യന്‍ കമ്പനിയായി മാറുക എന്നതാണ് ലക്ഷ്യമെന്നും കമ്പനി സിഇഒ ലീ ജുന്‍ പറഞ്ഞു. ഗുണമേന്‍മയില്‍ കുറവു വരുത്താതെ തന്നെ എത്രയും പെട്ടെന്ന് ഇന്ത്യയില്‍ ഉത്പാദനം തുടങ്ങാനാണ് പദ്ധതി. ഇതിനായി നിലവില്‍ ഉത്പാദന കേന്ദ്രങ്ങളുള്ള സ്ഥാപനങ്ങളുമായി സംസാരിച്ചു വരികയാണെന്നും അദ്ദേഹം പറയുന്നു.

2010 ല്‍ സ്ഥാപിതമായ ഷവോമിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റായ ചൈനയില്‍ നിലവില്‍ കമ്പനി ഒന്നാമതാണ്. 45 ബില്യണ്‍ വിപണി മൂല്യം കണക്കാക്കെപ്പെടുന്ന കമ്പനി ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ട് അപ്പാണ്. വ്യഴാഴ്ച ഇന്ത്യയില്‍ വച്ച് ഷവോമി സിഇഒ കമ്പനിയുടെ പുതിയ മോഡല്‍ ഫോണായ Mi4i അവതരിപ്പിച്ചിരുന്നു. ഇതാത്യമായാണ് കമ്പനിയുടെ ഒരു മോഡല്‍ ചൈനക്ക് പുറത്തുള്ള വേദിയില്‍ അവതരിപ്പിക്കപ്പെടുന്നത്.

 

Scroll To Top